ഊരകത്ത് ഇക്കോ ടൂറിസം പദ്ധതി

മലപ്പുറം-സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ ഊരകം മമ്പീതിയില്‍ തുടങ്ങുന്ന ടൂറിസം ഇക്കോ വില്ലേജിന് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ശിലയിട്ടു. കടലുണ്ടിപ്പുഴയുടെ തീരത്ത് നിര്‍മിക്കുന്ന ഇക്കോ വില്ലേജിന്റെ ഒന്നാംഘട്ട നിര്‍മാണത്തിനായി 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നടപ്പാത, കിയോസ്‌കുകള്‍, ഡിജിറ്റല്‍ ലൈബ്രററി, മുതിര്‍ന്നവര്‍ക്കുള്ള വിശ്രമ കേന്ദ്രം, ബോട്ടിങ് സൗകര്യം എന്നിവയാണ് വില്ലേജിലുണ്ടാവുക.  മൂന്ന് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുക്കും.
പരിപാടിയില്‍ ഈരകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്‌ലു അധ്യക്ഷത വഹിച്ചു. ഊരകം പഞ്ചായത്ത് പ്രസിഡന്റ് പി.കെ സഫീന അഷ്‌റഫ്, വൈസ് പ്രസിഡന്റ് കെ. ടി അബ്ദുസമദ്, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, എക്‌സി. കമ്മിറ്റി അംഗങ്ങളായ എം.കെ മുഹ്‌സിന്‍, എ.കെ നസീര്‍, ഊരകം പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍മാരായ വി. കെ മൈമൂനത്ത്, കെ.ടി അബൂബക്കര്‍, വാര്‍ഡ് അംഗങ്ങളായ ടി. നാരായാണന്‍, പി.കെ അഷ്‌റഫ്, എം.ആര്‍ അബ്ദുല്‍ മജീദ്, സി. മൊയ്തീന്‍കുട്ടി, കോണിയത്ത് അബ്ദു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *