പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; സഭ നിര്‍ത്തെിവെച്ചു

ന്യുഡല്‍ഹി:  പാര്‍ലമെന്റില്‍ബജറ്റ്​ സമ്മേളനം ബഹളം മൂലം ഉച്ച വരെ നിര്‍ത്തിവെച്ചു. പഞ്ചാബ്​ നാഷണല്‍ ബാങ്ക്​ തട്ടിപ്പ്​, ആന്ധ്രപ്രദേശി​​െന്‍റ​ പ്രത്യേക പാക്കേജ്​ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച്‌​ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ രാജ്യ സഭ രണ്ടുമണി വരെ നിര്‍ത്തി​െവക്കുകയായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസും ഇടത്​ എം.പിമാരും പി.എന്‍.ബി തട്ടിപ്പ്​ ഉന്നയിച്ച്‌​ ഭരണപക്ഷത്തിനെതിരെ മുദ്രാവാക്യം മുഴക്കിയപ്പോള്‍, ടി.ഡി.പി എം.എല്‍.എമാര്‍ ആന്ധ്രയുടെ പ്രത്യേക പദവിക്കായാണ്​ മുദ്രാവാക്യം മുഴക്കിയത്​. ഗുലാം നബി ആസാദ്​, നരേഷ്​ അഗര്‍വാള്‍, ഡി. രാജ എന്നിവര്‍ ചര്‍ച്ചക്ക്​ നോട്ടീസ്​ നല്‍കി. എന്നാല്‍, കാര്‍ത്തി ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ ഉന്നയിച്ച്‌​ പ്രതിപക്ഷ ആരോപണങ്ങളെ എതിര്‍ക്കാനാണ്​ ഭരണപക്ഷം ശ്രമിച്ചത്​. ഇത്​ പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിതരാക്കി.

ബഹളംവെക്കരുതെന്നും ചര്‍ച്ചകളാകാമെന്നുമുള്ള രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവി​​െന്‍റ നിര്‍ദേശങ്ങളൊന്നും പ്രതിപക്ഷം ചെവിക്കൊണ്ടില്ല.

നേരത്തെ സഭ ​േചര്‍ന്നയുടന്‍ ബഹളവുമായി രംഗത്തെത്തിയ പ്രതിപക്ഷത്തെ ശാന്തരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന്​ രാജ്യ സഭ നിര്‍ത്തിവെക്കുകയും പിന്നീട്​ 11.20ന്​ വീണ്ടും ചേരുകയുമായിരുന്നു. അപ്പോഴും ബഹളം തുടര്‍ന്നതി​നാലാണ്​ രണ്ടു മണി വരെ നിര്‍ത്തിവെച്ചത്​. ആന്ധ്രയുടെ പ്രത്യേക പദവി ആവശ്യപ്പെട്ട്​ ലോക്​ സഭയിലും ബഹളം തുടര്‍ന്നതിനാല്‍ 12 മണിവരെ നിര്‍ത്തി​െവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *