അതൊക്കെ അവിടെ മതി, ഇവിടെ വേണ്ട;കേ​ര​ള എം​പി​മാ​ര്‍​ക്ക് സോ​ണി​യ​ ഗാന്ധിയു​ടെ ശാ​സ​ന

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ക​​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച്‌ പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി​യ കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍​ക്ക് സോ​ണി​യാ ഗാ​ന്ധി​യു​ടെ ശാ​സ​ന. ലോ​ക്സ​ഭ​യി​ല്‍ എം​പി​മാ​ര്‍ ബാ​ഡ്ജ് കൈ​മാ​റി​യ​പ്പോ​ഴാ​ണ് സോ​ണി​യ ത​ട​ഞ്ഞ​ത്. ദേ​ശീ​യ മാ​ധ്യ​മ​മാ​യ ഇ​ന്ത്യ​ന്‍ എ​ക്സ്പ്ര​സ് ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

യു​വ​തി പ്ര​വേ​ശ​ത്തി​നെ​തി​രെ കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​​സ് ക​രി​ദിനം ആ​ച​രി​ച്ച​തി​നെ പി​ന്തു​ണ​ച്ചാ​ണ് എം​പി​മാ​ര്‍ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കു കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ഒ​രു എം​പി മ​റ്റ് എം​പി​മാ​ര്‍​ക്ക് ബാ​ഡ്ജ് കൈ​മാ​റു​മ്ബോ​ള്‍ സോ​ണി​യ ശ്ര​ദ്ധി​ച്ചു. അ​വ​ര്‍ ഉ​ട​ന്‍ ത​ന്നെ ഇ​ട​പെ​ടു​ക​യും ഇ​ത് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ലിം​ഗ​സ​മ​ത്വ​ത്തി​നും സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കും ഒ​പ്പ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ടെ​ന്ന് എം​പി​മാ​രെ സോ​ണി​യ ഓ​ര്‍​മി​പ്പി​ച്ചു.

സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ പ്ര​തി​ഷേ​ധി​ക്കാം. എ​ന്നാ​ല്‍ ദേ​ശീ​യ ത​ല​ത്തി​ല്‍ സ്ത്രീ​ക​ള്‍ ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​ച്ച​തി​നെ എ​തി​ര്‍​ക്കേ​ണ്ട​തി​ല്ലെ​ന്ന് യു​പി​എ അ​ധ്യ​ക്ഷ കേ​ര​ള എം​പി​മാ​രോ​ട് പ​റ​ഞ്ഞു. ലിം​ഗ​സ​മ​ത്വ​ത്തി​നും സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കും ഒ​പ്പ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട്. അ​തി​നാ​ല്‍ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച്‌ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് നി​ല​പാ​ടി​ന് എ​തി​രാ​ണെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. 

കേ​ര​ള​ത്തി​ല്‍​നി​ന്നും കോ​ണ്‍​ഗ്ര​സി​ന് ഏ​ഴ് എം​പി​മാ​രാ​ണു​ള്ള​ത്. എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത കേ​ര​ള എം​പി​മാ​ര്‍ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *