‘ഇന്ത്യ എന്നും പ്രിയപ്പെട്ടത്’; രാമായണവും മഹാഭാരതവും കേട്ടാണ് വളര്‍ന്നതെന്ന് ബരാക് ഒബാമ
വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള ആത്മബന്ധം തുറന്നുകാട്ടി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇന്ത്യയ്ക്ക് എന്നും തന്റെ മനസില്‍ പ്രത്യേക സ്ഥാനമാണുള്ളതെന്ന് ഒബാമ പറഞ്ഞു. ഓര്‍മ്മക്കുറിപ്പുകള്‍ വിവരിക്കുന്ന ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന പുസ്തകത്തിലാണ് ഒബാമ ഇന്ത്യയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വിവരിച്ചത്. ബാല്യകാലത്ത് ഏതാനും വര്‍ഷങ്ങള്‍ ഇന്തോനേഷ്യയില്‍ ചെലവഴിച്ച ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോഴാണ് ഒബാമ ഇന്ത്യയുമായുള്ള ആത്മബന്ധം വിശദീകരിച്ചത്. Read More …
