ഗസ്സയില്‍ ദുരിതം കനക്കുന്നു: ഇസ്രായേല്‍ ഉത്തര ഗസ്സയിലെ സഹായകവാടങ്ങളടച്ചു, നീരസം രൂക്ഷം
ഗള്‍ഫ് ഡസ്‌ക്:ഇസ്രായേല്‍ ഉത്തര ഗസ്സയിലേക്ക് ജീവന്‍ രക്ഷാപരമായ സഹായം എത്തിക്കുന്ന ഏറ്റവും നേരിട്ടുള്ള വഴി അടച്ചതോടെ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള നീക്കം തടസ്സപ്പെട്ടു. പുറത്തുനിന്നുളള സഹായത്തിനായി നിരന്തരം ശ്രമിക്കുന്ന ഗാസാജനങ്ങള്‍ക്കിടയില്‍ വ്യാഴാഴ്ച മാത്രം നടന്ന വ്യത്യസ്ത ബോംബാക്രമണങ്ങളിലും ഷെല്ലിംഗിലും 56 പേര്‍ കൊല്ലപ്പെട്ടു.ഇസ്രായേല്‍-ഇറാന്‍ ഏറ്റുമുട്ടലിനിടയിലും 12 ദിവസത്തിനകം 800-ലധികം പൗരന്മാര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടു. ഭക്ഷണം തേടിയിറങ്ങിയവരാണ് കൂടുതലും കൊല്ലപ്പെട്ടതെന്നാണ് Read More …
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
കിക്ക് ഡ്രഗ്സ്’ സന്ദേശയാത്രയ്ക്ക് ആവേശ സ്വീകരണം
കായിക മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘കിക്ക് ഡ്രഗ്സ്’ സന്ദേശയാത്രയ്ക്ക് പെരിന്തല്‍മണ്ണയില്‍ ആവേശോജ്വല വരവേല്‍പ്പ്. പെരിന്തല്‍മണ്ണ ടൗണ്‍ സ്‌ക്വയറില്‍ നല്‍കിയ സ്വീകരണത്തില്‍ കനത്ത മഴയത്തും നിരവധിയാളുകള്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ‘സ്‌പോര്‍ട്‌സ് ആണ് ലഹരി’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സന്ദേശയാത്ര. ലഹരി വിരുദ്ധ യാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് സംസ്ഥാനത്ത് ലഭിച്ചതെന്ന് മന്ത്രി Read More …
ആരോഗ്യനിലയിൽ മാറ്റമില്ല; വി എസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു
തിരുവനന്തപുരം; മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിയിലുള്ള അച്യുതാനന്ദന്‍റെ ആരോഗ്യ നില തൽസ്ഥിതിയിൽ തുടരുന്നുവെന്നാണ് പുതിയ മെഡിക്കൽ ബുള്ളറ്റിന്‍. വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ Read More …
KSRTC Student Concession Card: സ്റ്റുഡന്റ് കണ്‍സെഷന്‍ സ്മാര്‍ട്ട് കാര്‍ഡ് വരുന്നു; 109 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ യാത്ര.
വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്ന നടപടി ക്രമങ്ങളില്‍ കെഎസ്‌ആര്‍ടിസി മാറ്റത്തിനൊരുങ്ങുന്നതായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍.കുട്ടികള്‍ക്ക് ഇനി മുതല്‍ കണ്‍സെഷന് വേണ്ടി സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. 20 ദിവസത്തിനുള്ളില്‍ സ്മാര്‍ട്ട് കാര്‍ഡ് അവതരിപ്പിക്കാനാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 109 Read More …
അന്‍വറിന്റെ കാര്യത്തില്‍ കണക്കുകൂട്ടല്‍ തെറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍
അന്‍വറിന്റെ കാര്യത്തില്‍ കണക്കുകൂട്ടല്‍ തെറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പി.വി. അന്‍വര്‍ 5000 വോട്ട് നേടുമെന്നായിരുന്നു കണക്കുകൂട്ടലെന്നും അതിനപ്പുറം പിടിച്ചതിനാല്‍ മുന്നണിക്കുകിട്ടേണ്ട ചില വോട്ടുകള്‍കൂടി നഷ്ടമായിട്ടുണ്ടെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എം.വി. ഗോവിന്ദന്‍ വിശദീകരിച്ചത്. അന്‍വറിനെ നേരിടുന്ന കാര്യത്തില്‍ വേണ്ടത്ര പ്രചാരണമുണ്ടായോയെന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പാര്‍ട്ടിവോട്ടുകള്‍ നന്നായി Read More …
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വീണ്ടും വിവാദമാകുന്നു
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വീണ്ടും വിവാദമാകുന്നു. ഭാരതാംബ വിവാദത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. താന്‍ ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ലെന്നും അതേസമയം തനിക്ക് തന്റേതായ വിശ്വാസങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐ, കെഎസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഗവര്‍ണറുടെ പ്രസ്താവന.
