ബിസിസിഐ ക്രമക്കേട് : ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

ദില്ലി : അഴിമതിക്കും ക്രമകേക്കടിനും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നടത്തിപ്പില്‍ സമൂല മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ജസറ്റിസ് ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നിലവിലെ ബി.സി.സി.ഐ ഭരണസമിതിക്കു കൈമാറും. അഴിമതിയും ക്രമക്കേടും തടയുന്ന തരത്തിലുളള സമൂലമാറ്റത്തിനുളള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. 2013 ല്‍ വാതുവെപ്പ് കേസ് വഴി പുറത്തുവന്ന Read More …

സൗദിയും ഇറാനും തമ്മിലുളള നയതന്ത്രബന്ധം വഷളാവുന്നു.

തഹ്‌റാന്‍:സൗദിയിലെ പ്രമുഖ ഷിയാ പണ്ഡിതന്‍ നിംറ് അല്‍ നിംറിനെ വധശിക്ഷക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് ഇറാനും സൗദിയും തമ്മിലുളള നയതന്ത്രബന്ധം വഷളാവുന്നു. ഇറാനിലെ സൗദി എംബസി സ്ഥിതി ചെയ്യുന്ന തെരുവിന് ഷെയ്ക് നിംറ് അല്‍ നിംറ് എന്ന പേരുമാറ്റിയാണ് സൗദി നയതന്ത്ര ഉദ്യോഗസ്ഥരെ ഇറാന്‍  അമ്പരപ്പിച്ചത്. ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങളോട് മറ്റു പല രാജ്യങ്ങളും പ്രകടിപ്പിക്കുന്ന രീതിയാണിത്. Read More …

ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ഭൂചലനം

ദില്ലി : ഇന്നു പുലര്‍ച്ചെ വടക്കുകിഴക്കന്‍ മേഖലകളില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ്, മ്യാന്‍മര്‍ രാജ്യങ്ങളുടെ ചില പ്രദേശങ്ങളിലും ഭൂചനലമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനത്തിന്റെ വ്യാപ്തി 6.7 രേഖപെടുത്തി. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നാലുപേര്‍ മരിച്ചതായും 100പേര്‍ക്കു പരിക്കറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇംഫാലിലെ ഇമാകൈത്താല്‍ മാര്‍ക്കറ്റിനു കേടുപാടുകളുണ്ടായി. മേഖലയിലെ വീടുകളും കെട്ടിടങ്ങളും താരതമ്യേന ചെറിയരൂപത്തിലുളളതിനാല്‍ വലിയനാശനഷ്ടങ്ങളുണ്ടാവില്ലെന്നാണ് ബന്ധപെട്ടവര്‍ കരുതുന്നുത്. എന്നാല്‍ Read More …

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

പരിന്തല്‍മണ്ണ: ആനമങ്ങാട് മണലായ ചിറയത്ത് കുമാരന്‍ നായരുടെ മകന്‍ അനില്‍കുമാര്‍ (38) ആണ് ഷൊര്‍ണ്ണൂര്‍ നിലമ്പുര്‍ ലൈനില്‍ പൂപ്പലത്തിന് സമീപം ട്രെയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്  ആനമങ്ങാട് മേഖലയിലെ ഇലട്രിക്കല്‍ കോണ്‍ട്രാക്ടറും ,ചിറയത്ത് ആയുര്‍വേദിക്‌സ് ഷോപ്പുടമയുമായിരുന്നു. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം പെരിന്തല്‍മണ്ണ പോലിസ് അനന്തര നടപടി സ്വീകരിച്ച് മൃദ്ധദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി Read More …

കാട്ടാന എസ്റ്റേറ്റ് ജീവനക്കാരനെ ചവിട്ടികൊന്നു.

