22 വയസ്സുകാരനെതിരായ പോക്സോ കേസിലെ തുടര്‍നടപടി ഹൈക്കോടതി റദ്ദാക്കി

ഇരയും പ്രതിയും വിവാഹം കഴിച്ച്‌ ജീവിക്കുന്നതു കണക്കിലെടുത്ത് 22 വയസ്സുകാരനെതിരായ പോക്സോ കേസിലെ തുടര്‍നടപടി ഹൈക്കോടതി റദ്ദാക്കി.കൊടകര പോലീസ് സ്റ്റേഷനില്‍ 2019 ഫെബ്രുവരി 20-ന് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതിയായിരുന്നു ഹര്‍ജിക്കാരന്‍. ദമ്ബതിമാരുടെ ക്ഷേമവും ഇതിന്റെപേരില്‍ പൊതുതാത്‌പര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്.17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ വര്‍ഷം നവംബര്‍ Read More …

പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച്‌ വാട്സ് ആപ് ഗ്രൂപ്പില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ രണ്ടുപേര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. സച്ചിന്‍ ഗുപ്ത, അന്‍ഷു ഗുപ്ത എന്നിവരാണ് ഞായറാഴ്ച രാത്രി അറസ്റ്റിലായത്. ഇവരെക്കുറിച്ച്‌ വിവരം ലഭിച്ചതിനനസുരിച്ച്‌ ഞായറാഴ്ച രാത്രി പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. മോദിയുടെ ഫോട്ടോ ഉള്‍പ്പടെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ മെസേജുകള്‍ ഫോര്‍വേഡ് ചെയ്തതിനാണ് Read More …

രാത്രികാലങ്ങളില്‍ കല്ലെറിഞ്ഞു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത് സഹോദരികളായ പെണ്‍കുട്ടികള്‍

പത്തനംതിട്ട: രാത്രികാലങ്ങളില്‍ കല്ലെറിഞ്ഞു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത് സഹോദരികളായ പെണ്‍കുട്ടികള്‍. ഇരുവെള്ളിപ്ര നഗരസഭയിലെ 17 ) വാര്‍ഡില്‍ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കല്ലേറ് ഉണ്ടായത്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും വീടുകള്‍ക്ക് നേരെ ഉള്‍പ്പെടെ കല്ലേറുണ്ടായി. സംഭവം അന്വേഷിക്കാന്‍ വ്യാഴാഴ്ച രാത്രി തിരുവല്ലയില്‍ നിന്നെത്തിയ പോലീസ് ജീപ്പിന് നേരെയും കല്ല് പാഞ്ഞുവന്നു. എന്നാല്‍ പോലീസ് ഉള്‍പ്പെടെ മുപ്പതോളം വരുന്ന Read More …

മദ്യം ഇനി വീട്ടിലെത്തും ; ബെവ്കോയുടെ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച തുടക്കം

തിരുവനന്തപുരം: ബെവ്‌കോ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച മുതല്‍ തുടക്കമാകും. ആദ്യ ഘട്ടമായി തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. ഇത് സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് കൈമാറിയേക്കും. കോവിഡ് രണ്ടാം തരംഗം ശക്തമായതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകള്‍ ബിവ്‌റേജസ് കോര്‍പറേഷന്‍ പരിശോധിച്ചത്. ബെവ്‌കോ തന്നെ ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിക്കണമോ സ്വകാര്യ സേവന കമ്ബനികളെ ആശ്രയിക്കണമോ Read More …

ഇന്ത്യക്ക് പൂര്‍ണ പിന്തുണ; മോദിയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ ബൈഡന്റെ ട്വീറ്റ്

വാഷിംഗ്‌ടണ്‍: കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്‌ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് ബൈഡന്റ് ട്വിറ്റ് എത്തിയത്. അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഇതിന് പിന്നാലെ ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ Read More …

നമസ്‌കരിക്കാന്‍ പായ കൊണ്ടുപോകണം, ദേഹശുദ്ധി വരുത്താന്‍ പൈപ്പ് വെള്ളം ഉപയോഗിക്കണം; മതനേതാക്കളോട് മുഖ്യമന്ത്രി

തിരുവനനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ഘട്ടമാണ്. ഈ സാഹചര്യത്തില്‍ ആരാധനാലയങ്ങളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. റമദാന്‍ കാലമായതുകൊണ്ട് പള്ളികളില്‍ പൊതുവെ ആളുകള്‍ കൂടാന്‍ സാധ്യതയുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. ചെറിയ പള്ളികളാണെങ്കില്‍ എണ്ണം ഇതിലും ചുരുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമസ്‌കരിക്കാന്‍ പോകുന്നവര്‍ Read More …

സ്വകാര്യ ആശുപത്രിയിലെ കോവിഡ് രോഗികളുടെ ചികിത്സയും സൗജന്യം; യോഗി ആദിത്യനാഥ്

ലക്നൗ : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വമ്ബന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെടുത്തുന്ന കോവിഡ് രോഗികളുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രികള്‍ ചികിത്സ Read More …

മന്‍സൂര്‍ വധം; സി.പി.എം നേതാക്കള്‍ക്കെതിരെ ആരോപണവുമായി പി.കെ. ഫിറോസ്

കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സി.പി.എം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍. അനൂപ്, ലോക്കല്‍ കമ്മിറ്റി അംഗം ജാബിര്‍, പൂല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗം നാസര്‍, ഇബ്രാഹിം എന്നിവര്‍ ഈ കേസില്‍ പ്രതികളാണെന്നും ഫിറോസ് ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ Read More …