സത്യപ്രതിജ്ഞക്ക് പൊതുഭരണവിഭാഗത്തോട് നിര്‍ദ്ദേശിച്ചെന്ന വാര്‍ത്ത ഭാവനാ സമ്ബന്നരുടെ സൃഷ്ടിയെന്നു മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സത്യപ്രതിജ്ഞക്ക് പൊതുഭരണവിഭാഗത്തോട് നിര്‍ദ്ദേശിച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആ വാര്‍ത്ത ഭാവനാ സമ്ബന്നരുടെ സൃഷ്ടിയെന്നു മുഖ്യമന്ത്രി പറഞ്ഞു. നിങ്ങളുടെ ഇടയില്‍ ധാരാളം ഭാവനാ സമ്ബന്നരുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. നേരത്തെയും അങ്ങനെയുള്ള ആളുകള്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല എന്നതാണ് വസ്തുത. അങ്ങനെയുള്ള കാര്യങ്ങള്‍ സാധാരണ നിലയില്‍ ആലോചിക്കേണ്ട ചില രീതികളുണ്ട്, അത് Read More …

കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേര്‍ന്ന് തീരുമാനിക്കും -പി.സി ജോര്‍ജ്

കോട്ടയം: പൂഞ്ഞാറില്‍ താന്‍ അമ്ബതിനായിരം വോട്ട് നേടി ജയിക്കുമെന്നും കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേര്‍ന്നാണ് തീരുമാനിക്കുകയെന്നും കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ മണ്ഡലം സ്ഥാനാര്‍ഥി പി.സി ജോര്‍ജ്. സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നും അദ്ദേ​ഹം മീഡിയവണ്‍ ചാനലിനോട് പറഞ്ഞു. പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതല്‍ അന്‍പതിനായിരം വരെ Read More …

സ്റ്റാഫ് നേഴ്‌സ്: അഭിമുഖം മൂന്നിന്

കോഴിക്കോട്: ഗവ. ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ നിലവിലുളള ഒഴിവിലേക്ക് പ്ല്‌സ ടു, ജനറല്‍ നേഴ്‌സിംഗ് ആന്റ് മിഡ് വൈഫറി/ബിഎസ് സി നേഴ്‌സിംഗ് യോഗ്യതയുളളതും കേരള നേഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുളള ഉദ്യോഗാര്‍ത്ഥികളെ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യതയുളളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മെയ് മൂന്നിന് Read More …

കൊവിഡ് വ്യാപനം; ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ക്ക് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തി യുകെ

ലണ്ടന്‍: കൊവിഡ് രണ്ടാം തരംഗം ആശങ്ക പരത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ ബ്രിട്ടന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ത്യയിലെ ആരോഗ്യമേഖല പ്രതിസന്ധി നേരിടുമ്ബോള്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത് ധാര്‍മികമായി ശരിയല്ലെന്ന വിലയിരുത്തലിലാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച്‌ എന്‍എച്ച്‌എസ് ഇംഗ്ലണ്ട് വിവിധ ട്രസ്റ്റുകള്‍ക്കും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ യുകെയിലേക്ക് പോവാനിരുന്ന നിരവധി നഴ്‌സുമാരുടെ യാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്. Read More …

ഹലോ ഡോക്​ടര്‍; കോവിഡ്​ രോഗികള്‍ക്ക്​ ഹെല്‍പ്​ ലൈനുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ്​ രോഗികള്‍ക്കായി മെഡിക്കല്‍ ഉപദേശക ഹൈല്‍പ്​ ലൈന്‍ തുടങ്ങി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ്​ രാഹുല്‍ ഹെല്‍പ്​ ലൈന്‍ തുടങ്ങിയ കാര്യം അറിയിച്ചത്​. കോവിഡ്​ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ്​ രാഹുല്‍ ഗാന്ധിയുടെ നടപടി. ഇന്ത്യ ഒരുമിച്ച്‌​ സ്വന്തം ജനങ്ങളെ സഹായിക്കേണ്ട സമയമാണിത്​. ഹലോ ഡോക്​ടര്‍ എന്ന പേരില്‍ മെഡിക്കല്‍ അഡ്വൈസറി ഹൈല്‍പ്​ ലൈനിന്​ Read More …

