കന്യാസ്ത്രീകളെ സ്ഥലം മാറ്റാന്‍ നീക്കം; വീണ്ടും സമരത്തിന് ഒരുങ്ങി ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി: ലൈംഗിക പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം നയിച്ച കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ സേവ് ഓവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ സമരത്തിന് ഒരുങ്ങുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പായി തുടരാന്‍ അനുവദിക്കരുത് എന്ന ആവശ്യവും സമര സമിതി മുന്നോട്ടുവെക്കുന്നു.

ലൈംഗിക പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണച്ചതിന്റെ പേരില്‍ കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍മാരായ അനുപമ, ജോസഫൈന്‍, ആല്‍ഫി, നീന റോസ് എന്നിവരെ വിവിധ കേന്ദ്രങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലംമാറ്റം അംഗീകരിക്കാതെ കുറവിലങ്ങാട് തന്നെ തുടര്‍ന്നു എന്ന പേരില്‍ പിന്നീട് താക്കീതും വന്നു. ഈ നടപടികള്‍ പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് സേവ് ഔവ്വര്‍ സിസ്റ്റേഴ്‌സ് ഫോറം വീണ്ടും സമര രംഗത്തേക്ക് കടക്കുന്നത്.

സമരങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ നാളെ കണ്‍വെന്‍ഷന്‍ നടത്തും. പൊതുജന പിന്തുണ നേടുന്നതിന് ഭാഗമായാണ് കണ്‍വെന്‍ഷന്‍. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം തിരുനക്കരയിലെ പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്താണ് പരിപാടി. നടപടി പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ തുടര്‍ സമരപരമ്ബരയും സമരസമിതി ആസൂത്രണം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *