തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് രാജ്യം ഉറ്റുനോക്കുന്ന ജനവിധി നടക്കാന്‍ പോകുന്നത്. ഫെബ്രുവരി നാലിനാണ് വോട്ടെടുപ്പ് തുടങ്ങുന്നത്. മാര്‍ച്ച് 11ന് എല്ലാം സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ നടക്കും. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായാണ് Read More …

മുസ്ലീം ലീഗിനെ നിരോധിക്കണം ബിജെപി

പാലക്കാട്: മുസ്ലിംലീഗിനെ പിരിച്ചുവിടുകയോ രാഷ്ട്രീയ പ്രവര്‍ത്തനം നിയമപരമായി തടയുകയോ വേണമെന്നു ബി.ജെ.പി. മതത്തേയും രാഷ്ട്രീയത്തേയും കൂട്ടിക്കുഴയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ വിധി പരിശോധിച്ചാല്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനം നിരോധിക്കേണ്ടതാണെന്നും ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. എ.കെ. നസീര്‍. ബി.ജെ.പി. പാലക്കാട് ജില്ലാ നേതൃ സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ഒരു മതത്തെ സൂചിപ്പിക്കുന്ന പദമായതിനാല്‍ Read More …

ഓണ്‍ലൈന്‍ ബുക്കിങിന് അഞ്ചു രൂപ ഇളവ്

ന്യൂഡല്‍ഹി: ക്യഷ്‌ലെസ് പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വന്‍ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. പാചകവാതക സിലിണ്ടറുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ അഞ്ച് രൂപ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമേഖലാ എണ്ണക്കന്പനികളായ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവയുടെ എല്‍പിജി സിലിണ്ടറുകള്‍ക്ക് കാര്‍ഡുകളും നെറ്റ് ബാങ്കിങ്ങ് വഴി പണമടച്ചാലാണ് ഒരു സിലിണ്ടറിന് അഞ്ച് രൂപയുടെ ഇളവ് ലഭിക്കുമെന്ന് പറഞ്ഞിരിക്കുന്നത്. പെട്രോളിനും Read More …

ഇനി ഇലക്‌ട്രോണിക് ചിപ്പ് പാസ്‌പോര്‍ട്ടിലും

ന്യൂഡല്‍ഹി : ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങളുള്ള ഇപാസ്‌പോര്‍ട്ട് ഈവര്‍ഷം പുറത്തിറക്കും. പാസ്‌പോര്‍ട്ട് എടുക്കല്‍ ലളിതമായത്തോടെ കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ടില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പില്‍ പാസ്‌പോര്‍ട്ടിലെ എല്ലാ വിവരങ്ങളും, ഒപ്പം ബയോമെട്രിക്ക് വിവരങ്ങളും ഉണ്ടാകും. ഇലക്‌ട്രോണിക് ചിപ്പ് ഘടിപ്പിച്ചത് പാസ്‌പോര്‍ട്ടിന്റെ ദുരുപയോഗം തടയുകയാണ് ലക്ഷ്യം. പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാന്‍ കഴിയുമെന്നു മാത്രമല്ല വ്യാജപാസ്‌പോര്‍ട്ടുകള്‍ തടയാനും ഇത് ഉപകരിക്കും.. Read More …

സന്തോഷ് ട്രോഫിയില്‍ കടല്‍ കടന്നെത്തിയ ആവേശം

കോഴിക്കോട്: ആദ്യ ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ത്രില്ലിലാണ് ലക്ഷദ്വീപ് ഫുട്‌ബോള്‍ ടീം. സന്തോഷ് ട്രോഫി കളിക്കാന്‍ കടല്‍കടന്നെത്തിയ അവരുടെ മുഖത്ത് ആവേശമുണ്ട്. പ്രത്യാശയുണ്ട്. നിശ്ചയദാര്‍ഢ്യവുമുണ്ട്. തമിഴ്‌നാടുമായി വെള്ളിയാഴ്ച വൈകീട്ട് 4.30 നാണ് ചരിത്രത്തിലേക്കുള്ള അവരുടെ കിക്കോഫ്. ആദ്യമായിട്ടാണ് സന്തോഷ് ട്രോഫിയില്‍ ടീമിന് കളിക്കാന്‍ അവസരം ലഭിക്കുന്നത്. ഡിസംബര്‍ അവസാനമാണ് ടൂര്‍ണമെന്റിലേക്ക് ലക്ഷദ്വീപിന് എന്‍ട്രി ലഭിക്കുന്നത്. ഇതോടെ Read More …

ഹില്ലരി ക്ലിന്റനും ബുഷും പങ്കെടുക്കും

വാഷിംഗിടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഭാര്യയും തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയുമായിരുന്ന ഹില്ലരി ക്ലിന്റണ്‍ എന്നിവര്‍ പങ്കെടുക്കും. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്യൂ ബുഷ് അദേഹത്തിന്റെ ഭാര്യ ലോറ എന്നിവരും പങ്കെടുക്കും.   എന്നാല്‍ പ്രായാധിക്യത്താല്‍ ജോര്‍ജ് എച്ച്ഡബ്യു ബുഷ് സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്നറിയിച്ചു.. ജനുവരി Read More …

ജഗദീഷ് സിങ് കെഹാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി : സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിങ് കെഹാര്‍ അധികാരമേറ്റു. രാവിലെ ഒമ്ബതിന് ഡല്‍ഹി രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. സിഖ് സമുദായത്തില്‍ നിന്നുള്ള ആദ്യചീഫ് ജസ്റ്റിസായ കെഹാറിന് 2017 ഓഗസ്റ്റ് 17 വരെയാണ് കാലാവധി. വിരമിച്ച ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന് Read More …

ലാവ്‌ലിന്‍ കേസ് ഇന്നു പരിഗണിക്കും

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. കേസില്‍ പിണറായി വിജയന്റെ അഭിഭാഷകനായ എം.കെ. ദാമോദരന്‍ കോടതിയില്‍ ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം സിബിഐ സോളിസിറ്റര്‍ ജനറലിനെ അറിയിച്ചിരിക്കുന്നത്. നേരത്തെ ജസ്റ്റീസ് ബി. കെമാല്‍പാഷയുടെ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചിരുന്നത്. Read More …