തിരുവനന്തപുരം: 2014-15 വര്‍ഷത്തെ മികച്ച ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് ഉത്തരവായി. സംസ്ഥാനതലത്തില്‍ മികച്ച ഗ്രാമപഞ്ചായത്തുകളായി കൊല്ലം ജില്ലയിലെ കുലശേഖരപുരം ഒന്നാം സ്ഥാനവും കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട് രണ്ടാം സ്ഥാനവും പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം മൂന്നാം സ്ഥാനവും നേടി. ജില്ലാ തലത്തിലുള്ള മികച്ച ഗ്രാമപഞ്ചായത്തുകള്‍ തിരുവനന്തപുരം മാണിക്കല്‍, കൊല്ലം കുലശേഖരപുരം, പത്തനംതിട്ട തുമ്പമണ്‍, ആലപ്പുഴ എടത്വാ, കോട്ടയം കരൂര്‍, മുത്തോലി, എറണാകുളം പാമ്പാക്കുട, മണീട്, തൃശൂര്‍ പൂമംഗലം, വടക്കേക്കാട്, പാലക്കാട് ശ്രീകൃഷ്ണപുരം, മലപ്പുറം പൊന്‍മുണ്ടം, കോഴിക്കോട് കായണ്ണ, അരിക്കുളം, വയനാട് വൈത്തിരി, കണ്ണൂര്‍ ചെമ്പിലോട്, കാസര്‍ഗോഡ് മടിക്കൈ. സംസ്ഥാനതലത്തിലുള്ള മികച്ച ബ്ലോക്ക് പഞ്ചായത്തുകള്‍ ഒന്നാം സ്ഥാനം : കാളികാവ് മലപ്പുറം, രണ്ടാം സ്ഥാനം : ളാലം കോട്ടയം, മൂന്നാം സ്ഥാനം : ഈരാറ്റുപേട്ട കോട്ടയം, കൊട്ടാരക്കര കൊല്ലം. മികച്ച ജില്ലാ പഞ്ചായത്തുകള്‍ ഒന്നാം സ്ഥാനം : എറണാകുളം, രണ്ടാം സ്ഥാനം : മലപ്പുറം. സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ജില്ല/ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകള്‍ക്ക് 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം, എന്നീ ക്രമത്തില്‍ പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.
ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ഗ്രാമ പഞ്ചായത്തുകള്‍ക്ക് പത്ത് ലക്ഷം അഞ്ച് ലക്ഷം ക്രമത്തില്‍ ധനസഹായവും സാക്ഷ്യപത്രവും സ്വരാജ് ട്രോഫിയും നല്‍കും. മഹാത്മാ പുരസ്‌കാരം 201415 സാമ്പത്തിക വര്‍ഷം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍വ്വഹണത്തില്‍ മികവ് പുലര്‍ത്തിയ ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള മഹാത്മാ പുരസ്‌കാരത്തിന് ചുവടെ പറയുന്ന ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്തു. ഒന്നാം സ്ഥാനം നീലംപേരുര്‍, രണ്ടാം സ്ഥാനം വയലാര്‍, മൂന്നാം സ്ഥാനം ചേര്‍ത്തല സൗത്ത്. ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ച പഞ്ചായത്തുകള്‍ തിരുവനന്തപുരം കള്ളിക്കാട്, കടയ്ക്കാവൂര്‍. കൊല്ലം മയ്യനാട്, കടയ്ക്കല്‍, പത്തനംതിട്ട കവിയൂര്‍, ഏറത്ത്, കോട്ടയം കുറവിലങ്ങാട്, ഈരാറ്റുപേട്ട, ആലപ്പുഴ ഭരണിക്കാവ്, താമരക്കുളം, എറണാകുളം കടുങ്ങല്ലൂര്‍, നെടുമ്പാശേരി, ഇടുക്കി ഇടമലക്കുടി, രാജക്കാട്, തൃശൂര്‍ എങ്ങരിയൂര്‍, തളിക്കുളം. പാലക്കാട് അകത്തേത്തറ, കടമ്പഴിപ്പുറം, മലപ്പുറം തേഞ്ഞിപ്പാലം, വള്ളിക്കുന്ന്, കോഴിക്കോട് മാവൂര്‍, കൊടിയത്തൂര്‍, വയനാട് മീനങ്ങാടി, ഇടവക, കണ്ണൂര്‍ പെരളശ്ശേരി, കൊളച്ചേരി, കാസര്‍ഗോഡ് പനത്തടി,
