കുടിയന്മാരോട് സര്‍ക്കാരിനുള്ള താല്‍പര്യം ദൈവവിശ്വാസിയോടും കാട്ടണം; കെ. മുരളീധരന്‍

കോഴിക്കോട്: സംസ്ഥാനത്തെ കള്ള് കുടിയന്മാരോടു സര്‍ക്കാരിനുള്ള താല്‍പര്യം ദൈവവിശ്വാസികളോടും കാണിക്കണമെന്ന് കെ.മുരളീധരന്‍ എം.പി. ആരാധനാലയങ്ങള്‍ തുറക്കാനുള്ള സൗകര്യമൊരുക്കി നല്‍കണം. മദ്യ ഷാപ്പ് തുറുന്നാല്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നതും ആരാധനാലയങ്ങള്‍ തുറന്നാല്‍ സാമൂഹിക അകല ലംഘനം നടന്നതും എങ്ങനെയാണെന്ന് കെ.മുരളീധരന്‍ ചോദിച്ചു.വേണ്ടത്ര സുരക്ഷയൊരുക്കാനും മാനദണ്ഡങ്ങള്‍ പാലിക്കാനുമൊക്കെ ആരാധനാലയ ഭാരവാഹികളും ബന്ധപ്പെട്ടവരുമൊക്കെ തയ്യാറാണ്. വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനമൊക്കെ Read More …

സംസ്ഥാനത്ത് പ്രളയം മുന്നില്‍ക്കണ്ട് അണക്കെട്ടുകളുടെ ജലനിരപ്പ് : സര്‍ക്കാരിനോടും കെ.എസ്.ഇ.ബിയോടും വിശദീകരണം നല്‍കാന്‍ ഹൈക്കോടതി

എറണാകുളം: സംസ്ഥാനത്ത് പ്രളയം മുന്നില്‍ക്കണ്ട് അണക്കെട്ടുകളുടെ ജലനിരപ്പ് സംബന്ധിച്ച്‌ സര്‍ക്കാരിനോടും കെ.എസ്.ഇ.ബിയോടും വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിലാണ് ഹൈക്കോടതി ഇരുകൂട്ടരോടും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്താണ് നിലവില്‍ അണക്കെട്ടുകളിലെ സ്ഥിതിയെന്നും, മഴക്കാലത്തിന് മുമ്ബ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വിശദീകരിക്കണമെന്നാണ് ആവശ്യം. കേസ് അടുത്ത Read More …

പ്രവാസികളോട് ക്വാറന്റൈയ്‌ന് പണം വാങ്ങുന്നത് വലിയ ക്രൂരതയാണെന്ന പി.കെ കുഞ്ഞാലിക്കുട്ടി എം.പി.

മലപ്പുറം: ജോലി നഷ്ടപെട്ടും മാസങ്ങളായി ശമ്പളമില്ലാതെയും ടിക്കറ്റുപോലും മറ്റുള്ളവരുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തിയും നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളോട് ക്വാറന്റൈയ്‌ന് പണം വാങ്ങുന്നത് വലിയ ക്രൂരതയാണെന്ന പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നാട്ടിലെത്തുന്നവരില്‍ അധികപേരും അസുഖമായി കിടക്കുന്നവരും കലങ്ങളായി തുടര്‍ന്നുപോന്ന തൊഴില്‍ നഷ്ടപ്പെട്ടവരുമാണ്. ഭക്ഷണത്തിന് പോലും സന്നദ്ധ സംഘടനകളുടെ സഹായം തേടിയവര്‍ ഇക്കൂടത്തിലുണ്ട്. അവര്‍ Read More …

കെ ഗോപാലകൃഷ്ണന്‍ പുതിയ മലപ്പുറം ജില്ലാ കലക്ട്രര്‍

മലപ്പുറം: കെ ഗോപാലകൃഷ്ണനെ മലപ്പുറം ജില്ലാ കലക്ടറായി സര്‍ക്കാര്‍ നിയമിച്ചു. 2013 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ് തമിഴ്‌നാട് നാമക്കല്‍ സ്വദേശിയായ ഇദ്ദേഹം. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം അഞ്ച് വര്‍ഷത്തോളം അമേരിക്കയില്‍ ജോലി ചെയ്ത ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തി സിവില്‍ സര്‍വീസ് നേടിയെടുത്തത്. മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം കലക്ടറായിരിക്കെ പ്രളയ Read More …

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി : ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷാവസ്ഥ ഉടലെടുത്ത പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക മേധാവിമാര്‍ അടക്കമുള്ളവരുടെ ഉന്നതതല യോഗം വിളിച്ചു. മൂന്ന് സൈന്യത്തിന്റെയും മേധാവിമാര്‍ക്ക് പുറമെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത് തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തേ വിദേശ സെക്രട്ടറി അടക്കമുള്ളവരെ പങ്കെടുപ്പിച്ച്‌ മറ്റൊരു Read More …

ഉന്നത നിലവാരത്തില്‍ 4093 കി.മീറ്റര്‍ റോഡുകള്‍ പൂര്‍ത്തിയാക്കി; ജി.സുധാകരന്‍

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ കൂട്ടിച്ചേര്‍ത്ത് മികവുറ്റ നിര്‍മ്മാണ പ്രവൃത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി ജി.സുധാകരന്‍. വികസനത്തിന്‍റെയും പ്രതിബന്ധതയുടെയും ജനക്ഷേമത്തിന്‍റേയും നാല് വര്‍ഷങ്ങളാണ് പൂര്‍ത്തീകരിക്കുന്നത്. പ്രവൃത്തികളുടെ ഗുണമേന്മ, ഈട്, സൗന്ദര്യാത്മകത എന്നിവയ്ക്ക് മതിയായ പ്രാധാന്യം നല്‍കുകയും കര്‍ശന പരിശോധനകള്‍ നടപ്പിലാക്കുകയും ചെയ്തുവെന്നും സംസ്ഥാനത്ത് ഇതുവരെ ദീര്‍ഘകാലം ഈടു നില്‍ക്കുന്ന റോഡുകള്‍ നിര്‍മ്മിക്കുന്നതിന്‍്റെ ഭാഗമായി Read More …

വയനാട്ടില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ഏഴ്​ വയസ്സുകാരന്‍ ചികിത്സയില്‍

മാനന്തവാടി: വയനാട്ടില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ഏഴ്​ വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേഗൂര്‍ ചങ്ങലഗേറ്റ് കോളനിയിലെ കുട്ടിയെയാണ്​ കുരങ്ങുപനി ലക്ഷണങ്ങളോടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 28 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിക്കുകയും മൂന്നുപേര്‍ മരിക്കുകയും ചെയ്തിരുന്നു. മൂന്ന് ഡോസ് കുത്തിവെപ്പ് കുരങ്ങ് പനി ബാധിത മേഖലയിലെ എല്ലാവരും സ്വീകരിക്കണമെന്നും ഒന്നോ രണ്ടോ Read More …

എം.ജി സര്‍വകലാശാല ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കും

കോട്ടയം: കോവിഡ് 19 വ്യാപനത്തെതുടര്‍ന്ന് മാറ്റിവച്ച മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. വി.സി പ്രഫ. സാബു തോമസി​​െന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ജൂണ്‍ 1, 3, 5, 6 തീയതികളിലായി ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ പൂര്‍ത്തീകരിക്കും. ലോക്ഡൗണ്‍ മൂലം മറ്റു ജില്ലകളില്‍ അകപ്പെട്ട Read More …