ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ തയാറെന്ന് സൈന്യം

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ സൈനിക തിരിച്ചടി സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ തയ്യാറാണെന്ന് സൈനിക വൃത്തങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുവാദത്തിനായി കാത്തിരിക്കുകയാണെന്നും സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. ദൃശ്യങ്ങള്‍ പുറത്തു വരുന്നതോടെ, സൈനിക തിരിച്ചടി സംബന്ധിച്ച് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് ശമനമാകുമെന്നാണ് സൈനിക വൃത്തങ്ങളും കേന്ദ്ര സര്‍ക്കാരും Read More …

മാപ്പു പറഞ്ഞ് നടന്‍ ശ്രീനിവാസന്‍

കൊച്ചി: അവയവദാനത്തിനെതിരെ പ്രസ്താവന നടത്തിയത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നടന്‍ ശ്രീനിവാസന്‍. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളം പ്രസ്‌ക്ലബ്ബിലാണ് അവയവദാനം തട്ടിപ്പാണെന്നു നടന്‍ ശ്രീനിവാസന്‍ പറഞ്ഞത്. ”ഹെലികോപ്റ്ററില്‍ ഹൃദയം കൊണ്ടുവന്നതിനു വാര്‍ത്താ പ്രാധാന്യം കിട്ടിയെന്നും ആ വ്യക്തി ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നു”മായിരുന്നു ശ്രീനിവാസന്റെ വാക്കുകള്‍. എന്നാല്‍ ഇതിനു പിന്നാലെ ശ്രീനിവാസനു മറുപടിയുമായി, Read More …

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം നല്‍കും

തിരുവനന്തപുരം: കെഎസ് ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം നല്‍കുമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍ വ്യക്തമാക്കി. എസ്ബിടിയില്‍ നിന്നു വായ്പയെടുക്കാന്‍ അടിയന്തര ചര്‍ച്ചകള്‍ നടക്കുകയാണെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. രണ്ടു മണിയോടെ വായ്പ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അത് ലഭിച്ചാലുടന്‍ ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

എല്ലാത്തിനും കാരണം ദിലീപ് എന്ന് നവ്യ നായര്‍

സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായര്‍ വെള്ളിത്തിരയില്‍ അരങ്ങേറിയത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. ഇഷ്ടത്തിന് ശേഷം മഴത്തുള്ളികിലുക്കം, കല്യാണരാമന്‍, കുഞ്ഞിക്കൂനന്‍, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, പാണ്ടിപ്പട, കേരള കഫേ എന്നീ ചിത്രങ്ങളില്‍ നവ്യ നായര്‍ ദിലീപിനൊപ്പം അഭിനയിച്ചു. തുടര്‍ന്നു നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നവ്യയ്ക്ക് കഴിഞ്ഞു. നന്ദനം എന്ന Read More …

പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച്

കണ്ണൂര്‍: സ്വാശ്രയ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍ പരിയാരം മെഡിക്കല്‍ കോളജിലേയ്ക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. മാര്‍ച്ചിനോട് അനുബന്ധിച്ച് വലിയ സുരക്ഷ സന്നാഹം പരിയാരത്ത് ഒരുക്കിയിട്ടുണ്ട്. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിന്റെ പേരില്‍ സമരം ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതിന് പിന്നാലെയാണ് മാര്‍ച്ച്. പരിയാരത്തെ ഫീസ് കുറച്ചു സര്‍ക്കാര്‍ Read More …

മോദിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഇന്ത്യയിലെത്തി. ഇന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനുള്ള പദ്ധതികള്‍ സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തുമെന്നാണ് വിവരം. ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും മറ്റ് നയതന്ത്ര Read More …

പ്രതി ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു

ന്യൂഡല്‍ഹി: ദാദ്രിയില്‍, പശു മാംസം കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാക്കിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. റോബിന്‍ എന്ന രവി(20)യാണു മരിച്ചത്. ശ്വാസകോശ രോഗവും വൃക്കകളുടെ തകരാറുമാണു മരണത്തിനു കാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീര വേദനയെ തുടര്‍ന്നു രണ്ടു ദിവസം മുമ്പു റോബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രോഗം മൂര്‍ഛിച്ചതോടെ ഇയാളെ ചൊവ്വഴ്ച Read More …

തമിഴ്‌നാട്ടില്‍ കാവല്‍ മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായി 12 ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് കാവല്‍ മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു. തമിഴ്‌നാട് ഭരണം ഉദ്യോഗസ്ഥരുടെ കൈകളിലാണ് എന്നാണ് വിമര്‍ശം. ചീഫ് സെക്രട്ടറിയും നിലവില്‍ മുഖ്യമന്ത്രിയുടെ ഉപദേശകയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഷീല ബാലകൃഷ്ണനും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമാണ് സംസ്ഥാനത്തെ സംബന്ധിച്ച പല സുപ്രധാന തീരുമാനങ്ങളും എടുക്കുന്നത്. സംസ്ഥാനത്ത് Read More …