ഹര്‍ജികള്‍ തീര്‍പ്പാക്കണമെന്ന ആവശ്യം തള്ളി

ന്യുഡല്‍ഹി: തമിഴ്‌നാട്ടില്‍ ജെല്ലക്കെട്ടിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. വിലക്കിനെതിരെ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ പൊങ്കലിന് മുന്‍പ് തീര്‍പ്പാക്കണമെന്ന് ആവശ്യം കോടതി നിരസിച്ചു. ഉത്തരവ് പാസാക്കാന്‍ കോടതിയോട് ആവശ്യപ്പെടുന്നത് ഉചിതമല്ലെന്നും കേടതി നിരീക്ഷിച്ചു. കോടതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാന്‍ ആര്‍ക്കും കഴിയില്ലെന്നും ഹര്‍ജി നിരസിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. വിധിന്യായം തയ്യാറാണെങ്കിലും Read More …

സമഗ്രമായ അഴിച്ചുപണി നടത്തണം

തിരുവനന്തപുരം:  പാമ്പാടി നെഹ്രു കോളജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ തലപ്പത്ത് സമഗ്രമായ അഴിച്ചുപണി നടത്തണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ വിദ്യാഭ്യാസ മന്ത്രിക്ക് കത്തു നല്‍കി. നെഹ്രു കോളജ് സംഭവത്തില്‍ താല്‍ക്കാലികമായി നടത്തിയ സമാശ്വാസ ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന്റെ അടിവേരുകള്‍ സാങ്കേതിക സര്‍വ്വകലാശാലയുടെ കുത്തഴിഞ്ഞ സംവിധാനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. Read More …

ഉമ്മന്‍ചാണ്ടിയെ സരിത വിസ്തരിക്കും

കൊച്ചി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുന്നതിന് കേസിലെ പ്രതിയായ സരിത എസ്.നായര്‍ക്ക് സോളാര്‍ കമ്മീഷന്റെ അനുമതി. ഉമ്മന്‍ചാണ്ടിയെ നേരിട്ട് വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് സരിത നേരത്തെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. സരിതയുടെ ആവശ്യം കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. അതേസമയം, ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച കമ്മീഷനില്‍ ഹാജരായി, മുന്‍ എം.പി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ സരിത നല്‍കിയ ലൈംഗികാരോപണ പരാതിയെ Read More …

സംഘടനയെ തകര്‍ക്കാന്‍ ദിലീപ് ശ്രമിക്കുന്നു

കൊച്ചി: എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നടന്‍ ദിലീപ് ആണെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. എന്തു പ്രശ്‌നങ്ങളുണ്ടായാലും ഫെഡറേഷന്‍ ഒറ്റക്കെട്ടായി നേരിടും. ഫെഡറേഷന്റെ തീരുമാനം മറികടന്ന് വിജയ് നായകനായ ‘ഭൈരവ’ എന്ന ചിത്രം റിലീസ് ചെയ്ത എ ക്ലാസ് തീയറ്ററുടമകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

മലപ്പുറം ബോംബ് സ്‌ഫോടനം: പ്രതികളെ വ്യാഴായ്ച കോടതിയില്‍ ഹാജരാക്കില്ല

മഞ്ചേരി:  മലപ്പുറം സ്‌ഫോടന കേസ് പ്രതികളെ വ്യാഴായ്ച ഹാജരാക്കേണ്ടതില്ലെന്ന് കോടതി.  ജനുവരി 12ന് ഇവരെ ഹാജരാക്കണമെന്ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.  എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ Read More …

മഞ്ചേരി മെഡിക്കല്‍ കോളേജിലെ റാഗിംഗ്: സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത സംഭവത്തില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളെ ഇന്നലെ തിരിച്ചെടുത്തു.  42 വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ടു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ കെ മോഹനന്‍ സസ്‌പെന്റ് ചെയ്ത രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ 21 പേരെയാണ് ജില്ലാ സെഷന്‍സ് ജഡ്ജി എസ് എസ് വാസന്റെ Read More …

വംഗനാടിന്റെ പ്രണയുമായി പാര്‍വ്വതി

കോഴിക്കോട്:ബംഗാളിലെ ബാവുള്‍ സംഗീതത്തിന്റെ മാസ്മരിക താളവും പ്രണയപാരവശ്യവുമായി വിഖ്യാത ബാവുള്‍ ഗായിക പാര്‍വ്വതി ബാവുളും സംഘവും ഒരു ഇടവേളക്ക് ശേഷം വീണ്ടും കേരളത്തിലെത്തുന്നു. തിരൂര്‍ മലയാളസര്‍വകലാശാലയിലെ പരിപാടിക്കായി എത്തുന്ന സംഘം സംസ്ഥാനത്ത് വിവിധ വേദികളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്നു. വിശ്വപ്രസിദ്ധരായ സനാതനന്‍ദാസ് ബാവുളിന്റെയും ശശാങ്കോ ഗോഷായ് ബാവുളിന്റെയും അമേരിക്കന്‍ തിയേറ്റര്‍ പ്രതിഭയായ പീറ്റര്‍ ഷൂമാന്റെയും ശിഷ്യയാണ് പാര്‍വ്വതി. Read More …

ശബരിമല തീര്‍ഥാടകര്‍ക്കായുള്ള ഹെലികോപ്ടര്‍ സര്‍വീസ് ആരംഭിച്ചു

പത്തനംതിട്ട ശബരിമല തീര്‍ഥാടകര്‍ക്കായി ഹെലിടൂര്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ച ഹെലികോപ്ടര്‍ സര്‍വീസ് തിരുവനന്തപുരത്ത് നിന്ന് നിലയ്ക്കലിലേക്ക് കന്നിയാത്ര നടത്തി. 11ന് രാവിലെ 9.45 തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രതിരിച്ച ഹെലികോപ്ടര്‍ 10.15ന് നിലയ്ക്കല്‍ മഹാദേവ ക്ഷേത്ര പരിസരത്ത് ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിട്ടുള്ള ഹെലിപ്പാഡില്‍ ഇറങ്ങി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ Read More …