മറീന ബീച്ചിലേക്ക് ആയിരങ്ങള്‍ ഒഴുകുന്നു
ചെന്നൈ: ജയലളിതയുടെ മൃതദേഹം സംസ്‌കരിച്ച മറീന ബീച്ചിലെ ശവകുടീരത്തിലേക്ക് ജനങ്ങളുടെ ഒഴിക്ക് ഇന്നും തുടരുകയാണ്. എംജിആറിന്റെ സ്മൃതിമണ്ഡപത്തിന് തൊട്ടരികിലാണ് ജയയ്ക്കും അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ഇവിടേയ്ക്ക് രാവിലെ മുതല്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ആളുകളുടെ ഒഴുക്ക് വര്‍ധിച്ചതോടെ ശവകുടീരത്തിന് പോലീസ് സുരക്ഷ ശക്തമാക്കി. ശവകുടീരത്തിന് ചുറ്റും പോലീസ് ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. ചില ഇതിന് ചുറ്റുമിരുന്ന് കരയുകയാണ്. Read More …
