അടൂര്‍ സിനിമയിലെ ജീവിക്കുന്ന ഇതിഹാസം

തിരുവനന്തപുരം ലോക സിനിമയിലെ ജീവിക്കുന്ന ഇതിഹാസങ്ങളിലൊരാളാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍. അടൂരിന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാണ്ട് തികയ്ക്കുന്ന പശ്ചാത്തലത്തില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ആദരം ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയംവരം എന്ന സിനിമയിലൂടെ ഇരുപത്തഞ്ചാം വയസിലാണ് അടൂര്‍ സിനിമയില്‍ തന്റെ വരവറിയിച്ചത്. ചലച്ചിത്ര രംഗത്ത് മൗലികമായ കാഴ്ചപ്പാടിനാല്‍ Read More …

ഇനി ഓണ്‍ലൈനിലും മദ്യം

കോഴിക്കോട്: മദ്യനയം തിരുത്തണമെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടതിനു പിന്നാലെ ഓണ്‍ലൈനിലൂടെയും മദ്യം ഒഴുക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. ഓണത്തിന് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിലകൂടിയ 59 ഇനം മദ്യങ്ങളാണ് ഓണ്‍ലൈനിലൂടെ വില്‍പനയ്ക്കു വയ്ക്കുന്നത്. ബിവറേജസിന്റെ തെരഞ്ഞെടുക്കപ്പെട്ട 363 ഔട്ട്‌ലെറ്റുകളിലൂടെയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഓണ്‍ലൈനില്‍ മദ്യത്തിന് പണം അടച്ചാല്‍ Read More …

വന്‍ സ്വര്‍ണവേട്ട

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ആറരക്കിലോ സ്വര്‍ണവുമായി കൊയിലാണ്ടി സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. രണ്ടു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ബഹറിനില്‍നിന്നും എയര്‍ഇന്ത്യ എക്‌സ്പ്രസിലാണ് ഇയാള്‍ എത്തിയതെന്ന്.

അതിര്‍ത്തി കടന്നുള്ള ഭീകരത മാത്രം ചര്‍ച്ച

ന്യൂഡല്‍ഹി: ‘അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനത്തെപ്പറ്റിയാണ് ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച ചെയ്യേണ്ടത്. കാഷ്മീര്‍ കാര്യം പാക്കിസ്ഥാനുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല’. കാഷ്മീര്‍ കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ, പാക് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചയ്ക്കു ക്ഷണിച്ച പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി അതായിരുന്നു. ചര്‍ച്ചയ്ക്കു തയാറാണെന്നു ലോകരാജ്യങ്ങളെ ധരിപ്പിക്കാനും കാഷ്മീര്‍ ഉഭയകക്ഷി വിഷയമാക്കാനുമുള്ള പാക് ശ്രമത്തിനു തിരിച്ചടി നല്കി ഇന്ത്യ ക്ഷണം Read More …

ഇന്ത്യക്ക് ആദ്യ മെഡല്‍

റിയോ ഡി ജനെയ്‌റോ: ഗുസ്തിയിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍ ലഭിച്ചു. വനിതകളുടെ 58 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മാലിക്ക് വെങ്കലം നേടി. കിര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയെ 8-5 നു പരാജയപ്പെടുത്തിയാണ് സാക്ഷി മെഡല്‍ സ്വന്തമാക്കിയത്. ആദ്യമായാണ് ഒളിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ വനിതാ ഗുസ്തിതാരം മെഡല്‍ നേടുന്നത്.മത്സരത്തിന്റെ ആദ്യ പീരിയഡില്‍ പിന്നിലായിരുന്ന സാക്ഷി രണ്ടാം Read More …

പെയ്തു തോര്‍ന്ന പെരുമഴക്കാലം

മലപ്പുറം-ചലചിത്ര പ്രേമികളുടെ മനസില്‍ ജീവിതഗന്ധിയായ ഒട്ടേറെ സിനിമകളുടെ പെരുമഴക്കാലമൊരുക്കി റസാഖ് നിത്യതയിലേക്ക് യാത്രയായി. സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ അഭ്രപാളികളിലെത്തിച്ച് ജനകീയ സിനിമയെ ശക്തമാക്കിയ റസാഖിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് ഞെട്ടലായി. കടുത്ത കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചയിലിലെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന റസാഖിന് സഹോദരന്‍ സ്വന്തം കരള്‍ പകുത്തു നല്‍കിയെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല. സിനിമലോകത്തെ സൗഹൃദ കൂട്ടായ്മയിലെ സഹായങ്ങള്‍ക്കും Read More …

നേത്രാവതി എക്‌സ്പ്രസിന്റെ ബോഗിയില്‍ തീപിടുത്തം

കായംകുളം: നേത്രാവതി എക്‌സ്പ്രസിന്റെ ബോഗിയില്‍ തീപിടുത്തം. തിരുവനന്തപുരത്ത് നിന്ന് ലോകമാന്യതിലകിലേക്കുളള ട്രെയിനാലാണ് തീപിടിച്ചത്. കായംങ്കുളം സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു ബോഗിയില്‍ തീപിടിച്ചതായി കണ്ടെത്തുകയായിരുന്നു. പിടിയിലായ മോഷ്ടാവിന്റെ അത്മഹത്യാ ശ്രമത്തിനിടെയാണ് തീപിടുത്തമുണ്ടായത്. സംഭവുമായ ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ അനസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തുണി കൂട്ടിയിട്ട് കത്തികുകയായിരുന്നു. തീപിടുത്തമുണ്ടായ ബോഗി ട്രെയിനില്‍ നിന്നു വേര്‍പ്പെടുത്തി. യാത്രക്കാര്‍ എല്ലാവരും Read More …

ടി.എ.റസാഖ് വിടചൊല്ലി

കൊച്ചി: മലയാള ചലചിത്രപ്രേമികള്‍ക്ക് ഒച്ചേറെ ജനകീയ സിനിമകള്‍ നല്‍കിയ തിരക്കഥാകൃത്ത് ടി.എ.റസാഖ് (58) നിര്യാതനായി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കല്‍ സ്വദേശിയായ അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ വൈകീട്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു. അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി അമൃതയില്‍ ചികില്‍സയിലായിരുന്നു. കാല്‍നൂറ്റാണ്ടിലേറെയായി മലയാള ചലചിത്ര രംഗത്ത് സജീവമായിരുന്ന റസാഖ് സംസ്ഥാന സര്‍ക്കാരിന്റേതടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. Read More …