സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ അടുത്ത അഞ്ച് ദിവസം തുടരാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വിവിധ ജില്ലകളില്‍ മെയ് 19 വരെ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടത്. Read More …

കോഴിക്കോട് ജില്ലയിലെ ഇറച്ചിവില വിവരപ്പട്ടിക പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിലെ ഇറച്ചിവില വിവരപ്പട്ടിക ജില്ലാഭരണകൂടം പ്രഖ്യാപിച്ചു. കോഴിയിറച്ചി വില കിലോക്ക് 180 ആയി നിശ്ചയിച്ചു. കൂടിയ വിലയില്‍ വില്‍ക്കാന്‍ പാടില്ലെന്ന് ഡെപ്യൂട്ടി കലക്ടര്‍ വ്യക്തമാക്കി. കോഴിയിറച്ചിവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നാണ് ജില്ലാഭരണകൂടത്തിന്‍റെ ഇടപെടല്‍. കോഴിഇറച്ചിക്ക് പുറമെ മൂരി, പോത്ത് എന്നിവയുടെ വില വിവരവും ജില്ലാഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. മൂരിയുടെ വില കിലോക്ക് 290ഉം പോത്തിന് കിലോക്ക് 300 Read More …

വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ മൂലം കുടുങ്ങിയ മലയാളീ വിദ്യാര്‍ഥികളെ കേരള സര്‍ക്കാര്‍ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം: എംഎസ്‌എഫ്

മലപ്പുറം: കേരളത്തിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ഒരുക്കുന്ന ട്രെയിന്‍ സംവിധനങ്ങള്‍ക്കായി കാത്തിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മലയാളീ വിദ്യാര്‍ഥികളെ കേരള സര്‍ക്കാര്‍ നിരന്തരം കബളിപ്പിക്കുകയാണന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി പി അശ്‌റഫലി. പല സര്‍വകാലശാലകളുടെയും ഹോസ്റ്റലുകള്‍ ഒഴിവാക്കാന്‍  വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എന്നിട്ടും റെയില്‍വേയുമായി ബന്ധപെട്ടു വിദ്യാര്‍ഥി ക്ഷേമത്തിനായി കാര്യമായ ഒന്നും  സര്‍ക്കാര്‍ നടത്തിയില്ലെന്ന് Read More …

വയനാട് പിആര്‍ഡി ഓഫീസിലെ മുഴുവന്‍ ജീവനക്കാരും ഹോം ക്വാറന്റൈനില്‍

ട്രക്ക് ഡ്രൈവറില്‍ നിന്ന് കൂടുതല്‍ ആളുകളിലേക്ക് കോവിഡ് പകരുന്നതിനിടെ വയനാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. പൊലീസുകാരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട കമ്മന സ്വദേശിയായ രോഗിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടു. മുന്‍കരുതലിന്റെ ഭാഗമായി കലക്‌ട്രേറ്റിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അടച്ചു. രോഗബാധിതനായ പൊലീസുകാരന്റെ സെക്കന്‍റ് കോണ്ടാക്‌ട് പിആര്‍ഡി ഓഫീസില്‍ ജോലി ചെയ്ത ആളായിരുന്നതിനാലാണിത്. കോയമ്ബേട് മാര്‍ക്കറ്റില്‍ നിന്നെത്തി രോഗബാധിതനായ Read More …

യു.ഡി.എഫ് ജനപ്രതിനിധികളോട് ക്വാറന്‍റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടതിനെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയിലേക്ക്

വാളയാറിലെത്തിയ യു.ഡി.എഫ് ജനപ്രതിനിധികളോട് ക്വാറന്‍റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. ജനപ്രതിനിധികള്‍ അതിര്‍ത്തിയില്‍ എത്തിയതിന് ശേഷം ഇവിടെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗുരുവായൂരില്‍ മന്ത്രി എ.സി മൊയ്തീന്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികളെ സന്ദര്‍ശിച്ചിരുന്നു.ഇവര്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയോട് ക്വാറന്‍റൈനില്‍ പോകാന്‍ ആവശ്യപ്പെടാത്തതും യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ഉന്നയിക്കും. വാളയാറില്‍ എത്തിയ മലപ്പുറം Read More …

കാട്ടുപന്നിയെ വനം വകുപ്പ് വെടിവെച്ചു കൊന്നു

കോന്നി: അപകടകാരിയായ കാട്ടുപന്നിയെ വനം വകുപ്പ് വെടിവെച്ചു കൊന്നു. കോന്നി റേഞ്ചിലെ അരുവാപ്പുലം മിച്ചഭൂമി ഭാഗത്താണ് നൂറു കിലോയോളം തൂക്കം വരുന്ന കാട്ടുപന്നിയെ ഇന്നലെ രാത്രി കോന്നി റേഞ്ച് ഓഫീസര്‍ സലീം ജോസ് വെടിവെച്ചു കൊന്നത്. പന്നിയുടെ ആക്രമണത്തില്‍ അരുവാപ്പുലം മേഖലയില്‍ ആക്രമണത്തില്‍ പരിക്കേറ്റ നിരവധി ആള്‍ക്കാര്‍ ചികിത്സയിലാണ്. കോന്നി എം.എല്‍.എ. ജനീഷ്​ കുമാറി​​െന്‍റ കടുത്ത Read More …

തിരൂരങ്ങാടി സ്വദേശി കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച്‌ മരിച്ചു

തിരൂരങ്ങാടി: കുവൈത്തില്‍ കൊവിഡ് ബാധിച്ച്‌ തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശി മരിച്ചു. വെളിമുക്ക് സ്വദേശി മണക്കടവന്‍ സൈതലവി (57) ആണ് മരിച്ചത്. ഒരാഴ്ചയോളമായി ഫര്‍വാനായയിലെ അല്‍ ജാബിര്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരി 17 നാണ് കുവൈത്തിലേക്ക് പോയത്. ഭാര്യ: ആയിഷ. മക്കള്‍: സലീന, ഹസീന, ശാഹിന, ശാഹിദ്, അന്‍സാര്‍ മരുമക്കള്‍: Read More …

രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്ലില്‍ നിന്നും പിരിച്ചുവിട്ടു: നടപടി മതവികാരം വ്രണപ്പെടുത്തിയെന്ന കണ്ടെത്തലിന്മേലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം:ആക്റ്റിവിസ്റ്റും ബിഎസ്‌എന്‍എല്‍ ജീവനക്കാരിയുമായ രഹ്ന ഫാത്തിമയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. സര്‍വിസ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയതും ആരോപിച്ചാണ് അച്ചടക്ക സമിതിയുടെ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കിലൂടെ രഹ്ന തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്നയെ പൊലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. 15 വര്‍ഷ Read More …