അയല്‍വാസിയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി

പത്തനംതിട്ട: മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. പത്തനംതിട്ട പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വല്യന്തിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മൈലപ്ര, മേക്കൊഴൂര്‍ വടക്കേ ചരുവില്‍ അജി എന്നു വിളിക്കുന്ന അജികുമാറാണ് അറസ്റ്റിലായത്. പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ജി.സുനിലിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ ആസൂത്രിത നീക്കത്തിലൂടെ കുടുക്കിയത്. പരുക്കേറ്റ Read More …

വയനാട്-കര്‍ണാടക അതിര്‍ത്തിയിലെ കൊവിഡ് പരിശോധന സെന്ററുകള്‍ നിര്‍ത്തി

കല്‍പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ അതിര്‍ത്തി കൊവിഡ് പരിശോധന സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീലാ അബ്ദുല്ല അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി മുത്തങ്ങ(കലൂര്‍), ബാവലി, തോല്‍പ്പെട്ടി എന്നിവിടങ്ങളിലാണ് ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജീകരിച്ചിരുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എം ബി രാജേഷിന് കൊവിഡ്

പാലക്കാട്: സി പി എം നേതാവും മുന്‍ എം പിയുമായ എം ബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവ് ആയ വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പനിയെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പോസിറ്റീവായത്. വീട്ടില്‍ വിശ്രമത്തിലാണെന്നും അടുത്തിടപഴകിയവര്‍ മുന്‍ കരുതല്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ പാലക്കാട് മുന്‍സിപ്പാലിറ്റിയുടെ Read More …

പുതിയ കോവിഡ് കാല പാക്കേജുമായി ഖത്തര്‍ എയര്‍വേയ്സ്

ഖത്തറില്‍ താമസിക്കുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും അവധിക്കാലം ആഘോഷിക്കുന്നതിന് പുതിയ കോവിഡ് കാല പാക്കേജ് പ്രഖ്യാപിച്ച്‌ ഖത്തര്‍ എയര്‍വേയ്സ്. ട്രാവല്‍ ബബിള്‍ ഹോളിഡേയ്സ് എന്ന് പേരിട്ട പാക്കേജ് വഴി ക്വാറന്‍റൈനോ ഐസൊലേഷനോ റീ എന്‍ട്രി പെര്‍മിറ്റോ ഇല്ലാതെ മാലിദ്വീപില്‍ അവധിക്കാലം ആഘോഷിച്ച്‌ തിരിച്ചുവരാനുള്ള സൌകര്യമാണൊരുക്കിയിരിക്കുന്നത്. ഖത്തര്‍ പുറത്തിറക്കുന്ന കോവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ മാലിദ്വീപിനെ ഉള്‍പ്പെടുത്തിയിന് Read More …

കാ​രാ​ട്ട് ഫൈ​സ​ലി​നോ​ട് മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് സി​പി​എം

കോ​ഴി​ക്കോ​ട്: വിമാനത്താവളം വഴി സ്വ​ര്‍​ണ​ക്ക​ട​ത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട ആ​രോ​പ​ണ വി​ധേ​യ​നാ​യ കാ​രാ​ട്ട് ഫൈ​സ​ലി​നോ​ട് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് സി​പി​എം. ഇദ്ദേഹത്തോടെ പി​ന്മാ​റാ​ന്‍ സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​കാ​ര്യം സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസില്‍ ഇദ്ദേഹത്തെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഉത്തര്‍പ്രദേശില്‍ ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; ദുര്‍മന്ത്രവാദത്തിനായി ശ്വാസകോശം പുറത്തെടുത്തു

ഉത്തര്‍പ്രദേശില്‍ ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. കാണ്‍പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ വയറുകീറിയ നിലയിലായിരുന്നു. മൃതശരീരത്തില്‍ ശ്വാസകോശം ഉണ്ടായിരുന്നില്ല. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ദുര്‍മന്ത്രവാദമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ദമ്ബതികള്‍ ഉള്‍പ്പെടെ നാല് പേരാണ് കേസിലെ പ്രതികള്‍. 1999ല്‍ വിവാഹിതരായ ദമ്ബതികള്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. കുട്ടികള്‍ ഉണ്ടാകാന്‍ പെണ്‍കുട്ടിയെ കൊന്ന് Read More …

സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് പരക്കെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.ഇടിയോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഉച്ചക്ക് 2 മണി മുതല്‍ രാത്രി Read More …

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നു; ഇ ഡിക്കെതിരെ ശിവശങ്കര്‍

കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സമ്ബത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരതര ആരോപണവുമായി മുന്‍ പ്രിന്‍സിപ്പല്‍ എം ശിവശങ്കര്‍ കോടതിയില്‍. കുറ്റകൃത്യങ്ങളില്‍ തനിക്ക് ഒരു പങ്കുമില്ല. ചിലരുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ ശിവശങ്കര്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് Read More …