കരുവാരക്കുണ്ട്: കാളികാവ് പുല്ലംകോട് എസ്‌റ്റേറ്റില്‍ ഭീതി പരത്തിയ കാട്ടാന എസ്റ്റേറ്റ് ജീവനക്കാരനെ ചവിട്ടികൊന്നു. ആലുക്കല്‍ കുട്ടന്‍നായരുടെ മകന്‍ മുരളീധരന്‍ (50) ആണ് മരിച്ചത്. ഇന്നലെ രാവിലെ ക്വാട്ടേഴ്‌സില്‍ നിന്നും സ്‌കൂട്ടറില്‍ പുറപ്പെടാനൊരുങ്ങുമ്പോള്‍ കാട്ടാന പിന്നില്‍ നിന്നും മുരളീധരനെ തുമ്പി കൈകൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്തു വീണയുടന്‍ നെഞ്ചില്‍ ചവിട്ടി കഴുത്തില്‍ കൊമ്പ് കുത്തിയിറക്കി. തുടര്‍ന്ന് പരിസരവാസികള്‍ Read More …

മുന്നണിയില്‍ വീഴ്ചകളുണ്ടെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍.

മലപ്പുറം: ചില ജില്ലകളില്‍ യു ഡി എഫ് സംവിധാനത്തില്‍ പ്രാദേശികമായ വീഴ്ചകളുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.  പാര്‍ട്ടി നിലപാടുകള്‍ക്കെതിരായ നീക്കം അച്ചടക്കലംഘനമായി കണക്കാക്കുന്നതാണ്.  മുസ്്‌ലിംലീഗിന്റെ ഭാഗം പാര്‍ട്ടി പരിശോധിക്കും. മുന്നണിയിലെ മറ്റു ഘടകകക്ഷികളും ഇക്കാര്യം പരിശോധിച്ച് പരിഹാരം ഉറപ്പാക്കണമെന്ന് ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അനൈക്യമുണ്ടായ Read More …

സ്‌കൂള്‍ കെട്ടിടത്തിന് 50 ലക്ഷം രൂപ അനുവദിച്ചു.

മങ്കട: യു.പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്ത്  ഹൈസ്‌ക്കൂളാക്കി ഉയര്‍ത്തിയ മങ്കട ചേരിയം ഹൈസ്‌കൂളിന് കെട്ടിടം പണിയുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചതായി മങ്കട എം എല്‍ എ റ്റി എ അഹമ്മദ് കബീര്‍ അറിയിച്ചു. മണ്ഡല ആസ്തി വികസന പദ്ധതിയില്‍ നിന്നാണ് ഫണ്ട് അനുവദിച്ചത്. ഹൈസ്‌കൂളാക്കി അപ്‌ഗ്രേഡ് ചെയ്തതിനാല്‍ ക്ലാസ് റൂമുകളുടെ അപര്യാപ്തത വാര്‍ഡ് മെമ്പറും Read More …

ആഘോഷലഹരിയില്‍ അരീക്കോട്

അരീക്കോട്: ആദ്യമായി നാട്ടിലേക്കെത്തിയ ജില്ലാ സ്‌കൂള്‍ കലോത്സവത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് അരീക്കോടന്‍ ജനതാ. സംഘാടകര്‍ക്കൊപ്പം കൈമെയ് മറന്ന് മത്സരാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവുമായി നാട്ടുകാര്‍ ഒന്നടങ്കമുണ്ട്. ഇന്നലെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. പതിവിന് വിപരീതമായി കൃത്യസമയത്ത് തന്നെ മത്സരങ്ങള്‍ ആരംഭിച്ചു. വിവിധ വിഭാഗങ്ങളില്‍ ചിത്രരചന (പെന്‍സില്‍),ജലച്ചായം, കാര്‍ട്ടൂണ്‍, എണ്ണച്ചായം, കൊളാഷ്, കഥാരചന, കവിതാരചന, ഉപന്യാസം, മൃദംഗം, തബല, ട്രിപ്പിള്‍/ജാസ്, കഥകളിസംഗീതം, Read More …