എം.കെ.സ്റ്റാന്‍ ആക്ടിംഗ് പ്രസിഡന്റ്

ചെന്നൈ: ഡിഎംകെ ആക്ടിംഗ് പ്രസിഡന്റായി എം.കെ. സ്റ്റാലിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ബാധിതനായ കരുണാനിധിക്ക് കൂടുതല്‍ വിശ്രമം വേണമെന്നതിനാലാണിത്. കരുണാനിധി യോഗത്തില്‍ പങ്കെടുത്തില്ല. നേരത്തെ, കരുണാനിധി യോഗത്തില്‍ അധ്യക്ഷത വഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. കരുണാനിധിയുടേയും ജനറല്‍ സെക്രട്ടറി അന്‍പഴകന്റെയും ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് എം.കെ സ്റ്റാലിനെ ആക്ടിംഗ് പ്രസിഡന്റായി Read More …

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നു പ്രഖ്യാപിക്കും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള പ്രഖ്യാപനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുക. ഉച്ചയ്ക്കു 12 മണിക്ക് പ്രഖ്യാപനം നടക്കുമെന്നാണ് സൂചന. പ്രഖ്യാപനത്തിനു മുന്നോടിയായുള്ള അവസാനവട്ട വിലയിരുത്തല്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ നടത്തിക്കഴിഞ്ഞു.

കേരളത്തിലെ കോഗ്രസിലെ തര്‍ക്കം അവര്‍ തന്നെ തീര്‍ക്കുമെന്നും അവരെ ഉപദേശിക്കേണ്ട കാര്യം മുസ്്‌ലിം ലീഗിനില്ലെന്നും പി.കെ.കുഞ്ഞാലികുട്ടി. തര്‍ക്കങ്ങള്‍ മാറ്റിവച്ച് ജനകീയ പ്രശ്്‌നങ്ങള്‍ ഏറ്റെടുക്കാന്‍ യു.ഡി.എഫ് മുന്നോട്ടു വരേണ്ടതുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  കേരളത്തില്‍ കഴിഞ്ഞ ആറുമാസം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം അത്ര മോശമൊന്നുമായിരുന്നില്ല. നോട്ട് പ്രതിസന്ധിയും അരിക്ഷാമവുമുള്‍പ്പടെയുള്ള പ്രശ്്‌നങ്ങളില്‍ ജനങ്ങള്‍ വലയുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇത് Read More …

എംടി വിമര്‍ശനത്തിനതീതമല്ലെന്ന് വി. മുരളീധരന്‍

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ബിജെപി. എംടിയുടെ വാക്കും നിലപാടും എഴുത്തും വിമര്‍ശിക്കപ്പെടുമെന്നും അദ്ദേഹം വിമര്‍ശനത്തിന് അതീതനല്ലെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ പറഞ്ഞു.   എംടിയെ പിന്തുണച്ച് സംവിധായകന്‍ കമല്‍ എത്തിയതിനെയും മുരളീധരന്‍ കുറ്റപ്പെടുത്തി. ദേശീയ ഗാനവിഷയത്തിലുണ്ടായ പരിക്ക് മറക്കാനാണ് കമലിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.   Read More …

ഹജ്ജ് 2017: ഫോം വിതരണം തുടങ്ങി

കരിപ്പൂര്‍(മലപ്പുറം)റണ്‍വേ ബലപ്പെടുത്തല്‍ ജോലിയെ തുടര്‍ന്ന് താത്ക്കാലികമായി കൊച്ചിയിലേക്ക് മാറ്റിയ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കാന്‍ പരമാവധി ശ്രമം നടത്തുമെന്നും ഇതിനായി ജനുവരി അവസാനത്തോടെ ബന്ധപ്പെട്ട കേന്ദ്രമന്ത്രിയെ നേരില്‍ കാണുമെന്നും തദ്ദേശ സ്വയംഭരണ, ഹജ്ജ് വകുപ്പു മന്ത്രി ഡോ.കെ.ടി. ജലീല്‍ അറിയിച്ചു. 2017 ലെ ഹജ്ജ് അപേക്ഷാ ഫോം വിതരണത്തിന്റെയും നവീകരിച്ച ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റിന്റെയും Read More …

തരം നോക്കി വില നിശ്ചയിക്കും

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തിന് ഭൂമിയുടെ തരം നോക്കി വില നിശ്ചയിച്ച് ഏറ്റെടുക്കമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരുടേയും ഭൂമി ബലമായി സര്‍ക്കാര്‍ ഏറ്റെടുത്ത് കുടിയൊഴിപ്പിക്കില്ല.ഭൂമി നല്‍കാന്‍ സന്‍മനസുളളവരുടെ ഭൂമിക്ക് മാര്‍ക്കറ്റ് വില നല്‍കി ഏറ്റെടുക്കും.കേന്ദ്ര സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.ഇത് സംബന്ധിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ Read More …

യേശുദാസിന്റെ പ്രസ്താവന വിവാദമാകുന്നു

ദേഹത്തുരസിയുളള സെല്‍ഫിയെ വിലക്കി ഗായകന്‍ കെ.ജെ. യേശുദാസ്. എണ്‍പതുകള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടി വന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ല. അതായിരുന്നു അടക്കവും ഒതുക്കവും. ഇത് കുറ്റപ്പെടുത്തലല്ലെന്നും യേശുദാസ് പറയുന്നു. ഇത് എന്റെ ഭാര്യ, മകള്‍ എന്നുപറഞ്ഞ് പരിചയപ്പെടുത്തിയാല്‍ തന്നെയും അവര്‍ അകലം പാലിച്ചിരുന്നു. ഇന്ന് അങ്ങനെയല്ല. സെല്‍ഫി വന്നതോടെ തൊട്ടുരുമ്മിനിന്ന് ഫോട്ടോയെടുക്കണം. അതുപറ്റില്ലെന്ന് ആണിനെയും Read More …

ആര്‍സിസി ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍. ചികിത്സ നിശ്ചയിക്കാന്‍ പുതിയ മാനദണ്ഡം നടപ്പാക്കിയതിലാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. ഓങ്കോളജിസ്റ്റുകളെ നിയമിക്കണമെന്ന ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ആവശ്യമില്ലാത്ത പ്രതിഷേധമാണിതെന്നും ഉത്തരവില്‍ വിട്ടുവീഴ്ചയില്ലെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.   ഇതിനാല്‍ രോഗികളെ ബാധിക്കാതെ സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ ഭരണപ്രതിസന്ധിയും Read More …