മദ്യത്തിന് അടിമയായ ഭര്‍ത്താവിനെ ഭാര്യ വിഷം നല്‍കി കൊന്നു; നിര്‍ദേശം നല്‍കിയ മന്ത്രവാദിയും അറസ്റ്റില്‍

മദ്യപാനിയായ ഭര്‍ത്താവിനെ ഭാര്യ വിഷം നല്‍കി കൊന്നു. ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ ഫിനാന്‍സ് മാനേജറായിരുന്ന ഡിഎസ് മൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ കെവി രമയെ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലാണ് സംഭവം. മൂര്‍ത്തിയുടെ അമിത മദ്യപാനം രമയെ മാനസികമായി അലട്ടിയിരുന്നു. ഭര്‍ത്താവിന്റെ മദ്യപാനം ഇല്ലാതാക്കുന്നതിന് യുവതി ഒരു ദുര്‍മന്ത്രവാദിയെ സമീപിക്കുകയും ഇയാളുടെ നിര്‍ദേശം അനുസരിച്ച്‌ യുവതി മൂര്‍ത്തിക്ക് വിഷം നല്‍കുകയുമായിരുന്നു.

മൂര്‍ത്തിയുടെ മരണത്തില്‍ സംശയം തോന്നിയ സഹോദരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായി രമ മൊഴി നല്‍കി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.

രമയെ സഹായിച്ച മന്ത്രവാദിയായ ഭഗത് ജി എന്നറിയപ്പെടുന്ന് ശ്യാമിനേയും പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹായത്തോടെയാണ് യുവതി കൊല നടത്തിയതെന്നും വ്യക്തമായി.

Leave a Reply

Your email address will not be published. Required fields are marked *