സംസ്ഥാനത്ത് വാരാന്ത്യത്തില്‍ അവശ്യ സര്‍വീസുകള്‍ മാത്രം; വാക്‌സിനേഷന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസ് മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. വാക്‌സിനേഷന്‍ ക്യാംപുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരേ സമയം പകുതി ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയാകും. സ്വകാര്യ മേഖലയിലും വര്‍ക്ക് Read More …

വൈഗ കൊലപാതകം: സനുമോഹനുമായി കോയമ്ബത്തൂരില്‍ തെളിവെടുപ്പ്

തിരുവനന്തപുരം: വൈഗ കൊലപാതക കേസില്‍ അറസ്റ്റിലായ പിതാവ് സനുമോഹനെ ഇന്ന് കോയമ്ബത്തൂരിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലാണ് തെളിവെടുപ്പ്. കോയമ്ബത്തൂരില്‍ വിറ്റ സനു മോഹന്റെ വാഹനം പ്രതിയുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം പരിശോധിക്കും. കോയമ്ബത്തൂരിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഗോവയിലും, മൂകാംബികയിലും സനുമോഹനെ കൊണ്ടു പോകും. സനു മോഹന് കേരളത്തിന് പുറത്ത് ഒളിവില്‍ കഴിയാന്‍ Read More …

21കാരി കൊല്ല​പ്പെട്ട സംഭവം: പ്രതിയെ സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു

മലപ്പുറം: വളാഞ്ചേരിയില്‍ 21കാരിയെ കൊല്ല​പ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അന്‍വറിനെ സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുത്തു. രാവിലെ ഒമ്ബതു മണിയോടെ മൃതദേഹം കുഴിച്ചിട്ട തെങ്ങിന്‍ തോപ്പില്‍ പ്രതിയെ എത്തിച്ചാണ് പൊലീസ് പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. മൃതദേഹം മണ്ണിനുള്ളില്‍ നിന്ന് മുഴുവനായി പുറത്തെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും വിശദമായ തെളിവെടുപ്പ്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ എത്തിച്ചത്. Read More …

കോഴിക്കോട്‌ അതിഥി തൊഴിലാളികളും
 മടങ്ങുന്നു

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായതോടെ തൊഴില്‍ നഷ്ടപ്പെട്ട് അതിഥി തൊഴിലാളികള്‍. ഹോട്ടല്‍–- നിര്‍മാണ മേഖലയില്‍ പണി കുറഞ്ഞതും ബീച്ചുകളിലും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയുമാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായും ഒറ്റയ്ക്കും സ്വദേശങ്ങളിലേക്ക് മടങ്ങുന്നത്. പശ്ചിമബംഗാള്‍, ഒഡിഷ, ഉത്തരാഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ആയിരത്തി ഇരുന്നൂറോളം പേരാണ് ട്രെയിന്‍ കയറിയത്. തമിഴ്നാട്ടുകാരും മടങ്ങിയിട്ടുണ്ട്. സ്വദേശത്തെ Read More …

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച്‌ മലയാളി മരിച്ചു

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച്‌ മലയാളി മരിച്ചു.കൊച്ചി കലൂര്‍ അശോക റോഡില്‍ പുത്തന്‍പുരയില്‍ അബ്‍ദുല്‍ റഷീദിന്റെയും ആയിശ ബീവിയുടെയും മകന്‍ സമീര്‍ (40) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രണ്ടാഴ്‍ചയോളമായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്‍ച ദമ്മാം സെന്റര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും ചൊവ്വാഴ്‍ച Read More …

പത്തനംതിട്ടയില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് എന്ന് സംശയം

പത്തനംതിട്ട: കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് അതിതീവ്രമായി വ്യാപിക്കുകയാണ്. ഇതിനിടയില്‍ പത്തനംതിട്ടയില്‍ നിന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ജില്ലയില്‍ എത്തിയിട്ടുണ്ടോ എന്ന സംശയത്തിന് ബലം നല്‍കുന്നതാണ്. ജില്ലയില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെയുള്ളവരുടെ ചിലരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് ജനിതകമാറ്റം വന്ന വൈറസ് പത്തനംതിട്ട Read More …

യുവതിയെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം: യുവാവ് കസ്റ്റഡിയില്‍

മലപ്പുറം: ആതവനാട് കഞ്ഞിപ്പുര ചോറ്റൂരില്‍ കാണാതായ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.കഞ്ഞിപ്പുര ചോറ്റൂര്‍ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹാത് (21 ) ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീടിനടുത്ത ആളൊഴിഞ്ഞ ചെങ്കല്‍ ക്വാറിക്ക് സമീപത്തെ പറമ്പില്‍ നിന്നും കണ്ടെത്തിയത്.യുവതിയെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന സമീപവാസിയായ അന്‍വര്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് Read More …

കൊവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റ് പോലെ,​ വെല്ലുവിളി വലുത്,​ നാമത് മറികടക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കൊവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് കൊടുങ്കാറ്റ് പോലെയാണ് വന്നതെന്നും നമ്മളത് മറികടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി . കൊവിഡിനെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടം നടത്തുന്നു. രാജ്യത്ത് ഇതു വരെ 12 കോടി ഡോസ് വാക്സിനേഷന്‍ നല്‍കി. തദ്ദേശീയമായി ഇന്ത്യ രണ്ട് Read More …