മഹാകവിയ്ക്ക് മലയാളത്തിന്റെ പ്രണാമം
തിരൂര്‍: കവിതാലാപനത്തിലൂടെ, അനുഭവകഥനത്തിലൂടെ അനുസ്മരണ ഭാഷണങ്ങളിലൂടെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പ്രിയ കവി ഒ.എന്‍.വി യ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കലാശാലയുടെ രംഗശാല ഓഡിറ്റോറിയത്തില്‍ നടന്ന ‘മലയാളത്തിന്റെ പ്രിയ കവിയ്ക്ക് പ്രണാമം’ എന്ന പരിപാടിയില്‍ വൈസ് ചാന്‍സലറോടൊപ്പം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തങ്ങളുടെ കാവ്യാനുഭവങ്ങളും കവിയോടൊപ്പമുള്ള ജീവിതാനുഭവങ്ങളും പങ്കുവെച്ചു. ചരിത്രത്തോടൊപ്പം സഞ്ചരിച്ച കവിയായിരുന്നു ഒ.എന്‍.വി എന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. Read More …
