കണ്ണൂര്‍: ആര്‍ എസ്സ് എസ്സ് നേതാവായിരുന്ന കതിരൂര്‍ മനോജ് വധക്കേസ്സില്‍ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി മൂന്നാം തവണയും തളളി . കേസ്സില്‍ ഇരുപത്തിഅഞ്ചാം പ്രതിയായാണ് ജയരാജിനെ സിബി ഐ പ്രതിചേര്‍ത്തിട്ടുള്ളത്. യു എ പി എ നിയമപ്രകാരമാണ് ഇദ്ദേഹത്തിന്റെ പേരില്‍ കേസ്സ് എടുത്തിട്ടുളളതെന്നതിനാല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കാമെന്നാണ് സൂചന. യു എ പി എ ചുമത്തിയതിനാല്‍ കേസ്സില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസ്സന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തന്നെ കേസ്സില്‍ ജയരാജന്റെ പങ്കിനെ കുറിച്ച് സൂചനയുണ്ടെന്നും പ്രതിയാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും സി ബി ഐ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
