തിരുവല്ലയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

പത്തനംതിട്ട തിരുവല്ലയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. സ്കൂള്‍ ഹോസ്റ്റലിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് തിരുവല്ല പോലീസില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. തിരുവല്ലയിലെ എയ്ഡഡ് ഹൈസെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 12 കാരനായ വിദ്യാര്‍ഥിയെ 15 കാരായ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ഹോസ്റ്റലില്‍ വച്ച്‌ ലൈംഗിക Read More …

യുക്രെയിന്‍ പ്രതിസന്ധിക്ക്​ വേണ്ടത്​ രാഷ്​ട്രീയ പരിഹാരം​ -കിരീടാവകാശി

ജിദ്ദ: യുക്രെയിന്‍ പ്രതിസന്ധി രാഷ്​ട്രീയമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സൗദി അറേബ്യയുടെ പിന്തുണയുണ്ടാകുമെന്ന്​ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ്​ ബിന്‍ സല്‍മാന്‍ പറഞ്ഞു. ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ യുക്രെയിന്‍ പ്രസിഡന്‍റിന്റെ ഉപദേശകനും പ്രത്യേക ദൂതനുമായ റുസ്തം ഒമറിയോവിനെ സ്വീകരിച്ചശേഷം നടത്തിയ കൂടിക്കാഴ്​ചയിലാണ്​​ കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്​. യുക്രെയിന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമാണ്​ ഞങ്ങള്‍ ആഗ്രഹിക്കുന്നത്​. പ്രതിസന്ധി Read More …

സവര്‍ക്കര്‍ ഫോട്ടോ കേരളത്തിലെ കോണ്‍ഗ്രസിന്‌ ആവേശമേകുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ആഎസ്‌എസ് ആഭിമുഖ്യമുള്ളവര്‍ക്ക് സവര്‍ക്കറുടെ ഫോട്ടോ ആവേശമുളവാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആ ആവേശമുള്‍ക്കൊള്ളുന്ന മാനസികാവസ്ഥയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസ് പ്രചരണത്തില്‍ സവര്‍ക്കറുടെ ഫോട്ടോ ഉപയോഗിക്കുന്ന മാനസികാവസ്ഥ മതനിരപേക്ഷ മനസുള്ളവരില്‍ ആശ്ചര്യമുളവാക്കുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ്– ബിജെപി യോജിപ്പിന്റെ പ്രതിഫലനമാണ് രാഹൂല്‍ ഗാന്ധിയുടെ യാത്രയ്ക്കായി ആലുവയില്‍ സ്ഥാപിച്ച പോസ്റ്ററിലും കാണാനാകുന്നത്. അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവാണ് Read More …

കോന്നി മെഡിക്കല്‍ കോളജിന് അംഗീകാരമുറപ്പായി; നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തി

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് നടത്തിയ പരിശോധനകളില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളജ് അംഗീകാരത്തിനായി നിരവധി അടിയന്തര ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയത്. കൊവിഡിന്റെ വ്യാപനത്തില്‍ പോലും മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ ശ്രദ്ധിച്ചു. എത്രയും വേഗം രേഖാമൂലമുള്ള അംഗീകാരം ലഭിക്കുമെന്നാണ് Read More …

തേടി വന്നത് 65 ലക്ഷത്തിന്റെ ഭാഗ്യസമ്മാനം; പണംമുടക്കിയ യു.എ.ഇ സ്വദേശിക്ക് തുക കൈമാറി മലയാളി യുവാവ്

തനിക്ക് ലഭിച്ച മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ ഭാഗ്യസമ്മാനം പണംമുടക്കിയ യുഎഇ സ്വദേശിക്ക് കൈമാറി അജ്മാനിലെ മലയാളി പ്രവാസി. ഭാഗ്യം വന്നത് തന്റെ പേരിലാണെങ്കിലും ടിക്കറ്റിന് തുക മുടക്കിയത് താനല്ലെന്ന കാരണം പറഞ്ഞാണ് കോഴിക്കാട് വടകര കോട്ടപ്പള്ളി സ്വദേശി ഫയാസ് പടിഞ്ഞാറയില്‍ സമ്മാനമായി കിട്ടിയ വന്‍തുക ഇമറാത്തി വനിതക്ക് കൈമാറിയത്. അജ്മാനില്‍ ഒരു പ്രമുഖ ഷൂ ബ്രാന്‍ഡ് Read More …

കേരള പബ്ലിക്ക് ഹെല്‍ത്ത് കരട് ഓര്‍ഡിനന്‍സിന് അംഗീകാരം; മന്ത്രിസഭായോ​ഗ തീരുമാനങ്ങള്‍

കേരള പബ്ലിക്ക് ഹെല്‍ത്ത് കരട് ഓര്‍ഡിനന്‍സ് അംഗീകരിക്കാന്‍ തീരുമാനം. ഓര്‍ഡിനന്‍സ് വിളരംബരപ്പെടുത്തുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോ​ഗം തീരുമാനിച്ചു. മറ്റ് മന്ത്രിസഭായോ​ഗ തീരുമാനങ്ങള്‍; റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി നടപ്പാക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ തത്വത്തില്‍ അംഗീകരിച്ചു. തോട്ടപ്പള്ളി പൊഴിമുഖത്ത് ഗ്രോയ്നുകളുടെ നിര്‍മ്മാണം, നാശോന്മുഖമായ കാടുകളുടെ പാരിസ്ഥിതിക പുനരുജ്ജീവനം, കൊട്ടാരക്കര Read More …

ചോദ്യം ചെയ്യുന്നതിനിടെ ചോക്ലേറ്റില്‍ മായം കലര്‍ത്തി മയക്കി, ജിതിന്‍ നിരപരാധിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ നിരപരാധിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണെന്നും സുധാകരന്‍ പറഞ്ഞു.ജിതിനെ ചോദ്യം ചെയ്യുന്നതിനിടെ ചോക്ലേറ്റില്‍ മായം കലര്‍ത്തി മയക്കി. ജിതിനെ വിട്ടയച്ചില്ലെങ്കില്‍ നാളെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും. തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും സുധാകരന്‍ പറഞ്ഞു. Read More …

അമിത് ഷാ ഉന്നതതല യോഗം ചേര്‍ന്നു; എന്‍ഐഎ ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി രാജ്യത്തെ പല സംസ്ഥാനങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് മുഴുവന്‍ കാര്യങ്ങളും ചോദിച്ചറിഞ്ഞു. അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ Read More …