കാശു വാങ്ങി പ്രചാരണം; മറുപടിയുമായി അജു വര്‍ഗീസ്

ഇതൊരു വ്യാജ അക്കൗണ്ടാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. യഥാര്‍ത്ഥ ആരാധകര്‍ ഇത് കണ്ടെത്തി നീക്കം ചെയ്യുമെന്നാണ് കരുതുന്നതെന്നും അജു കൂട്ടിച്ചേര്‍ത്തു. പണം വാങ്ങി സിനിമകള്‍ക്ക് പ്രചാരണം നല്‍കുന്നു എന്ന് പറഞ്ഞയാള്‍ക്ക് നടന്‍ അജു വര്‍ഗീസ് നല്‍കിയ മറുപടി ചര്‍ച്ചയാവുന്നു. നിയാസ് എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നുമാണ് അജുവിനെതിരെ വിമര്‍ശനമുയര്‍ന്നത്. ”ഇപ്പോള്‍ അജു വര്‍ഗീസ് ഇടുന്ന ഒപ്പം കളക്ഷന്‍ Read More …

ഫീസ് 40,000 രൂപ കുറയ്ക്കാമെന്ന് സമ്മതിച്ച് എംഇഎസ്

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിരാഹാരം നടത്താന്‍ ആളെ കിട്ടാതെ വിഷമിച്ച യുഡിഎഫിന് ഇനി ധൈര്യമായി മുന്നോട്ടു പോകാം. ഫീസില്‍ 40,000 രൂപയുടെ കുറവു വരുത്താമെന്നു എംഇഎസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റിലെ ഫീസ് കുറയ്ക്കാന്‍ തയാറാണ്. ഫീസ് കുറയ്ക്കുന്നത് കോളേജിന്റെ വരുമാനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സീറ്റൊന്നിനു Read More …

ജയലളിതയുടെ കടുത്ത ആരാധകന്‍ ഹൃദയാഘാതം മുലം മരിച്ചു

ചെന്നൈ: എ ഐ എ ഡി എം കെ പ്രവര്‍ത്തകനും കടുത്ത ജയലളിത ആരാധകനുമായ ആള്‍ ഹൃദയാഘാതം മൂലം മരിച്ചു. ചെന്നൈ എയര്‍പോര്‍ട്ട് ഏരിയയ്ക്ക് സമീപം താമസിക്കുന്ന മുത്തുസ്വാമി(47) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചുദിവസമായി അപ്പോളോ ആശുപത്രയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥി സംബന്ധിച്ച് കടുത്ത മാനസികസമ്മര്‍ദ്ദത്തിലായിരുന്ന മുത്തുസ്വാമി രണ്ടുതവണ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ Read More …

സമരവുമായി യു.ഡി.എഫ് മുന്നോട്ട്: ചെന്നിത്തല

തിരുവനത്രപുരം പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പ്രതിപക്ഷത്തിന് സ്വീകാര്യമല്ല. പ്രശ്‌നത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ആദ്യം വേണ്ടത് സ്വാശ്രയ മാനേജ്‌മെന്റുകളോട് ഫീസ് കുറയ്ക്കാന്‍ ആവശ്യപ്പെടുകയാണ്‌ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സമരവുമായി മുന്നോട്ടു പോകാനാണ് യു.ഡി.എഫിന്റെ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മറ്റ് പ്രതിപക്ഷാംഗങ്ങള്‍ക്കൊപ്പം നിയമസഭ ബഹിഷ്‌കരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ നടപടികള്‍ Read More …

സമരം അവസാനിപ്പിക്കാനല്ല പ്രതിപക്ഷ ശ്രമം

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സമരം അവസാനിപ്പിക്കാനല്ല പ്രതിപക്ഷം ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരിയാരത്തെ 30 കുട്ടികളുടെ കാര്യം പറഞ്ഞാണ് പ്രതിപക്ഷത്തിന്റെ സമരം. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ ഫീസ് കുറയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തലവരിപ്പണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാവേരി: കര്‍ണാടകയില്‍ ഇന്ന് അടിയന്തര നിയമസഭാ സമ്മേളനം

ബംഗളുരു: കാവേരി നദീജല വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കര്‍ണാടകത്തില്‍ ഇന്ന് അടിയന്തര നിയമസഭാ സമ്മേളനം നടക്കും. ഒക്‌ടോബര്‍ ഒന്നിനകം സെക്കന്റില്‍ 6000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീംകോടതി കര്‍ണാടക സര്‍ക്കാര്‍ ലംഘിച്ച പശ്ചാത്തലത്തില്‍ ഭാവിനടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് നിയമസഭാ സമ്മേളനം ചേരുന്നത്. നേരത്തെ സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ രൂപവല്‍കരിക്കുന്ന കാവേരി നദീജല പരിപാലനസമിതിയിലേക്ക് പ്രതിനിധിയെ Read More …

കമ്പനി അധികൃതര്‍ വാക്കു പാലിച്ചില്ല

റിയാദ്: സൗദി അറേബ്യയില്‍ കമ്ബനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ തൊഴിലാളികളുടെ ബാധ്യതകള്‍ തീര്‍ക്കുമെന്ന് പറഞ്ഞ കമ്പനി അധികൃതര്‍ വാക്കു പാലിച്ചില്ല. ഇതേ തുടര്‍ന്ന് മലയാളികളടക്കമുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ ദുരിത ജീവിതം കൂടുതല്‍ കഷ്ടതയേറിയായി കീര്‍ന്നു. 14 മാസമായി ശമ്പളമില്ലാതെ ദുരിതത്തിലായ 72 ഇന്ത്യന്‍ തൊഴിലാളികളുടെ ഭാവി ദിനങ്ങളാണ് അനിശിതത്വത്തിലായത്. ദുരിത കഥകള്‍ പുറത്തു വന്നതോടെ Read More …

എറനാട് എക്‌സ്പ്രസിലെ യാത്രക്കാര്‍ ശതാബ്ദി തടഞ്ഞു

തുറവൂര്‍: ഏറനാട് എക്‌സപ്രസ്സ് പിടിച്ചിട്ട് ജനശതാബ്ദി കടത്തി വിട്ടത്തില്‍ പ്രതിഷേധിച്ച് ഏറനാട് എക്‌സപ്രസ്സിലെ യാത്രക്കാര്‍ ജനശതാബ്ദി എക്‌സ്പ്രസ് തടഞ്ഞു. ആലപ്പുഴ തുറവൂര്‍ സ്റ്റേഷനിലാണ് സംഭവം. പുലര്‍ച്ചെ 3.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഏറനാട് ആറ് മണിക്ക് പുറപ്പെടുന്ന ജനശതാബ്ദിക്ക് കടന്നു പോകുന്നതിനായി പിടിച്ചിടുന്നത് സ്ഥിരം സംഭവമാണെന്നാണ് ഏറനാട് എക്‌സ്പ്രസ്സിലെ സ്ഥിരം യാത്രക്കാര്‍ പരാതി പറയുന്നത്. പാളത്തിലെ Read More …