‘ഭരതനാട്യം – അവതരണവും പ്രയോഗപാലവും

തിരൂര്‍: ‘സ്പിഗ്മാകോ’ എന്ന സംഘടനയും മലയാളസര്‍വകലാശാല തിയറ്റര്‍ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ‘ഭരതനാട്യം – അവതരണവും പ്രയോഗപാലവും’ എന്ന ഏകദിനസെമിനാറില്‍ ശ്രീമതി ഉമാ സത്യനാരായണന്‍ ഡെമോണ്‍സ്‌ട്രേഷന്‍ക്ലാസും ഭരതനാട്യം അവതരണവും നടത്തി.  താളങ്ങളുടെ വിശിഷ്ട പ്രയോഗങ്ങളും, ഭാവാസമ്മേളനവും കേന്ദ്രീകരിച്ചാണ് ഉമാ സത്യനാരായണന്‍ അവതരണം നടത്തിയത്.  വിദ്യാര്‍ത്ഥികളോടുള്ള സംവാദരൂപത്തില്‍ ഭരതനാട്യത്തിലുപയോഗിക്കുന്ന വിവിധ താളങ്ങള്‍ അവര്‍ വിശദീകരിച്ചു.  ഗണേശസ്തുതി, നവരസങ്ങള്‍, യശോദയുടെയും ശ്രീകൃഷ്ണന്റെയും നടനസവിശേഷതകള്‍ എന്നിവയായിരുന്നു പ്രധാന അവതരണങ്ങള്‍.

‘മലയാളവും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും’
പുസ്തകപ്രകാശനം

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പ്രസിദ്ധീകരിച്ച ‘മലയാളവും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും’ എന്ന രണ്ട് വാല്യങ്ങളുള്ള പുസ്തകം ഇന്ന് (ഫെബ്രുവരി രണ്ടിന്) 10 മണിക്ക് കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ ചരിത്രകാരന്‍ പ്രൊഫ. എം.ജി.എസ്. നാരായണന്‍ പ്രകാശനം ചെയ്യും.  വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. എം.എം. ബഷീര്‍ പുസ്തകം ഏറ്റുവാങ്ങും. ഡോ. സ്‌കറിയ സക്കറിയ പുസ്തകം പരിചയപ്പെടുത്തും.  രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍, ഭാഷാശാസ്ത്രവിഭാഗം പ്രൊഫസര്‍ എം. ശ്രീനാഥന്‍ തുടങ്ങിയവര്‍ സംസാരിക്കും.  തുടര്‍ന്ന് ‘ഗുണ്ടര്‍ട്ടിന്റെ സമകാലികത’ എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സെമിനാറില്‍ ഡോ. സ്‌കറിയ സക്കറിയ, ഡോ. വി. ലിസി മാത്യു, ഡോ. എം. ശ്രീനാഥന്‍, ഡോ. കെ.എം. അനില്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിക്കും.  മലയാളസര്‍വകലാശാല ജര്‍മനിയിലെ ട്യുബിംഗന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ച ഗുണ്ടര്‍ട്ട് ചെയറിലെ പ്രൊഫസറായ സ്‌കറിയ സക്കറിയയാണ് പുസ്തകം എഡിറ്റുചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *