സ്വര്‍ണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വര്‍ണവില പവന് 480 രൂപ വര്‍ധിച്ച്‌ 35,080 രൂപയായി. 4385 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസം 34,600 രൂപയില്‍ തുടര്‍ന്ന വില ചൊവാഴ്ചയാണ് വര്‍ധിച്ചത് . ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില നേരിയതോതില്‍ ഉയര്‍ന്ന് 1,809.57 ഡോളറിലെത്തി. യുഎസ് ട്രഷറി യീല്‍ഡ് പൂര്‍വസ്ഥിതിയിലായതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അതെ സമയം കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിനിടെ Read More …

ബി രാഘവന്‍ കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന് വലിയ നഷ്ടം ; മുഖ്യമന്ത്രി

സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും, നെടുവത്തൂരിലെ മുന്‍ എം എല്‍ എ യുമായ സഖാവ് ബി രാഘവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ബി രാഘവന്‍ കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന് വലിയ നഷ്ടമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം സ. ബി രാഘവന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് കൊട്ടാരക്കരയില്‍ നടത്താനിരുന്ന Read More …

സാമൂഹികപ്രവര്‍ത്തക സഫീറ മുനീര്‍ അന്തരിച്ചു

ഷാര്‍ജ: സാമൂഹിക-സാംസ്കാരിക മേഖലകളിലും സ്ത്രീകളുടെ കോവിഡ് വാര്‍ഡുകളിലും നിറഞ്ഞുനിന്ന ജീവകാരുണ്യ പ്രവര്‍ത്തക കോഴിക്കോട് അഴിയൂര്‍ സഫീറാസില്‍ സഫീറ മുനീര്‍ (45) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതയായി. ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി പുന്നോല്‍ ആന​ന്‍റവിട മുനീറി​െന്‍റ ഭാര്യയാണ്. മക്കളില്ല. ഖബറടക്കം ഷാര്‍ജയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കെ.എം.സി.സി, വടകര എന്‍.ആര്‍.ഐ ഫോറം തുടങ്ങിയ സംഘടനകളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. പിതാവ്​: Read More …

രേഷ്മ വധം; ബന്ധു അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: പള്ളിവാസല്‍ പവര്‍ഹൗസില്‍ പ്ലസ്ടു വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ബന്ധു അരുണി(അനു-28)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പവര്‍ഹൗസിനു സമീപമാണ് നീണ്ടപാറ വണ്ടിത്തറയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനു 150 മീറ്ററിനുള്ളില്‍ ആളൊഴിഞ്ഞ വീടിനു മുന്നിലെ മരത്തിലാണു അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് പല തവണ തിരഞ്ഞ പ്രദേശമാണിത്. തിങ്കളാഴ്ച Read More …

പഞ്ചായത്തംഗത്തിന്റെ അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര; യാത്രക്കിടെ തല താഴെ വീണു

ചെന്നൈ: പഞ്ചായത്തംഗമായ യുവാവിനെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര. യാത്രയ്ക്കിടെ അറുത്തെടുത്ത തല നടുറോഡില്‍ വീണതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് സംഭവം. ഗ്രാമപഞ്ചായത്ത് അംഗമാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. പ്രതികളെ തിരയുകയാണ് പൊലീസ്. മുത്തുപേട്ട പഞ്ചായത്തിലെ വാര്‍ഡ് അംഗമായ മണലമേട് കോവിലൂര്‍ സ്വദേശി Read More …

അമേരിക്കയില്‍ കൊവിഡ് രോഗമുക്തരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം കടന്നു

അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി എണ്‍പത്തിയെട്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5.12 ലക്ഷം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം കടന്നു. അതേസമയം കൊവിഡ് മൂലം മരണപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച്‌ പ്രസിഡന്റ് ജോ ബൈഡനും, വൈസ് പ്രസിഡന്റ് Read More …

കെഎസ്‌ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിച്ചു. ഐ.എന്‍.ടി.യു.സി, ബി.എം.എസ് എന്നീ സംഘടനകളാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്ബളപരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്ബനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദീര്‍ഘദൂര Read More …

കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ നിലയില്‍; നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ചെക്യാട് കായലോട്ട് ആണ് സംഭവം. കീറിയ പറമ്ബത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്‍, ഷാലീസ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരുടെ നില ഗുരുതരമാണ്. വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. പുലര്‍ച്ചെ രണ്ടരയോടെയാണ് വീട്ടില്‍ നിന്ന് തീയുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. Read More …