കാളപൂട്ട്-പോത്തുപൂട്ട് മത്സരങ്ങള്‍ പുനഃസ്ഥാപിക്കണം

മലപ്പുറം: കേരളത്തില്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ ഉത്സവമായ കാളപൂട്ട്-പോത്തുപൂട്ട് മത്സരങ്ങള്‍ക്ക് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഉത്തരവ് പുന:പരിശോധിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന് ഒഴിച്ചു കൂടാനാകാത്തതാണ് ഇത്തരം നാട്ടുത്സവങ്ങള്‍. അന്യം നിന്നു പോകുന്ന ഗ്രാമീണ സൗഹൃദത്തിന് വലിയ സംഭാവനയാണ് ഈ കാര്‍ഷിക കൂട്ടായ്മകള്‍ നല്‍കി വരുന്നതെന്ന് സലീം കുരുവമ്പലം അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ജാതി-മത-രാഷ്ട്രീയ ചേരിതിരിവുകള്‍ക്കതീതമായി കേരളത്തിലെ ഗാമീണ ജനത കൂടിചേരുകയും പരസ്പരം സ്‌നേഹം പങ്കു വെക്കുകയും ചെയ്യുന്ന വേദിയാണ് ഈ ആഘോഷങ്ങള്‍. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ കാല ഭരണസമിതിയുടെ കാലത്ത് വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് വകയിരുത്തി ഇത്തരം മേളകള്‍ സംഘടിപ്പിച്ചിരുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി. യോഗത്തില്‍ പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍

Leave a Reply

Your email address will not be published. Required fields are marked *