‘ഈ പോരാട്ടത്തില്‍ നാം തോല്‍ക്കില്ല, മാനവികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ്’: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ നാം തോല്‍ക്കില്ലെന്നും മാനവികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് രോഗമെന്നും പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരു വൈറസ് ലോകത്തെയാകെ മുട്ടുകുത്തിച്ചിരിക്കുകയാണ്. മനുഷ്യരാശിയിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്. പ്രധാനമന്ത്രി പറഞ്ഞു.

ഓട്ടോറിക്ഷകള്‍ക്ക് അനുമതി ; റെസ്റ്റോറന്റുകള്‍ തുറക്കാനും അനുമതി നല്‍കി

തിരുവനന്തപുരം : കര്‍ശന നിയന്ത്രണങ്ങളോടുകൂടി ഓട്ടോറിക്ഷകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . യാത്രക്കാരുടെ എണ്ണം ഒന്ന് എന്ന രീതിയിലാക്കും അനുമതി നല്‍കുക . കുടുംബാംഗങ്ങള്‍ സഞ്ചരിക്കുകയാണെങ്കില്‍ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കും . അതേസമയം, ശാരീരിക അകലം പാലിച്ച്‌ റെസ്റ്റോറന്റുകള്‍ തുറക്കാനും അനുമതി നല്‍കി. റെസ്റ്റോറന്റുകളിലെ സീറ്റുകള്‍ അത്തരത്തില്‍ ക്രമീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു .

പ്രതിസന്ധിയിലും പൊതുവികസനം തടസ്സമില്ലാതെ; ദേശീയ പാത വികസനത്തിന് തുടക്കമാകുന്നു

തിരുവനന്തപുരം: കേരളത്തിന് പ്രതിസന്ധി കാലമാണെങ്കിലും സംസ്ഥാനത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമായ ദേശീയപാത വികസനത്തിന് തുടക്കമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടമായി തലപ്പാടി-ചെങ്കള റീച്ചിന്റെ പ്രവര്‍ത്തനത്തിന് അനുമതിയായെന്നും പദ്ധതിക്ക് സ്റ്റാന്റിങ് ഫിനാന്‍സ് കമ്മിറ്റി അംഗീകാരം നല്‍കിയതായും അദ്ദേഹം അറിയിച്ചു.ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാത വികസനത്തിനായി സഹായകരമായ Read More …

സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി: ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കൊച്ചി മെട്രോ. ഇതിന്റെ ഭാഗമായി ടിക്കറ്റിങ്ങിന് ഏര്‍പ്പെടുത്തുന്നതിനൊപ്പം പ്രധാന സ്‌റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനിങ്ങ് ക്യാമറയിലൂടെയാകും യാത്രക്കാരെ കടത്തിവിടുക. പണം പ്രത്യേക പെട്ടിയില്‍ നിക്ഷേപിക്കുമ്ബോള്‍ പ്രത്യേക മെഷീനില്‍ ടിക്കറ്റ് ലഭിക്കും. ശരാശരി 175 യാത്രക്കാരെ കയറ്റിയാകും യാത്ര.പ്രധാന ഇടപ്പള്ളി,കലൂര്‍ സ്‌റ്റേഡിയം Read More …

കി​റ്റ് വി​ത​ര​ണം 20 വ​രെ; പോ​ര്‍​ട്ട​ബി​ലി​റ്റി​ക്ക് 15-ന് ​മു​ന്പ് സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണം

തി​രു​വ​ന​ന്ത​പു​രം: പ​ല​വ്യ​ഞ്ജ​ന​ക്കി​റ്റു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നു പോ​ര്‍​ട്ട​ബി​ലി​റ്റി ആ​വ​ശ്യ​മു​ള്ള​വ​ര്‍ ഈ ​മാ​സം 15-ന് ​മൂ​ന്പ് സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണം. അ​ത​തു പ​ഞ്ചാ​യ​ത്തി​നു പു​റ​ത്തു​താ​മ​സി​ക്കു​ന്ന കാ​ര്‍​ഡു​ട​മ​ക​ള്‍ അ​വ​രു​ടെ റേ​ഷ​ന്‍ കാ​ര്‍​ഡ് വി​വ​ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന വി​ലാ​സ​വും കി​റ്റ് വാ​ങ്ങാ​നു​ദ്ദേ​ശി​ക്കു​ന്ന താ​ലൂ​ക്കും എ​ആ​ര്‍​ഡി ന​ന്പ​രും ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ഡ് മെ​ന്പ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ത്യ​വാ​ങ്മൂ​ലം സ​ഹി​തം 15-ന് ​അ​ഞ്ച് മ​ണി​ക്ക് മു​ന്പാ​യി റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ഏ​ല്‍​പി​ക്ക​ണം. Read More …

അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട് ആണ്‍കുഞ്ഞ്; കുളിപ്പിച്ച്‌, പുത്തനുടുപ്പ് അണിയിച്ച്‌ സ്‌നേഹക്കൂടൊരുക്കി മാലാഖമാരും

മഞ്ചേരി: ലോക നഴ്‌സ് ദിനത്തില്‍ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ മാറോട് ചേര്‍ത്ത് ഭൂമിയിലെ മാലാഖമാര്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് സമീപമുള്ള അമ്മത്തൊട്ടിലിലാണ് ചൊവ്വാഴ്ച പിഞ്ചു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2.3 കിലോഗ്രാം ഭാരമുള്ള ആരോഗ്യവാനായ ആണ്‍കുഞ്ഞാണ്. കുഞ്ഞിനെ മിനി, ലിജി, സുജാത, അനില എന്നിവര്‍ ചേര്‍ന്ന് കുളിപ്പിച്ച്‌, പുത്തനുടുപ്പ് അണിയിച്ച്‌ ന്യൂബോണ്‍ ഐസിയുവില്‍ Read More …

കോവിഡ് 19: ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളുമായി രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് (മെയ് 13) കരിപ്പൂരെത്തും

കോവിഡ് 19 ആശങ്കള്‍ക്കിടെ ഗള്‍ഫില്‍ നിന്നുള്ള രണ്ട് പ്രത്യേക വിമാനങ്ങള്‍  ഇന്ന് (മെയ് 13) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. കുവൈത്തില്‍ നിന്നും ജിദ്ദയില്‍ നിന്നുമുള്ള പ്രവാസികളാണ് തിരിച്ചെത്തുന്നത്. കുവൈത്തില്‍ നിന്നുള്ള വിമാനം രാത്രി 9.15 നും ജിദ്ദയില്‍ നിന്നുള്ള വിമാനം രാത്രി 12.05 നും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് ജന്മനാട്ടിലേയ്ക്ക് Read More …

കോവിഡ് 19: കുവൈത്തില്‍ നിന്ന് മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയ ഗര്‍ഭിണിക്കും മകനും വൈറസ് ബാധ

കുവൈത്തില്‍ നിന്ന് മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയ അമ്മക്കും മകനും കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ തിരൂര്‍ ബി.പി. അങ്ങാടി സ്വദേശി 27 കാരിയായ ഗര്‍ഭിണിയ്ക്കും ഇവരുടെ മൂന്ന് വയസ്സുള്ള മകനുമാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ Read More …