കോണ്‍ഗ്രസ് നേതാവ് യു.കെ.ഭാസി നിര്യാതനായി

മലപ്പുറം: ദീര്‍ഘകാലം മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ യു.കെ.ഭാസി (75) നിര്യാതനായി. കെ.പി.സി.സിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  സംസ്‌കാരം സ്വദേശമായ താനൂര്‍ കാട്ടിലങ്ങാടിയിലെ വീട്ടുവളപ്പില്‍ നടക്കും.നീണ്ട 20 വര്‍ഷം മലപ്പുറം ഡി.സി.സി.പ്രസിഡന്റായി പ്രവര്‍ത്തിച്ച അദ്ദേഹം ആ സ്ഥാനം ഏറ്റവും കൂടുതല്‍ കാലം വഹിച്ച Read More …

വായ്പൂരില്‍ എക്സൈസ് റെയ്ഡ്; 120 ലിറ്റര്‍ കോട പിടി കൂടി

പത്തനംതിട്ട: മല്ലപ്പള്ളി എക്സൈസ് സര്‍ക്കിള്‍ സ്‌ക്വാഡ് വായ്പൂരില്‍ നടത്തിയ റെയ്ഡില്‍ 120 ലിറ്റര്‍ കോട പിടികൂടി. ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ കോട സൂക്ഷിച്ചുവച്ച കുറ്റത്തിന് മല്ലപ്പള്ളി വായ്പൂര് ചെറുതോട്ടുവഴി മുറിയില്‍ അശ്വതി ഭവനില്‍ സി.കെ ചന്ദ്രന്റെ (55) പേരില്‍ അബ്കാരി കേസ് എടുത്തു. ഓടിപ്പോയതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ചന്ദ്രന്റെ വീടിന്റെ സ്‌റ്റോര്‍ മുറിയില്‍ Read More …

തേനിയില്‍ കോവിഡ് വ്യാപിക്കുന്നു; ഇടുക്കി അതിര്‍ത്തികളില്‍ നിരോധനാജ്ഞ

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കിയിലെ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ. അതിര്‍ത്തി ജില്ലയായ തേനിയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണം. വനാന്തരപാതകള്‍ ഉള്‍പ്പെടെയുള്ള വഴികളിലൂടെയുള്ള യാത്ര തടയാന്‍ 24 മണിക്കൂര്‍ നിരീക്ഷണമേര്‍പ്പെടുത്തി. കമ്ബംമെട്ട്, ചാക്കുളത്തിമേട്, ചതുരംഗപ്പാറമെട്ട്, മാന്‍കുത്തിമേട് എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും അതിര്‍ത്തി കടന്ന് എത്തുന്നവരെ കല്ലുപാലം സ്‌കൂളില്‍ നീരക്ഷണത്തില്‍ പാര്‍പ്പിക്കാനും തീരുമാനിച്ചു. ഇടുക്കി കോവിഡ് Read More …

സംസ്ഥാനത്ത് എട്ടുപേര്‍ക്ക് കൂടി കൊവിഡ് ,​ അഞ്ചുപേര്‍ ദുബായില്‍ നിന്ന് വന്നവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ടു പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള നാലുപേര്‍ക്കും കോഴിക്കോട്നി നിന്നുള്ള മൂന്നുപേര്‍ക്കും കാസര്‍കോട് നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരില്‍ അഞ്ചുപേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. മൂന്നുപേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ മൂന്നുപേരും കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ Read More …

രോഗമില്ലാത്തവര്‍ക്ക് മാത്രം യു.എ.ഇ വിടാം

ദുബായ്: യു.എ.ഇയിലുള്ള വിദേശികളില്‍ കോവിഡ് രോഗബാധിതരല്ലാത്തവരെ മാത്രമേ സ്വദേശങ്ങളിലേക്ക് പോകാന്‍ അനുവദിക്കുവെന്ന് ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി വ്യക്തമാക്കി. യു.എ.ഇ വിടാന്‍ ആഗ്രഹിക്കുന്നവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുമെന്നും ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ യാത്രാനുമതിയുണ്ടാകൂ എന്നും സ്ഥാനപതി ഡോ.അഹമ്മദ് അബ്്ദുള്‍ റഹ്മാന്‍ അല്‍ ബന്ന പറഞ്ഞു.പാകിസ്ഥാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പൗരന്‍മാരെ സ്വന്തം നാട്ടിലേക്ക് കൊണ്ടു പോകാന്‍ ആലോചിക്കുന്ന Read More …

സൗദിയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 4934 ആയി

റിയാദ്: സൗദിയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 4934 ആയി. 24 മണിക്കൂറിനിടയില്‍ 472 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 805 പേര്‍ ഇതുവരെ രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്ന 4064 രോഗബാധിതരില്‍ 50 പേരുടേത് ഒഴിച്ച്‌ ആരുടെയും സ്ഥിതി ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മരിച്ച 6 പേര്‍ ഉള്‍പ്പെടെ മരണസംഖ്യ 65 ആയി. Read More …

ആരും ആശങ്കപ്പെടേണ്ട; രാജ്യത്ത് മതിയായ ഭക്ഷ്യവസ്തുക്കള്‍ ഉണ്ട്: അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്ഡൗണ്‍ നീട്ടുന്നതില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനം തടയുന്നതിന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ സഹകരണം ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഭക്ഷ്യവസ്തക്കള്‍, മരുന്ന് എന്നിവയടക്കമുള്ള അവശ്യവസ്തുക്കള്‍ രാജ്യത്ത് ആവശ്യത്തിന് Read More …

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ വിദേശികള്‍ കൂട്ടത്തോടെ കോവളത്ത്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ച്‌ വിദേശികള്‍ കൂട്ടത്തോടെ കടല്‍തീരത്ത്. കോവളം ബീച്ചിലാണ് വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ എത്തിയത്. രാവിലെ ലൈഫ് ഗാര്‍ഡുമാര്‍ വരുന്നതിനും മുന്‍പായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ ആറരയോടു കൂടിയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോവളം ബീച്ചില്‍ ലൈറ്റ്ഹൗസിനോട് ചേര്‍ന്നുള്ള ഭാഗത്താണ് മുപ്പതിലേറേ വിനോദ സഞ്ചാരികള്‍ കൂട്ടമായി കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. ലൈഫ് ഗാര്‍ഡുമാരുടെ ഡ്യൂട്ടി രാവിലെ ഏഴുമണിക്കാണ് Read More …