കാഷ്മീരില്‍ വീണ്ടും വെടിവയ്പ്

ശ്രീനഗര്‍: കാഷ്മീരില്‍ നിയന്ത്രണ രേഖയ്ക്കടുത്ത് വീണ്ടും വെടിവയ്പ്. രജോരി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച രാത്രി ആരംഭിച്ച വെടിവയ്പ് ഇന്നു പുലര്‍ച്ചെ വരെ നീണ്ടുവെന്നാണ് വിവരങ്ങള്‍. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മൂന്നു ദിവസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്‌

കെ എം മാണി കൂടുതല്‍ കുരുക്കിലേക്ക്

കൊച്ചി: കെ എം മാണിക്കെതിരെയുള്ള കോഴക്കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് നിയമോപദേശകന്‍ മുരളീകൃഷ്ണന്‍ ശ്രമിച്ചതിന്റെ രേഖകള്‍ പുറത്തു വന്നു. സംഭവത്തില്‍ കെ എം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമെന്നാണു വിവരം. കോഴക്കേസിനു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും സൂചനയുണ്ട്. ഇതോടെ മുന്‍ ധനമന്ത്രിക്കെതിരായ കുരുക്കുകള്‍ മുറുകുന്നുവെന്നാണു സൂചന.

ജയ്ഗുരുദേവ് വിഭാഗം തലവനെതിരെ എഫ്‌ഐആര്‍

ന്യൂഡല്‍ഹി: വാരാണസിയില്‍ തിക്കിലും തിരക്കിലും പെട്ട് 25 പേര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷണം ശക്തമാക്കി. ആത്മീയ ആചാര്യന്‍ പരേതനായ ബാബ ജയ്ഗുരുദേവിന്റെ ജയന്തി പരിപാടിക്കിടെയാണ് ദാരുണ സംഭവം ഉണ്ടായത്. ഇതു സംബന്ധിച്ച് ജയ്ഗുരുദേവ് വിഭാഗം തലവനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജയന്തിക്ക് എത്തുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച് ജയ്ഗുരുദേവ് വിഭാഗം തലവനായ പങ്കജ് മഹാരാജ തെറ്റായ Read More …

ദുബായില്‍ സൗജന്യ വൈഫൈ

ദുബായ്: ദുബായിലെ 12 പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ സേവനവുമായി ദുബായ് സര്‍ക്കാര്‍. പൊതുജനങ്ങളിലേക്ക് വൈഫൈ സേവനം എത്തിക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിലെ തിരക്കേറിയ 12 ഇടങ്ങളില്‍ സൗജന്യം വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ലോകത്ത് ഇന്റര്‍നെറ്റിന്റെ സ്വാധീനം വളരെയധികം വര്‍ദ്ധിച്ച കാലഘട്ടത്തിലാണ് വികസനത്തിന് പേരുകേട്ട ദുബായ് സൗജന്യ വൈഫൈ സര്‍വ്വീസ് ലഭ്യമാക്കുന്നത്. ദുബായിലെ ജുമൈറ ബീച്ചിന് സമീപത്തുള്ള പാര്‍പ്പിട Read More …

ആഭാസ പരാമര്‍ശം: ആണുങ്ങളുടെ നേരംപോക്ക് മാത്രം

ന്യൂയോര്‍ക്ക് • സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ!് ട്രംപിന് പിന്തുണയുമായി ഭാര്യ മെലാനിയ ട്രംപ്. പുറത്തുവന്ന വിഡിയോയിലെ ട്രംപിന്റെ സംഭാഷണം ഗൗരവമായി കാണേണ്ടതില്ല. ആണുങ്ങളുടെ നേരംപോക്ക് മാത്രമാണിതെന്നും മെലാനിയ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ സ്ത്രീകളെപ്പറ്റി ആഭാസ പരാമര്‍ശങ്ങള്‍ നടത്തിയ ട്രംപിനു അമേരിക്കന്‍ ജനത മാപ്പു നല്‍കണമെന്ന ആവശ്യവുമായി മെലാനിയ രംഗത്തെത്തിയിരുന്നു. Read More …

റബര്‍ വില; കേന്ദ്രത്ത പഴിച്ച് കൃഷിമന്ത്രി

തിരുവനന്തപുരം: റബര്‍ വിലയിടിവ് രൂക്ഷമാകാന്‍ കാരണക്കാര്‍ കേന്ദ്രസര്‍ക്കാരാണെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. കേന്ദ്രത്തിന്റെ നയങ്ങളാണ് റബര്‍ വിലയിടിവ് രൂക്ഷമാകാന്‍ കാരണെമെന്ന് അദ്ദേഹം പറഞ്ഞു. റബര്‍ വിലസ്ഥിരത പദ്ധതിക്കായി 500കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതില്‍ 284.41 കോടി രൂപ ഇതിനോടകം ചെലവാക്കിയെന്നും സുനില്‍കുമാര്‍ പറഞ്ഞു.

മൊഴി നല്‍കാന്‍ ചെന്നിത്തലയ്ക്ക് വിജിലന്‍സിന്റെ കത്ത്

തിരുവനന്തപുരം • മന്ത്രിപദം രാജിവച്ചൊഴിഞ്ഞ ഇ.പി. ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിജിലന്‍സിന്റെ കത്ത്. എത്രയും വേഗം മൊഴി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജയകുമാറാണ് കത്ത് നല്‍കിയത്. മറ്റൊരു പരാതിക്കാരനായ ബിജെപി നേതാവ് വി.മുരളീധരനും കത്ത് നല്‍കിയിട്ടുണ്ട്. ത്വരിത പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കേസെടുക്കുന്നതടക്കമുള്ള Read More …

വിജിലന്‍സില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല

കേസില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് കെ.ബാബുവിനെ ചോദ്യം ചെയ്തത് തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അഴിമതിക്കേസില്‍ വിജിലന്‍സില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബു. അസാധാരണമായ രീതിയിലാണ് കേസ് മുന്നോട്ട് പോകുന്നത്. പരാതി വന്നതും കേസെടുത്തതും പുതിയ സര്‍ക്കാര്‍ വന്ന് തൊട്ടടുത്ത ദിവസങ്ങളിലാണ്. സര്‍ക്കാരിന് നഷ്ടമുണ്ടാവുന്ന ഒരു നടപടിയും മനഃപ്പൂര്‍വ്വം നടത്തിയിട്ടില്ലെന്നും കെ.ബാബു പറഞ്ഞു. Read More …