ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേനയെത്തി വീട്ടമ്മയെ തലക്കടിച്ചു വീഴ്ത്തി സ്വര്‍ണം കവര്‍ന്ന കേസ്; പ്രതികള്‍ അറസ്റ്റില്‍

കോഴിക്കോട്: ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേനയെത്തി വീട്ടമ്മയെ തലക്കടിച്ചു വീഴ്ത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.താമരശേരി സ്വദേശി കാഞ്ഞിരത്തിങ്കല്‍ അര്‍ജുന്‍, വളയം സ്വദേശി എം.എം സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്.കുഞ്ഞിപ്പള്ളി ചിറയില്‍ പീടികയില്‍ ഴിഞ്ഞമാസം 19 നായിരുന്നു കേസിനാസ്പദമായ സംഭവം. ആരോഗ്യപ്രവര്‍ത്തകരെന്ന് പരിചയപ്പെടുത്തി കുഞ്ഞിപ്പള്ളി ചിറയില്‍ പീടികയിലെ രവീന്ദ്രന്റെ വീട്ടിലെത്തിയ ആ രണ്ടുപേര്‍. കോവിഡ് വാക്സീനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കെന്നായിരുന്നു വീട്ടിലെത്തിയപ്പോള്‍ പറഞ്ഞത്. തുടര്‍ന്ന് ഗൃഹനാഥന്‍ രവീന്ദ്രന്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് പോയസമയത്തായിരുന്നു വീട്ടമ്മയായ സുലഭയുടെ തലക്കടിച്ച്‌ അഞ്ചുപവന്‍ സ്വര്‍ണം കവര്‍ന്നത്. ഇവര്‍ വീട്ടിലേക്ക് വരുന്നതും പോകുന്നതും വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.ഈ ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടിരുന്നു.ആ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ രേഖാചിത്രം തയാറാക്കിയുള്ള അന്വേഷണം.പ്രതികളുടെ ആക്രമണത്തില്‍ പരുക്കേറ്റ സുലഭ ഇപ്പോഴും കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *