‘ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ’
മലപ്പുറം:”സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എ.ഷൈനമോളുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ’ പരിപാടിക്ക് പൊന്നാനിയില്‍ തുടക്കം. പൊന്നാനി മിനി സിവില്‍ സ്റ്റേഷന്‍ സമ്മേളന ഹാളില്‍ നടന്ന ജില്ലയിലെ ആദ്യ പരിപാടിയില്‍ നൂറുകണക്കിന് പേര്‍ പരാതികളുമായി ജില്ലാ കലക്ടറുടെ മുമ്പിലെത്തി. പൊന്നാനി നഗരം, മാറഞ്ചേരി, വെളിയങ്കോട്, കാലടി, ഈഴുവത്തിരുത്തി എന്നീ Read More …
കൈ എത്തും ദൂരത്ത് നായിക നിഖിത വിവാഹിതയാകുന്നു
ഫഹദ് ഫാസില്‍ ആദ്യമായി നായകനായി സിനിമയിലെത്തിയ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യന്‍ സുന്ദരി നിഖിത വിവാഹിതയാകുന്നു. മുംബൈ സ്വദേശിയായ ഗഗന്‍ദീപ് സിങ് മഗോ ആണ് വരന്‍. പഞ്ചാബി കുടുംബത്തില്‍ ജനിച്ച നിഖിത ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. ഇരുവരുടേതും പ്രണയവിവാഹമാണ്. ‘മുംബൈയില ഒരു ഹോട്ടലില്‍ വച്ചാണ് തന്നെ വിവാഹം കഴിക്കാമോ എന്ന് ഗഗന്‍ Read More …
ഭീകരരുടെ മൃതദേഹങ്ങള്‍ ട്രക്കുകളില്‍ കൊണ്ടുപോയി
ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയില്ലെന്ന പാക് വാദം പൊളിയുന്നു. ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പുലര്‍ച്ചക്ക് മുമ്പേ ട്രക്കുകളിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റിയെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. നിയന്ത്രണ രേഖയില്‍ നിന്ന് നാലു കിലോമീറ്റര്‍ മാറി ദുദ്‌നിയയിലും ഗുലാബിലുമാണ് ഇന്ത്യന്‍ മിന്നലാക്രമണമുണ്ടായത്.ഭീകര കേന്ദ്രങ്ങള്‍ തകര്‍ന്നതായും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.
പാക് അതിര്‍ത്തി അടയ്ക്കാന്‍ ഇന്ത്യന്‍ തീരുമാനം
ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 2300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി അടയ്ക്കാനാണ് പദ്ധതി. ഒന്നോ രണ്ടോ ചെക്‌പോയിന്റുകളിലേക്ക് ചരക്ക്, ഗതാഗത സൗകര്യങ്ങള്‍ പരിമിതപ്പെടുത്തി പരിശോധന ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതു സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ജയ്‌സാല്‍മേറില്‍ യോഗം വിളിച്ചു. ജമ്മുകശ്മീര്‍, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരുമായാണ് Read More …
പഠിപ്പ് മുടക്കി സമരം വെള്ളമടിച്ച് ആഭാസ നൃത്തമാടി ആഘോഷിച്ച പെണ്‍കുട്ടികളെ പോലീസ് പൊക്കി
കൊല്ലം: പഠിപ്പ് മുടക്കി സമരം ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ വെള്ളമടിച്ചും തിരമാലയില്‍ ആറാടിയും നിറഞ്ഞാടിയ വിദ്യാര്‍ത്ഥിനികളെ ഒടുവില്‍ വനിതാപോലീസുകാര്‍ ഉള്‍പ്പെട്ടെ പോലീസ് സംഘം പൊക്കി. പത്തനംതിട്ടയിലും പുനലൂരിലെയും കോളേജുകളില്‍ പഠിക്കുന്ന പുനലൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളാണ് കാമുകന്മാര്‍ക്കൊപ്പം കൊല്ലം ബീച്ചിലാണ് ആടിത്തിമിര്‍ത്തത്. കാലുറയ്ക്കാതെ തിരമാലകളില്‍ കിടന്ന് ഇവര്‍ കാട്ടിക്കൂട്ടിയ പേക്കൂത്ത് കണ്ട് പന്തികേട് തോന്നിയ നാട്ടുകാരാണ് പോലീസിന് വിവരം Read More …
ബംഗളൂരുവില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു
ബംഗളൂരു: ബംഗളൂരുവില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. ബെലന്തൂര്‍ റിങ് റോഡിലാണ് സംഭവം. നിരവധി പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ചര്‍ച്ച പൊളിഞ്ഞതിന് കാരണം താനല്ല
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക് പോര് തുടരുന്നു. മുഖ്യമന്ത്രിയുടെ പിടിവാശിയും ദുരഭിമാനവുമാണ് ചര്‍ച്ച സമവായത്തിലെത്താതിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇന്ന് സഭ സ്തംഭിപ്പിച്ചത്. മുഖ്യമന്ത്രി സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കുകയും മാനേജ്‌മെന്റുകളെ വിമര്‍ശിക്കുകയുമായിരുന്നു. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരും മുന്നണിയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ പിടിവാശി മൂലമല്ല Read More …
