ഹര്‍ത്താലുമായി തങ്ങള്‍ക്ക് ബന്ധമില്ല- കുമ്മനം

തിരുവനന്തപുരം: കഠ് വ ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ച്‌ സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്ന ഹര്‍ത്താലില്‍ ബി.ജെപിക്കോ ആര്‍.എസ്.എസിനോ പങ്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ സംഘടനാ ബന്ധം വിശദമായി അന്വേഷിക്കണം. ഇവര്‍ക്ക് ആരൊക്കെ പണം നല്‍കിയെന്നും അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

സാമൂഹിക മാധ്യമങ്ങളിലൂടെ ഹര്‍ത്താലിന്​ ആഹ്വാനം ചെയ്​ത കേസില്‍ മുഖ്യസൂത്രധാരന്‍ അടക്കം അഞ്ചുപേര്‍ ഇന്ന് അറസ്​റ്റിലായിരുന്നു. ഇവര്‍ക്ക്​ സംഘ്​പരിവാര്‍ ബന്ധമുണ്ടെന്നാണ്​ പൊലീസ് വൃത്തങ്ങളില്‍ നിന്ന്​ ലഭിക്കുന്ന വിവരം. ഇക്കാര്യമാണ് കുമ്മനം നിഷേധിച്ചത്.

കുമ്മനത്തിന്‍റെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കള്‍ സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടിരിക്കെയാണ് സംഘടനാ ബന്ധമുള്ളവര്‍ അറസ്റ്റിലാകുന്നത്. നേരത്തേ ഹര്‍ത്താല്‍ അക്രമം നടന്ന താനൂരിലും തിരൂരിലും കുമ്മനം സന്ദര്‍ശനം നടത്തിയിരുന്നു. ഹര്‍ത്താല്‍ നടന്ന മലപ്പുറത്ത് സ്ഥിരം പട്ടാള ക്യാമ്ബ് സംഘടിപ്പിക്കണം എന്നാണ് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് ഇന്നലെ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *