തൃശൂരിലെ പട്ടാളം മാര്‍ക്കറ്റില്‍ തീപിടുത്തം; അഞ്ച് കടകള്‍ കത്തി നശിച്ചു

തൃശൂര്‍: തൃശൂരിലെ പട്ടാളം മാര്‍ക്കറ്റില്‍ പഴയ വാഹനങ്ങളുടെ ഭാഗങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന കടയിലെ തീപിടുത്തത്തില്‍ സമീപമുള്ള അഞ്ച് കടകള്‍ കത്തിനശിച്ചു. ഒരു കടയില്‍ നിന്ന് മറ്റൊരു കടയിലേക്ക് തീപടരുകയായിരുന്നു.

പഴയ വാഹനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വില്‍ക്കുന്ന നൂറോളം കടകളാണ് ഇവിടെയുള്ളത്. പെട്രോളും ഓയിലും ടയറുമടക്കമുള്ള സാധനങ്ങള്‍ ഇവിടെ കൂട്ടിയിട്ട നിലയിലാണ്. ഇവയ്ക്ക് തീപിടിച്ചതാണു പ്രശ്‌നം രൂക്ഷമാക്കിയത്.

ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെയാണു തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനാംഗങ്ങള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വാഹനങ്ങളുടെ ഇന്ധന ടാങ്കറുകള്‍ അടക്കമുള്ളവ പൊട്ടിത്തെറിക്കുന്ന സ്ഥിതിയും നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *