ബിജെപി വനിതാ എംഎല്‍എയുടെ വിവാദ പ്രസംഗം; മാപ്പ് പറഞ്ഞ് നേതാവ്

ലക്‌നോ: ബിഎസ്പി അധ്യക്ഷ മായവാതിക്കെതിരെ അധിക്ഷേപിച്ചുകൊണ്ടുള്ള ബിജെപി വനിതാ എംഎല്‍എ സാധന സിങിന്റെ പ്രസംഗം വിവാദത്തില്‍ നേതാവ് മാപ്പു പറഞ്ഞു. ആരെയും അപമാനിക്കാന്‍ ഉദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് സാധനാ സിംഗ് പറഞ്ഞു. അധിക്ഷേപ പരാമര്‍ശത്തില്‍ സാധന സിങിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി എംഎല്‍എ മാപ്പു പറഞ്ഞത്.

മായാവതി സ്ത്രീസമൂഹത്തിന് കളങ്കമുണ്ടാക്കിയെന്നും അവര്‍ അധികാരത്തിന് വേണ്ടി അന്തസ് വില്‍ക്കുകയാണെന്നും ഉത്തര്‍പ്രദശിലെ മുഗള്‍സാരെയ് എംഎല്‍എ സാധ്ന സിങ് വിമര്‍ശിച്ചു.പാര്‍ട്ടി റാലിക്കിടെയാണ് മായാവതിയെ അധിക്ഷേപിക്കുന്ന രീതിയില്‍ സാധ്ന പ്രസംഗിച്ചത്.

മായാവതിക്ക് ആത്മാഭിമാനമില്ല. അവര്‍ നേരത്തെ അപമാനിക്കപ്പെട്ടിരുന്നു. ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും അവര്‍ അധികാരത്തിനുവേണ്ടി അന്തസ് കളഞ്ഞുകുളിക്കുകയാണെന്നും മായാവതി സ്ത്രീവര്‍ഗത്തിന് തന്നെ കളങ്കമുണ്ടാക്കിയെന്നും സാധ്ന സിങ് പ്രസംഗത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *