ബസ് ടിക്കറ്റിന് ഏഴ് രൂപ അധികം വാങ്ങി; പരാതിക്കാരന് 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ചെന്നൈ: തമിഴ്നാട്ടില്‍ വയോധികനില്‍ നിന്ന് ബസ് ടിക്കറ്റിന് ഏഴ് രൂപ അധികം വാങ്ങിയെന്ന പരാതിയില്‍ 30000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ടിക്കറ്റ് നിരക്കിലും അധികം തുക ഈടാക്കിയതിന് തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ വിധി. 2020 ജനുവരി മാസം 20നായിരുന്നു തമിഴ്നാട്ടിലെ വിഴുപുരത്ത് പരാതിക്ക് ആധാരമായ Read More …

എന്‍.ഐ.എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ്ജസ്റ്റിസ്

എന്‍.ഐ.എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ്ജസ്റ്റിസ് . പത്രം വായിക്കുന്നവര്‍ പോലും നിങ്ങള്‍ക്ക് പ്രശ്നക്കാരാണോയെന്ന് എന്‍.ഐ.എയോട് ചീഫ്ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു .യു.എ.പി.എ കേസില്‍ സഞ്ജയ് ജെയ്ന്‍ എന്നയാളുടെ ജാമ്യം ശിരവച്ചാണ് ചീഫ്ജസ്റ്റിസിന്‍റെ ഈ പരാമര്‍ശം . ജാര്‍ഖണ്ഡിലെ മാവോയിസറ്റ് വിഭാഗമായ തൃത്യ പ്രസ്തുതി സമിതിക്കുവേണ്ടി പണം പിരിച്ചുവെന്ന് ആരോപിച്ചാണ് കേസ്. പ്രതിക്കെതിരെ Read More …

ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചതിന് ആംബുലന്‍സിന് പിഴ!

മലപ്പുറം: ഹെല്‍മെറ്റ് ധരിക്കാതെ വണ്ടിയോടിച്ചെന്ന പേരില്‍ ആംബുലന്‍സിന് പിഴ ചുമത്തിയതായി പരാതി. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്തുള്ള പറപ്പൂരിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററിന്റെ ആംബുലന്‍സിനാണ് വിചിത്രകരമായ പിഴയിട്ടിരിക്കുന്നത്. പറപ്പൂര്‍ ഇരിങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കേന്ദ്രത്തിന്റെ ആംബുലന്‍സിനാണ് കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തിന്റെ പിഴ മാറി ലഭിച്ചിരിക്കുന്നതെന്നാണ് പരാതി. വേങ്ങര സ്വദേശിയായ ഹസീബ് പി. ആണ് പിഴയീടാക്കിയതിന്റെ Read More …

നിയന്ത്രണംവിട്ട കാര്‍ കടലില്‍ പതിച്ചു; നീന്തി കരയ്ക്കുകയറി, വീണ്ടും കടലിലേക്ക് ചാടി മലയാളിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ബഹ്റൈനില്‍ നിയന്ത്രണംവിട്ട കാര്‍ കടലില്‍ പതിച്ച്‌ മലയാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ നായരാണ് (42)മരിച്ചത്. സിത്ര കോസ് വേയിലൂടെ വാഹനമോടിക്കവേയാണ് സംഭവം. ശ്രീജിത്തിന്റെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്ക് പതിക്കുകയായിരുന്നു. കാര്‍ നിയന്ത്രണം വിട്ട് കടലിലേക്ക് പതിച്ചെങ്കിലും ശ്രീജിത്ത് കാറില്‍ നിന്ന് പുറത്തിറങ്ങി നീന്തി അത്ഭുതകരമായി കരയില്‍ എത്തിയിരുന്നു. എന്നാല്‍ കാറിലുണ്ടായിരുന്ന Read More …

മകളുടെ മുന്നിലിട്ട് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ചെറുത്തപ്പോള്‍ ക്രൂര ആക്രമണം

പട്‌ന: ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെ ക്രൂരമായ ആക്രമണത്തിനിരയായ യുവതി ഗുരുതരാവസ്ഥയില്‍. ബിഹാറിലെ കതിഹാര്‍ ഗ്രാമത്തില്‍ താമസിക്കുന്ന 45കാരിയാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. യുവതിയെ ബലാത്സംഗംചെയ്യാന്‍ ശ്രമിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത 26കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ അയല്‍ക്കാരന്‍ കൂടിയായ മുഹമ്മദ് ഷമീം എന്നയാളാണ് പിടിയിലായത്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. Read More …

‘പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന വാക്കുകള്‍’; അണ്‍പാര്‍ലമെന്ററി പദത്തിന് പുതിയ നിര്‍വചനവുമായി രാഹുല്‍

ന്യൂഡല്‍ഹി:പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പുതിയ പട്ടികയ്‌ക്കെതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടി എംപിമാരുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.നിഖണ്ടുക്കളില്‍ വാക്കുകളുടെ അര്‍ഥം വിവരിക്കുന്നതിനെ അനുകരിച്ച്, ‘അണ്‍പാര്‍ലമെന്ററി’ എന്ന പദത്തിന് പുതിയ നിര്‍വചനം നല്‍കികൊണ്ടാണ് രാഹുലിന്റെ പരിഹാസം. ‘പ്രധാനമന്ത്രി സര്‍ക്കാരിനെ കൈകാര്യംചെയ്യുന്ന രീതിയെ ശരിയായി വിവരിക്കുന്നതിന് ചര്‍ച്ചകളിലും സംവാദങ്ങളിലും ഉപയോഗിക്കുന്നതും ഇപ്പോള്‍ Read More …

വാനര വസൂരിയ്‌ക്കെതിരെ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗലക്ഷണമുള്ളയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും വാനര വസൂരി സ്ഥിരീകരിച്ചപ്പോള്‍ തന്നെ ജില്ലകള്‍ക്ക് Read More …

നീറ്റ് യു.ജി പരീക്ഷ മാറ്റിവയ്ക്കില്ല; 15 വിദ്യാർത്ഥികളുടെ ഹർജി ഹൈക്കോടതി വിമർശനത്തോടെ തള്ളി

നീറ്റ് യു.ജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി വിമർശനത്തോടെ തള്ളി. 15 വിദ്യാർത്ഥികൾക്ക് മാത്രമാണ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യമുള്ളത്. ഇത്തരം ഹർജികൾ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 17ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ദേശീയ യോഗ്യത പ്രവേശനപരീക്ഷ (നീറ്റ്-യു.ജി) മാറ്റിവെക്കണമെന്നാവശ്യപ്പെട്ടാണ് Read More …