മലപ്പുറത്ത് നിന്ന് ബാംഗ്ലൂരിലേക്ക് ബസ് സര്‍വീസ് ; മന്ത്രി തിരുവഞ്ചൂര്‍

മലപ്പുറം : മലപ്പുറത്ത് നിന്ന് ബാംഗ്ലൂരിലേക്ക് കെ.എസ്.ആര്‍.ടി.സി. അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മലപ്പുറം കെ.എസ്.ആര്‍.ടി.സി. ബസ്‌സ്റ്റേഷന്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടന പരിപാടിയില്‍ പി.ഉബൈദുള്ള എം.എല്‍.എ. ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മലപ്പുറം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ പ്രതിദിന വരുമാനം ഇപ്പോള്‍ അഞ്ചര ലക്ഷമാണ്. അത് Read More …

കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ കൂട്ടായ്മ വേണം- മുഖ്യമന്ത്രി

മലപ്പുറം: കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സി. സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. പ്രതിസന്ധികളില്‍ നിന്ന് കരകയറി കെ.എസ്.ആര്‍.ടി.സി. പുരോഗതിയുടെ പാതയിലേക്ക് ചലിച്ചുകൊണ്ടിരിക്കുകയാണെന്നും ശമ്പളവും പെന്‍ഷനും മുടങ്ങിയിരുന്ന സ്ഥിതി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പുരോഗതി നിലനിര്‍ത്താനും കെ.എസ്.ആര്‍.ടി.സി.യെ Read More …

സൗദിയില്‍ ഷിയാ നേതാവടക്കം 47 പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ് : പ്രമുഖ ഷിയ പുരോഹിതന്‍ ഷെയക്ക് നിമര്‍ അല്‍ നിമറിന്റേയും മറ്റ് 46 പേരുടേയും വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം ഔദ്യോഹികമായി വെളിപ്പെടുത്തി. രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന കുറ്റം ചുമത്തിയാണ് വധ ശിക്ഷ. 2011 ല്‍ സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഷിയാക്കള്‍ നടത്തിയ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയ Read More …

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ് ഹൈടെക്കാവുന്നു

വയനാട്: തപാല്‍ വിഭാഗം മുതല്‍ ഉപഡയറക്ടര്‍ വരെയുള്ള ഓഫീസ് പ്രവര്‍ത്തികള്‍ ഓഫീസ് തലത്തിലും ആവശ്യമെങ്കില്‍ പൊതു ജനങ്ങള്‍ക്കും ഓണ്‍ലൈനില്‍ ലഭ്യമാകുന്ന വിധത്തില്‍ ഫയല്‍ ട്രാക്കിങ്ങ് സംവിധാനം ഏര്‍പ്പെടുത്തി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം ഹൈടെക്കാവുന്നു. സെക്രട്ടറിയേറ്റിലും അക്കൗണ്ട് ജനറല്‍ ഓഫീസിലും സംവിധാനം നിലവിലുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ സംസ്ഥാനത്ത് ആദ്യമായി ജില്ലയിലാണ് ഫയല്‍ ട്രാക്കിങ്ങ് നടപ്പാക്കുന്നത്. സംവിധാനം Read More …

രാഷ്ട്രപതിയെ സന്ദര്‍ശിക്കും

വയനാട്: മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വി.എച്ച്.എസ്.സി വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും എന്‍.എസ്.എസ് വളണ്ടിയറുമായ അഭിനു കെ.എ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കുവാന്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. അഗ്‌നിച്ചിറകുകള്‍ എന്ന പേരില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച 1000 ഹോം ലൈബ്രറികളില്‍ ജില്ലയിലെ മികച്ച ഹോം ലൈബ്രറി Read More …

ഡോക്യുമെന്ററി നിര്‍മാണം; സ്‌ക്രിപ്റ്റ് ക്ഷണിച്ചു

കാച്ചി: ജീവിതശൈലീ രോഗങ്ങളെ കുറിച്ച് ജില്ലയില്‍ നിര്‍മിക്കുന്ന വീഡിയോ ഡോക്യുമെന്ററിക്ക് സ്‌ക്രിപ്റ്റുകള്‍ ക്ഷണിച്ചു. വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും പൊതുജനങ്ങളുടെയും ഇടയില്‍ ജീവിത ശൈലീരോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഡോക്യുമെന്ററിയുടെ ലക്ഷ്യം. ശരാശരി 1015 മിനിറ്റ് ദൈര്‍ഘ്യമുളള മലയാളത്തിലുളള സ്‌ക്രിപ്റ്റാണ് തയാറാക്കേണ്ടത്. 50,000 രൂപയാണ് ആകെ നിര്‍മാണ ചിലവ്. സ്‌ക്രിപ്റ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയോഗിക്കുന്ന പാനല്‍ ആണ് Read More …

മാധ്യമങ്ങള്‍ മത്സരങ്ങളുടെ മൂല്യച്യുതിയില്‍ : ബ്ലസി

മാധ്യമങ്ങള്‍ മത്സരങ്ങളുടെ മൂല്യച്യുതിയില്‍ : ബ്ലസി പത്തനംതിട്ട: മത്സരങ്ങള്‍ കൂടുമ്പോഴുണ്ടാകുന്ന മൂല്യച്യുതിയിലാണ് മാധ്യമങ്ങളെന്ന് ചലച്ചിത്ര സംവിധായകന്‍ ബ്ലസി പറഞ്ഞു. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള കയര്‍ ഫെയറില്‍ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യസന്ധമായ കാര്യങ്ങള്‍ കണ്ടെത്തി ഏറ്റവും ആര്‍ജവത്തോടെ അറിയിക്കേണ്ട വിഭാഗമാണ് മാധ്യമ പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ Read More …

തിരുവല്ലാ റെയില്‍വേ നവീകരണത്തിന് എം.പി ഫണ്ടില്‍ നിന്ന് ഒരു കോടി

പത്തനംതിട്ട: തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോം ഉള്‍പ്പെടെയുള്ള നവീകരണത്തിന് എം.പി. ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചതായി ആന്റോ ആന്റണി എം.പി പറഞ്ഞു. തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദക്ഷിണ റെയില്‍വേയുടേയും വനം വന്യജീവി വകുപ്പിന്റേയും സഹകരണത്തോടെയാണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ Read More …