അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്തു നിന്നൊരു വോട്ട്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്ത് നിന്നുള്ള ഏക വോട്ടര്‍ ആര്‍ക്കാവും വോട്ട് ചെയ്തത്. ബഹിരാകാശ യാത്രികന്‍ ഷെയ്ന്‍ കിംബ്രോഹാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വോട്ട് ചെയ്തത്. നാസയാണ് ഇക്കാര്യം അറിയിച്ചത്. ഹൂസ്റ്റണിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നും അയച്ചു കൊടുത്ത ഇലക്ട്രോണിക് ബാലറ്റിലാണ് യാത്രികന്‍ വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് Read More …

മോദിയെ കുറ്റപ്പെടുത്തുന്നത് ഫാഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കുമെതിരെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ വിഷയത്തില്‍ വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മോദിയെ വിമര്‍ശിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിനു പിന്തുണയുമായി വെങ്കയ്യ നായിഡു രംഗത്തെത്തിയത്. ഇപ്പോഴത്തെ സംഭവത്തിലേക്ക് മോദിയുടെ പേര് വലിച്ചിഴച്ചത് Read More …

എന്‍ഡോസള്‍ഫാന്‍ ബാധിത ജീവനൊടുക്കി

കാസര്‍ഗോഡ്: കാസര്‍ഗോട്ട് എന്‍ഡോസള്‍ഫാന്‍ ബാധിത ജീവനൊടുക്കി. കാസര്‍ഗോഡ് ബെള്ളൂര്‍ കാളേരി വീട്ടില്‍ രാജീവി (60) ആണ് മരിച്ചത്. ചികിത്സക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

9 മാസത്തിനിടെ 1163 ബലാത്സംഗക്കേസുകള്‍

തിരുവനന്തപുരം: കഴിഞ്ഞ 9 മാസത്തിനിടെ കേരളത്തില്‍ 1163 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ബലാത്സംഗക്കേസുകളുംസ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഒരോ ദിവസവും കൂടി വരുകയാണെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് ഈ പുതിയ കണക്കുകള്‍.വടക്കഞ്ചേരി പീഡന വെളിപ്പെടുത്തലിനും വിവാദങ്ങള്‍ക്കുമിടയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടന്നത് തലസ്ഥാനത്താണ്. നഗരത്തിനേക്കാള്‍ ഗ്രാമങ്ങള്‍ അതിക്രമങ്ങള്‍ കൂടുതലായി കാണുന്നു. നഗരപരിധിയില്‍ 54 Read More …

ജയന്തന്റെ അറസ്റ്റ് നീളാന്‍ സാധ്യത

തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ . സാഹചര്യ തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷമേ ഏതെങ്കിലും തരത്തിലുള്ള നടപടി ഉണ്ടാവൂ. സംഭവം നടന്ന് രണ്ടു വര്‍ഷത്തിലേറെ ആയതിനാല്‍ തെളിവുകള്‍ കണ്ടെത്തുക എന്നത് ദുഷ്‌കരമാണെന്നാണ് പോലീസ് കരുതുന്നത്. മാത്രമല്ല, കോടതില്‍ പരാതിക്കാരി നല്‍കിയ മൊഴി നിലനില്‍ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സാഹചര്യ തെളിവുകളാണ് പോലീസ് ആശ്രയിക്കുന്നത്. ടെലഫോണ്‍ Read More …

ഫിഫ പ്ലെയര്‍ ഓഫ് ദി ഇയര്‍; മെസിയും റൊണാള്‍ഡോയും മുന്നില്‍

സ്യൂറിച്ച്: ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലോക ഫുട്‌ബോളിലെ രണ്ട് അതികായന്മാര്‍. അത്ഭുതങ്ങള്‍ സംഭവിച്ചില്ലങ്കില്‍ ഇത്തവണത്തെ ‘ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരത്തിനുള്ള മത്സരവും ഇവര്‍ തമ്മിലാകുമെന്നുള്ള കാര്യം ഉറപ്പ്. ഇത്തവണ ഫിഫയുടെ പുരസ്‌കാരത്തോടടുത്ത് നില്‍ക്കുന്നത് 23 താരങ്ങളാണ്. പ്രഗത്ഭരായ ഈ താരങ്ങളുടെ പട്ടികയില്‍ മറ്റെല്ലാവരെക്കാളും മുന്നിലാണ് മെസിയും റൊണാള്‍ഡോയും. ലീസ്റ്റര്‍ സിറ്റി താരങ്ങളായ Read More …

കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച്

മലപ്പുറം: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായി പി കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞദിവസം മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് ചേര്‍ന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ കാന്തപുരം വിഭാഗത്തില്‍ നിന്നും ആരും പങ്കെടുക്കാത്തതിനെതിരെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം. സമസ്ത ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണറാലിയില്‍ സംസാരിക്കുകയായിരുന്നു Read More …

എം.എം.മണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം.മണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ മന്ത്രിമാരെക്കുറിച്ചു എം.എം.മണി പറഞ്ഞ മോശം അഭിപ്രായമല്ല സിപിഎമ്മിനുള്ളത്. സിപിഎമ്മിന്റെ പൊതുരാഷ്ട്രീയം അംഗീകരിക്കാത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തോട് എന്തുനിലപാട് വേണമെന്ന് ആ പാര്‍ട്ടിയാണ് പറയേണ്ടതെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. മണ്ടത്തരങ്ങള്‍ കാട്ടുന്ന മന്ത്രിമാര്‍ സര്‍ക്കാരിനു ദോഷം ചെയ്യുന്നു എന്ന് റവന്യു, Read More …