സൗദിയില്‍ ടൂറിസ്റ്റ് ഗൈഡാകാന്‍ വനിതകളും

സൗദി: സൗദി അറേബ്യ ടൂറിസം മേഖല ശക്തമാക്കാനൊരുങ്ങുന്നു. വിനോദസഞ്ചാര മേഖലകളിലേക്ക് ടൂര്‍ ഗൈഡുകളാകാന്‍ കൂടുതല്‍ വനിതകള്‍ സേവനത്തിനെത്തുന്നു. നൂറ്റി അമ്ബത് വനിതകള്‍ ഇതിനകം അപേക്ഷ നല്‍കി. ഇവര്‍ക്കുള്ള ലൈസന്‍സുകള്‍ ഈ മാസം തന്നെ അനുവദിക്കും.23 വയസ്സിന് മുകളില്‍ പ്രായമുള്ള വനിതകളെയാണ് ഇതിനായി പരിഗണിക്കുന്നത്.

നിലവില്‍ 28 ശതമാനമാണ് വിനോദസഞ്ചാര മേഖലയിലെ സൗദിവത്കരണ നിരക്ക്. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജിന് കീഴിലാണ് പുതിയ പദ്ധതികള്‍.

Leave a Reply

Your email address will not be published. Required fields are marked *