ബ്ലാക്ക് ഫംഗസ്: രോഗികള്‍ കൂടുന്നു; ചികിത്സയ്ക്ക് മരുന്നില്ല

കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. ഇവിടെ 20 പേരാണ് ചികിത്സയിലുള്ളത്. അതേസമയം ചികിത്സയ്ക്ക് മരുന്നില്ല. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം. തിങ്കളാഴ്ച മുതലുള്ള മരുന്ന് ക്ഷാമം ഇപ്പോഴും തുടരുകയാണ്. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നിന് സംസ്ഥാനത്ത് ക്ഷാമം തുടരുന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ഇന്നലെ Read More …

കാമുകനെ വിവാഹം കഴിക്കാന്‍ മതം മാറി, സമീറയെന്ന പേര് സ്വീകരിച്ചു; കൊടിയ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ

ഹൈദരാബാദ് : കാമുകനെ വിവാഹം ചെയ്യാനായി മതം മാറിയ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ കമറെഡ്ഡി ജില്ലയിലാണ് സംഭവം. കാമുകനായ സല്‍മാനെ വിവാഹം ചെയ്യാനായി പെണ്‍കുട്ടി മുസ്ലിം മതം സ്വീകരിക്കുകയായിരുന്നു. ശ്രാവന്തിയെന്ന പേര് മാറ്റി ഷെയ്ഖ് സമീറയെന്ന പേര് പെണ്‍കുട്ടി സ്വീകരിച്ചു. വിവാഹം കഴിഞ്ഞ് 4 മാസമായപ്പോഴാണ് ശ്രാവന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി Read More …

‘സത്യം ഭയമില്ലാതെ തുടരും’;​ ടൂള്‍കിറ്റ്​ വിവാദത്തില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ടൂള്‍ കിറ്റ്​ ആരോപണത്തിന്​ പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ‘സത്യം ഭയമില്ലാതെ തുടരും’ എന്ന ഒറ്റ വാചകത്തിലൂടെയായിരുന്നു രാഹുലി​െന്‍റ പ്രതികരണം. ടൂള്‍കിറ്റ്​ ഹാഷ്​ടാഗിനൊപ്പമായിരുന്നു രാഹുലി​െന്‍റ ട്വീറ്റ്​. ബി.ജെ.പി വക്താവ്​ സംപിത്​ പത്ര പങ്കുവെച്ച ടൂള്‍കിറ്റ്​ ട്വീറ്റുമായി ബന്ധ​പ്പെട്ട്​ ഡല്‍ഹി പൊലീസി​െന്‍റ പ്രത്യേക സംഘം ട്വിറ്റര്‍ ഇന്ത്യയുടെ ഡല്‍ഹിയിലെയും ഗുരുഗ്രാമിലെയും ഒാഫിസില്‍ Read More …

ലക്ഷദ്വീപിലെ സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കരുത്; ഖലീലുല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ലക്ഷദ്വീപ് നിവാസികളുടെ സമാധാന ജീവിതം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് അഡ്മിനിസ്ട്രേറ്റര്‍ പിന്‍മാറണമെന്നും വികസനത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നും കേരള മുസ്്ലിംജമാഅത്ത് സംസ്ഥാന ജനറല്‍സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭ്യര്‍ത്ഥിച്ചു. മഹാമാരിയും പാരിസ്ഥിതിക പ്രശ്‌നങ്ങളും സാമ്പത്തിക പ്രയാസങ്ങളും കൊണ്ട് നട്ടം തിരിയുകയാണ് രാജ്യം. പ്രാകൃതിക – മാനുഷിക Read More …

കോവിഡ് രണ്ടാം തരംഗം : കേന്ദ്രസര്‍ക്കാര്‍ ഉത്തേജനപാക്കേജ് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി : കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിസന്ധി നേരിട്ട വയവസായങ്ങളെ സഹായിക്കാന്‍ മോദിസര്‍ക്കാര്‍ ഉത്തേജനപാക്കേജ് പ്രഖ്യാപിക്കും. ടൂറിസം, ഏവിയേഷന്‍ , ഹോസ്പിറ്റാലിറ്റി മേഖലകളേയും ചെറുകിട, ഇടത്തരം കമ്ബനികളേയും സഹായിക്കുന്നതിനാകും മുന്‍ഗണന. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണെന്നാണ് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യമൊട്ടാകെ അടച്ചിടല്‍ പ്രഖ്യാപിച്ചില്ലെങ്കിലും സംസ്ഥാനതലത്തില്‍ പലയിടങ്ങളിലും ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. Read More …

കാമുകിയെ വീട്ടുകാര്‍ കൊല്ലുമോയെന്ന് ഭയം; യുവതിയുടെ വീടിന് മുന്നില്‍ തീകൊളുത്തി 25കാരന്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് കാമുകന്‍ യുവതിയുടെ വീടിന് മുന്നില്‍ ആത്മഹത്യ ചെയ്തു. 25കാരനായ വിജയ് ആണ് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്തത്. തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് സംഭവം. വിജയും അപര്‍ണ ശ്രീയും ശിവഗംഗയിലെ സ്വകാര്യകോളജിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായിരുന്നു. കോഴ്‌സ് അവസാനിക്കുന്നതിനിടെ ഇരുവരും പ്രണയത്തിലായിരുന്നു. തൊഴിലവസരങ്ങള്‍ തേടി വിജയ് ചെന്നൈയിലേക്ക് മാറിയിരുന്നു. ഇതിനിടെ വിജയുമായുള്ള പ്രണയം Read More …

ലോക്ക്ഡൗണ്‍ ദുരിതം അടിയന്തിര പരിഹാരമുണ്ടാകണം: പി.എം.എ സലാം

മലപ്പുറം: ലോക്ക്ഡൗണ്‍ കാരണം സാധാരണജനങ്ങള്‍ തീരാദുരിതം അനുഭവിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്നും ഈ അവസ്ഥക്ക് അടിയന്തിരമായി പരിഹാരം ഉണ്ടാവണമെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും അത്യാവശ്യവും അതുമായി സഹകരിക്കേണ്ടത് ജനങ്ങളുടെ ബാധ്യതയുമാണ്. കേരളത്തിലെ ജനങ്ങള്‍ ഇതുമായി സഹകരിക്കുന്നുമുണ്ട്. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് ഒരു Read More …

മഞ്ചേരി മെഡി. കോളേജ് കോവിഡ് ആശുപത്രി: മറ്റു ചികിത്സ തേടുന്നവര്‍ക്ക് ബദല്‍ സംവിധാനം

മഞ്ചേരി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കോവിഡ് ആശുപത്രിയാക്കുമ്ബോള്‍ അവിടെ സേവനം തേടുന്ന ഗര്‍ഭിണികള്‍ക്കും മറ്റ് രോഗബാധിതര്‍ക്കും ജില്ലാ ആശുപത്രികളിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും പ്രിചരണം ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്താനായി ചേര്‍ന്ന യോഗത്തില്‍ Read More …