ആര്‍ടിപിസിആര്‍: സര്‍ക്കാര്‍ സ്വകാര്യ ലാബുകാരുമായി ഒത്തുകളിക്കുന്നു: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 1700ല്‍ നിന്നും 500 ആക്കി കുറച്ചിട്ടും സ്വകാര്യലാബുകള്‍ അനുസരിക്കാത്തത് സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത് സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ ഭാ​ഗമാണ്. മറ്റു സംസ്ഥാനങ്ങളേക്കാള്‍ മൂന്നിരട്ടി പണം സംസ്ഥാനത്തെ സ്വാകാര്യ ലാബുകള്‍ക്ക് പിഴിഞ്ഞെടുക്കാനുള്ള അവസരമുണ്ടാക്കിയത് സര്‍ക്കാരായിരുന്നു. ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനങ്ങളുടെയും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതു Read More …

​കോവിഡ്​ പോരാട്ടത്തില്‍ ഇന്ത്യക്ക്​ പിന്തുണ; ത്രിവര്‍ണമണിഞ്ഞ്​ നയാഗ്ര വെള്ളച്ചാട്ടം

വാഷിങ്​ടണ്‍: കോവിഡ്​ പോരാട്ടത്തില്‍ ഇന്ത്യക്ക്​ പിന്തുണയറിച്ച്‌​ ത്രിവര്‍ണ നിറത്തില്‍ നയാഗ്ര വെള്ളച്ചാട്ടം. കാനഡയാണ്​ നയാഗ്ര വെള്ളച്ചാട്ടത്തിന്​ ലൈറ്റുകള്‍ കൊണ്ട്​ ത്രിവര്‍ണനിറം നല്‍കിയത്​. ഇന്ത്യയില്‍ കോവിഡ്​ വ്യാപനം വര്‍ധിക്കുകയാണ്​. അത്​ വലിയ രീതിയിലുള്ള മരണങ്ങള്‍ക്കും കാരണമാവുന്നു. ഇന്ത്യക്ക്​ ഐക്യദാര്‍ഢ്യം അര്‍പ്പിക്കാന്‍ ഇന്ന്​ രാത്രി 9.30 മുതല്‍ 10 മണി വരെ നയാഗ്ര വെള്ളച്ചാട്ടത്തിന്​ ഇന്ത്യയുടെപതാകയുടെ നിറം നല്‍കിയെന്ന്​ Read More …

“ത​നി​ക്കെ​തി​രേ എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ഒ​ന്നി​ച്ചു, പ്ര​തീ​ക്ഷ​ക​ള്‍​ക്ക് മ​ങ്ങ​ലേ​റ്റി​ട്ടി​ല്ല’: കു​മ്മ​നം

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ വി​ജ​യ പ്ര​തീ​ക്ഷ​ക​ള്‍​ക്ക് മ​ങ്ങ​ലേ​റ്റി​ട്ടി​ല്ലെ​ന്ന് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. ത​ന്നെ തോ​ല്‍​പി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ഒ​ന്നി​ച്ചു പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്നും കു​മ്മ​നം ആ​രോ​പി​ച്ചു. കൊ​ടു​ക്ക​ല്‍ വാ​ങ്ങ​ല്‍ കൊ​ണ്ട് ചി​ല​ത് സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത ഉ​ണ്ട്. എ​ന്നാ​ല്‍ ഇ​ത് എ​ന്‍​ഡി​എ​യ്ക്ക് തി​രി​ച്ച​ടി ആ​കു​മോ എ​ന്നു പ​റ​യാ​നാ​കി​ല്ല. എ​ക്സി​റ്റ് പോ​ള്‍ അ​ല്ല എ​ക്സാ​ക്റ്റ് പോ​ളി​ല്‍ ആ​ണ് വി​ശ്വാ​സ​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.