സ്‌കൂള്‍ പ്രവേശനം; നടപടികള്‍ മെയ് 18ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ മെയ് 18 ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളില്‍ നേരിട്ടെത്തി പ്രവേശനം നേടാം. വരുന്നവര്‍ കൊവിഡ് നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചിരിക്കണം. ഓണ്‍ലൈന്‍ വഴിയും പ്രവേശനം നേടാവുന്നതാണ്. ഇതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കും. Read More …
