നി​യ​മ​സ​ഭ​യു​ടെ പൊ​തു ശ​ബ്ദ​മാ​കാ​ന്‍ സ്പീ​ക്ക​ര്‍​ക്ക് ക​ഴി​യ​ട്ടെ എ​ന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യു​ടെ സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം.​ബി. രാ​ജേ​ഷി​ന് ആ​ശം​സ​യ​ര്‍​പ്പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​യ​മ​സ​ഭ​യു​ടെ പൊ​തു ശ​ബ്ദ​മാ​കാ​ന്‍ സ്പീ​ക്ക​ര്‍​ക്ക് ക​ഴി​യ​ട്ടെ എ​ന്നും അ​തി​നു​ള്ള സാ​ഹ​ച​ര്യം സ​ഭ​യി​ല്‍ ഒ​രു​ക്കാ​ന്‍ ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണെ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജേ​ഷ് അ​റി​വും അ​നു​ഭ​വ​സ​മ്ബ​ത്തും സ​മ​ന്വ​യി​പ്പി​ച്ച വ്യ​ക്തി​ത്വ​മാ​ണ്. സ്പീക്കര്‍ സ്ഥാനത്ത് സ​ര്‍​ക്കാ​രി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി Read More …

സിപിഎമ്മിന്റെ ഘടന അറിയാത്തവരാണ് ആരോപണം ഉന്നയിക്കുന്നതെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: കേരളം വീണ്ടും ഇടത് ഭരണം കാഴ്ചവെയ്ക്കുമ്ബോള്‍ അതിന്റെ പൂര്‍ണ്ണ ക്രെഡിറ്റും പിണറായി വിജയന് ചാര്‍ത്തമ്ബോള്‍ പാര്‍ട്ടിയ്ക്കുള്ളിലെ അമര്‍ശത്തോട് പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പിണറായി വിജയന്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നെന്ന് ആരോപിക്കുന്നവര്‍ സിപിഎമ്മിന്റെ ഘടന അറിയാത്തവരെന്ന് യെച്ചൂരി. ദി ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഹൈക്കമാന്റ് സംസ്കാരം അംഗീകരിക്കുന്നവരാണ് ഈ Read More …

സഭക്ക് പുറത്ത് സ്പീക്കര്‍ രാഷ്ട്രീയം പറഞ്ഞാല്‍ മറുപടി പറയും -വി.ഡി. സതീശന്‍

തിരുവനന്തപുരം: നിയമസഭക്ക് പുറത്ത് സ്പീക്കര്‍ രാഷ്ട്രീയം പറഞ്ഞാല്‍ അതിന് മറുപടി പറയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സഭക്ക് പുറത്ത് രാഷ്ട്രീയം പറയുന്നമെന്ന സ്പീക്കറുടെ പ്രസ്താവന വേദനിപ്പിച്ചു. അത്തരം പ്രസ്താവന കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമാണ്. സഭക്ക് പുറത്ത് രാഷ്ട്രീയം പറയുന്നത് സംഘര്‍ഷത്തിന് വഴിവെക്കും. നിയമസഭക്കുള്ളില്‍ അത് ഒളിച്ചുവെക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കില്ല. അത് സഭാ നടപടികള്‍ തടസപ്പെടാന്‍ Read More …

വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമ, റീഎന്‍ട്രി വിസ കാലാവധി സൗജന്യമായി നീട്ടി നല്‍കാന്‍ സൗദി ഭരണാധികാരിയുടെ ഉത്തരവ്

റിയാദ്: കോവിഡ് രണ്ടാം തരംഗത്തിനെ തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് മടങ്ങിയെത്താന്‍ കഴിയാതെ വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം. വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ഇഖാമയുടെയും റീഎന്‍ട്രി വിസയുടെയും കാലാവധി സൗജന്യമായി നീട്ടി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും റീ എന്‍ട്രി വിസയുമാണ് സൗജന്യമായി പുതുക്കാന്‍ Read More …

സ്പീക്കര്‍ പദവിയുടെ അന്തസ് ഉയര്‍ത്തിപിടിക്കും -എം.ബി. രാജേഷ്

തിരുവനന്തപുരം: സ്പീക്കര്‍ പദവിയുടെ അന്തസ് ഉയര്‍ത്തിപിടിക്കുമെന്ന് എല്‍.ഡി.എഫ് സ്പീക്കര്‍ സ്ഥാനാര്‍ഥി എം.ബി. രാജേഷ്. ജനാധിപത്യത്തോടും സഭയോടും പൂര്‍ണ വിശ്വാസമാണെന്നും രാജേഷ് പറഞ്ഞു. ആരെങ്കിലും വിവാദമുണ്ടാക്കാന്‍ തീരുമാനിച്ചാല്‍ അത് നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാര്യമല്ലെന്നും എം.ബി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷവും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. കുണ്ടറയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം പി.സി. വിഷ്ണുനാഥാണ് Read More …

വടകരയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ വീടിന് നേരെ ബോംബേറ്

വടകരയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ വീടിന് നേരെ ബോംബേറ്. വലിയവളപ്പില്‍ പ്രദീപന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ബോംബ് വീടിന് മുന്‍വശത്തെ കിണറ്റില്‍ വീണതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. വടകര തോടന്നൂര്‍ കന്നിനടയില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെയാണ് അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് Read More …

ലതിക സുഭാഷ് എന്‍സിപിയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

തിരുവനന്തപുരം : നിയസമസഭാ സീറ്റ് നിഷേധിച്ചതില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും പിന്നീട് കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷ് എന്‍സിപിയിലേക്ക്. എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയുമായി ഇതുസംബന്ധിച്ച്‌ ചര്‍ച്ച നടത്തി കഴിഞ്ഞു. ഇതുസംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് പാരമ്ബര്യമുള്ള പാര്‍ട്ടി ആയതിനാണ് എന്‍സിപിയുമായി സഹകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ Read More …

പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതിയെ പൊലീസുകാരന്‍ വിവാഹം കഴിച്ചു

പത്തനംതിട്ട: ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതിയെ കേസില്‍ പ്രതിയായ പൊലീസുകാരന്‍ വിവാഹം കഴിച്ചു. കീക്കൊഴൂരിലാണ് വിവാഹം നടന്നത്. പീഡനക്കേസ് പ്രതിയായ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ദേവ് ആണ് പരാതിക്കാരിയെ വിവാഹം കഴിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതുവഴി അറസ്റ്റ് ഒഴിവാക്കുകയാണ് പ്രതി ലക്ഷ്യമിട്ടത്. ഇയാള്‍ക്ക് പൊലീസിലുള്ളവരുടെ സഹായം Read More …