കെഎംസിസി നേതാവ് കെ.വി.എ ഗഫൂര്‍ മരണപ്പെട്ടു

ജിദ്ദ: സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി കെ.വി.എ ഗഫൂര്‍ (50) ജിദ്ദയിലെ സ്വകാര്യആശുപത്രിയില്‍ വെച്ച് നിര്യാതനായി . ഹൃദയാഘാതമായിരുന്നു കാരണം . ആദ്യകാല മുസ്‌ലിംലീഗ് നേതാവും മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പറുമായിരുന്ന കൊലത്തിക്കല്‍ മുഹമ്മദ്കുട്ടി ഹാജിയാണ് പിതാവ്. മലപ്പുറം ചീക്കോട് വെട്ടുപാറ സ്വദേശിയാണ്. ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇന്നലെ ഉച്ചയോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു .കഴിഞ്ഞ Read More …

കാന്തപുരവും നരേന്ദ്രമോദിക്കൊപ്പം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാവുന്ന ലോക സൂഫി ഫോറത്തില്‍ കേരളത്തില്‍ നിന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പങ്കെടുക്കും. വിജ്ഞാന്‍ ഭവനില്‍ വ്യാഴാഴ്ച വൈകിട്ടാണ് സമ്മേളനം നടക്കുക. ഉദ്ഘാടന വേദിയില്‍ മോദിക്കൊപ്പം കാന്തപുരവുമുണ്ടാവും. ഓള്‍ ഇന്ത്യ ഉലമ ആന്റ് മശായിഖ് ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് അഷ്‌റഫ്  അധ്യക്ഷത വഹിക്കും ഈജിപ്ത്  മുഫ്തി Read More …

നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി വേണ്ട

തൃശൂര്‍: വടക്കാഞ്ചേരിയില്‍ ചലച്ചിത്ര താരം കെ പി  സി ലളിതയെ സ്ഥാനാര്‍ഥിയാക്കാനുള്ള സി പി എം തീരുമാനത്തിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചരണം. മുകളില്‍ നിന്ന് കെട്ടിയിറക്കിയ താരത്തെ വേണ്ട, മണ്ണിന്റെ മണമുള്ള നാട്ടുകാരന്‍  സ്ഥാനാര്‍ഥിയാവണം എന്നാണ് പോസ്റ്റര്‍. കൊല്ലം കൊട്ടാരക്കരയിലെ വിവിധ ഭാഗങ്ങളില്‍ ഐഷ പോറ്റിയെ പിന്തുണച്ചും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐഷ പോറ്റിക്ക് സീറ്റ് നല്കി Read More …

പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പണ വേട്ട

പെരിന്തല്‍മണ്ണ: കാറിന്റെ പ്രത്യേക അറയില്‍ ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടു വന്നത് ഒന്നേകാല്‍ കോടിയുടെ കുഴല്‍പണം. പാലക്കാട് വഴി കടത്തികൊണ്ടു വന്ന പണക്കെട്ടുകളുമായി രണ്ടു പേരെ പെരിന്തല്‍മണ്ണ പോലീസ് പിടികൂടി.  ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കു കാര്‍ മാര്‍ഗം കടത്തുകയായിരുന്ന ഒരു കോടി പത്തൊമ്പതു ലക്ഷത്തി എഴുപത്തിരണ്ടായിരം രൂപയുമായാണ് പിടിച്ചെടുത്തത്. പാലക്കാട് ജില്ലയിലെ പട്ടാമ്പി തൃപ്പങ്കാവില്‍ കൈപ്പുറം Read More …

ബിജെപിക്കും തങ്ങള്‍

മലപ്പുറം: ലീഗിന്റെ തട്ടകവും പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ മണ്ഡലവുമായ മലപ്പുറത്ത് ബി.ജെ.പി മത്സരിപ്പിക്കുന്നത് ബാദുഷ തങ്ങളെ. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായാണു തങ്ങള്‍ കുടുബത്തിലെ ഒരംഗം ബി.ജെ.പി. സ്ഥാനാര്‍ഥിയാകുന്നത്. പ്രവാചകനായ മുഹമ്മദ് നബിയുടെ പിന്‍മുറക്കാരായി അറിയപ്പെടുന്ന തങ്ങള്‍ കുടുംബത്തിലെ ഒരാള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുന്നതോടെ മുസ്ലിംമത വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടാകുമെന്നാണു ബി ജെ പിയുടെ  കണക്ക് കൂട്ടല്‍. Read More …

ജില്ലാ പഞ്ചായത്തിന് 100 കോടിയുടെ ബജറ്റ്

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2016-17 ലെ വാര്‍ഷിക ബജറ്റ് ധനകാര്യ സ്ഥിരംസമിതി അധ്യക്ഷ കൂടിയായ വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അവതരിപ്പിച്ചു. 100.76 കോടി വരവും 100.56 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം പാസാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ കമ്മീഷന്റെ അനുമതിയോടെ പദ്ധതികളുടെ വിശദാംശങ്ങളും Read More …

പി.കെ നായര്‍ ഗുരുതുല്യമായ വ്യക്തിത്വം

തിരൂര്‍: ഇന്ത്യന്‍ ചലച്ചിത്രലോകത്തെ ഒറ്റപ്പെട്ട വ്യക്തിത്വമായിരുന്നു നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ സ്ഥാപകനും ഡയറക്ടറുമായിരുന്ന പി.കെ നായര്‍ എന്ന് ചലച്ചിത്ര നിരൂപകനും ഗ്രന്ഥകാരനുമായ മധു ഇറവങ്കര അനുസ്മരിച്ചു. ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിന് അടിസ്ഥാനമിട്ട അദ്ദേഹം മഹത്തായ സാംസ്‌കാരിക പ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചു. 123 ചിത്രങ്ങളുടെ പ്രിന്റുകളുമായി ആര്‍ക്കൈവ്‌സ് ആരംഭിച്ച് 12000 ചിത്രങ്ങളുമായി പടിയിറങ്ങിയ അദ്ദേഹം Read More …

ജില്ലയില്‍ 45 മാതൃകാ പോളിംഗ് ബൂത്തുകള്‍

പത്തനംതിട്ട: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായുള്ള 45 മാതൃകാ പോളിംഗ് ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കുടിവെള്ളം, വൈദ്യുതി, ടോയ്‌ലറ്റ് സൗകര്യം, രണ്ടു വാതിലുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഈ ബൂത്തുകളിലുണ്ടാവും. ജില്ലയിലെ 74 പോളിംഗ് ബൂത്തുകളില്‍ റാമ്പ് സൗകര്യവും ഒരുക്കും. ഗവ.എച്ച്.എസ് കോന്നി കിഴക്കുഭാഗം, ഗവ.എല്‍.പി.എസ് കലഞ്ഞൂര്‍ വടക്കുഭാഗം, ഗവ.എല്‍.പി.എസ് കലഞ്ഞൂര്‍ തെക്കുഭാഗം, മൈലപ്ര സേക്രഡ് Read More …