സ്‌കൂളുകളുടെ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയമാറ്റത്തിന് ഖാദര്‍ കമ്മറ്റിയുടെ ശുപാര്‍ശ. രാവിലെ എട്ടുമണി മുതല്‍ ഒരുമണി വരെയായിരിക്കണം ക്ലാസ് ടൈം എന്നാണ് ശുപാര്‍ശയിലുള്ളത്. ഖാദര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ സ്‌കൂളുകളുടെ ക്ലാസ് ടൈം മാറ്റണമെന്നതാണ്. രാവിലെയാണ് പഠനത്തിന് ഏറ്റവും നല്ല സമയമെന്നും ഒരുമണിക്ക് ശേഷം പാഠ്യേതരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാം ശുപാര്‍ശയില്‍ പറയുന്നു. അധ്യാപകര്‍ക്കുള്ള Read More …

ഇറാനില്‍ പ്രതിഷേധം ആളി പടരുന്നു, എട്ടു മരണം

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മത പൊലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഇറാനില്‍ പ്രതിഷേധം ആളി പടരുന്നു. അക്രമ സംഭവങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അധികൃതര്‍ അറിയിച്ചു. നഗരങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസ് ഓഫീസറും ഉണ്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്ക് പടിഞ്ഞാറാന്‍ ഭാഗത്തുനിന്നാണ് Read More …

കൂട്ടബലാത്സംഗത്തിനൊടുവില്‍ വസ്ത്രവും മോഷ്ടിച്ചു ; നഗ്നയായി തെരുവിലൂടെ വീട്ടിലേക്ക് നടന്ന് 15കാരി

ഉത്തര്‍പ്രദേശ് : കൂട്ടബലാത്സംഗത്തിന് ശേഷം രക്തമൊലിപ്പിച്ച്‌ രണ്ട് കിലോമീറ്ററുകളോളം നഗ്നയായി നടന്നുപോകുന്ന പതിനഞ്ചുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയെ നടുക്കിയിരിക്കുകയാണ്. ആളുകള്‍ നോക്കി നില്‍ക്കെ തെരുവിലൂടെ തന്റെ വീട്ടിലേക്ക് നടക്കുകയായിരുന്നു പെണ്‍കുട്ടി. കണ്ടുനിന്നവരില്‍ ആരും സഹായിച്ചില്ല. പലരും മൊബൈലില്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്ന തിരക്കിലായിരുന്നു. പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് Read More …

സ്വര്‍ണവില വീണ്ടും കൂടി; പവന് 160 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 4600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആറിന് ഇത് 37,520 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഉയര്‍ന്ന Read More …

‘എല്ലാത്തരം വര്‍ഗീയതയെയും നേരിടണം’; പോപുലര്‍ ഫ്രണ്ട് റെയ്ഡില്‍ രാഹുല്‍ഗാന്ധി

കൊച്ചി: എല്ലാത്തരം വര്‍ഗീയതയെയും നേരിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വര്‍ഗീയതയോട് ഒരുതരത്തിലുമുള്ള വീട്ടുവീഴ്ച പാടില്ലെന്നും രാഹുല്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലെ റെയ്ഡുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. താന്‍ എല്ലാത്തരം ആക്രമണങ്ങള്‍ക്കും എതിരാണ്. ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സമയമില്ലാത്തതില്‍ ആശങ്ക വേണ്ട. അവിടെ എന്ത് ചെയ്യണമെന്ന് പാര്‍ട്ടിക്ക് Read More …

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് ആശ്വാസമില്ല; വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച്‌ ഹര്‍ജി ഹൈക്കോടതി തള്ളി. നിലവില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. അവിടെ നിന്നും വിചാരണ മാറ്റേണ്ട അടിയന്തര സാഹചര്യം ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് അതിജീവിതയുടെ ആവശ്യം തള്ളിയത്. (high court reject survivor’s plea Read More …

ദേശീയ സംസ്ഥാന നേതാക്കളുടെ അന്യായമായ അറസ്റ്റ്; സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹർത്താൽ.

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിൻ്റെ ഭരണകൂട വേട്ടക്കെതിരെ നാളെ സംസ്ഥാനത്ത് ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.

അവധി ദിനങ്ങളില്‍ താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്‌ മുറുകുന്നു

വൈത്തിരി: കോഴിക്കോട്‌, വയനാട്‌ ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരംപാത അവധി ദിനത്തിലെ തിരക്കില്‍ വീര്‍പ്പുമുട്ടുന്നു. ശനി, ഞായര്‍ ദിവസങ്ങളിലും പൊതുഅവധി ദിനങ്ങളിലുമാണ്‌ അനിയന്ത്രിതമായ തിരക്ക്‌ ചുരംപാതയില്‍ അനുഭവപ്പെടുന്നത്‌. മുടിപ്പിന്‍ വളവുകളുടെ തുടക്കംമുതല്‍ വ്യൂ പോയന്റ്‌ വരെയുള്ള ഭാഗത്തും അവിടെനിന്ന്‌ ജില്ലയുടെ കവാടം വരെയുള്ള ഭാഗത്ത്‌ പലയിടങ്ങളിലും ഒറ്റയ്‌ക്കും കൂട്ടമായെത്തിയും ഏറെനേരം തമ്ബടിക്കുകയാണ്‌ വിനോദ സഞ്ചാരികള്‍. വാഹനസാന്ദ്രത, Read More …