കരിപ്പൂര്‍ വിമാന നിരക്ക്; ഹജ്ജ് തീര്‍ത്ഥാടകരുടെ ആശങ്കഉടന്‍ പരിഹരിക്കണമെന്ന് ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തിന്റെ ഭാഗമായി വിശുദ്ധ മക്കയും മദീനയും സന്ദര്‍ശിച്ചവരുടെ സംഗമമായ സുഹ്ബതുല്‍ ഹുജ്ജാജ് സംഗമത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് മഅദിന്‍ കാമ്പസില്‍ ഒരുമിച്ചുകൂടിയത്. 2010 മുതല്‍ മഅദിന്‍ അക്കാദമിക്ക് കീഴില്‍ മക്ക-മദീന സന്ദര്‍ശിച്ചവരാണ് സംഗമത്തിനെത്തിയത്. സംഗമത്തിനെത്തിയ ഹാജിമാരെ സംസമും കാരക്കയും നല്‍കിയാണ് മഅദിന്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.മഅദിന്‍ അക്കാദമി Read More …

രാമനാട്ടുകരയിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ മകളെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

കാറിൽവെച്ച് മയക്കികിടത്തി ഹോട്ടലിലേക്ക് കൊണ്ടുപോയെന്നാണ് ആക്ഷേപം. ഇക്കഴിഞ്ഞ 19-ാം തീയതിയാണ് സംഭവം. തുണിക്കടയിൽ ജീവനക്കാരിയായ പെൺകുട്ടിയെ പുറത്ത് പോകാമെന്ന് പറഞ്ഞ് കാമുകൻ വിളിച്ചിറക്കുകയായിരുന്നു. കടയിൽനിന്ന് പെൺകുട്ടി ആൺസുഹൃത്തിനൊപ്പം അവധിയെടുത്ത് പോകുകയും കാറിൽ വെച്ച് മയക്കി കിടത്തി ഹോട്ടലിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

ആലപ്പുഴയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട: ജിം ട്രെയിനർ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

ആലപ്പുഴയിൽ രണ്ടിടങ്ങളിലായി എക്സൈസിന്റെ കഞ്ചാവ് വേട്ട. കായംകുളത്ത് 1.156 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. അമിത് മണ്ഡൽ (27) ആണ് കായംകുളം റെയിൽവെ സ്റ്റേഷന് സമീപം വച്ച് പിടിയിലായത്. അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിൽ വിലപ്പനയ്ക്ക് എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്.ആലപ്പുഴ കൊമ്മാടിയിൽ നടത്തിയ പരിശോധനയിൽ 2.534 കിലോഗ്രാം കഞ്ചാവുമായി ജിം ട്രെയിനർ പിടിയിലായി.കൊമ്മാടി വാടക്കുഴി Read More …

മലപ്പുറം എടവണ്ണയിലെ ജനവാസ മേഖലയിൽ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ 10.30ന് കമ്പിക്കയത്താണ് സംഭവം പ്രദേശത്ത് ആനശല്യം ഉള്ളതിനാൽ വനപാലകർ ആനയെ വനത്തിലേക്ക് കയറ്റാൻ എത്തിയിരുന്നു. കല്യാണിയുടെ പേരക്കുട്ടികൾ സമീപത്തെ പറമ്പിൽ കളിക്കാൻ പോയിരുന്നു. ഇതിനിടെ, വനപാലകർ തുരത്തിയ ആന കല്യാണിയെ ആക്രമിച്ചതാകാമെന്നാണു കരുതുന്നത്.

നോര്‍ക്ക റൂട്ട്സ്- സാന്ത്വന അദാലത്ത് ആഗസ്റ്റ് 23ന് പൊന്നാനിയിൽ നടക്കും

വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുള്ള, നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ആഗസ്റ്റ് 23 ന് മലപ്പുറം പൊന്നാനിയില്‍ നടക്കും. പൊന്നാനി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താത്പര്യമുളളവര്‍ Read More …

കണ്ണൂർ കുറ്റ്യാട്ടൂരില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയ യുവതി മരിച്ചു.

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവയൊണ് 31 കാരിയായ പ്രവീണ മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു യുവാവ് പ്രവീണയ്ക്കെതിരെ ആക്രമണം നടത്തിയ്ത്. പ്രവീണ താമസിക്കുന്ന വീട്ടിലേക്ക് എത്തി പെരുവളത്തുപറമ്ബ് കുട്ടാവ് സ്വദേശി ജിജേഷാണ് തീ കൊളുത്തിയത്. ആക്രമണത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു.

അതിഥി തൊഴിലാളികളുടെ ആരോ​ഗ്യസംരക്ഷണം ഉറപ്പാക്കി ആരോ​ഗ്യ വകുപ്പിന്റെ മിസ്റ്റ് ടീം

മലപ്പുറം: അതിഥി തൊഴിലാളികളുടെ ആരോ​ഗ്യ സംരക്ഷണത്തിന് ഏറെ കരുതലേകുകയാണ് ആരോ​ഗ്യ വകുപ്പിന്റെ മിസ്റ്റ് (മൊബൈൽ ഇമ്മിഗ്രന്റ്സ് സ്ക്രീനിംഗ് )പദ്ധതിയിലൂടെ. മിസ്റ്റ് പദ്ധതിയുടെ ഭാ​ഗമായി ജില്ലയിൽ ഒരു മൊബൈൽ യൂണിറ്റാണ് പ്രവർത്തിക്കുന്നത്. രാത്രിയിൽ അതിഥി തൊഴിലാളികൾ താസമിക്കുന്ന സ്ഥലങ്ങളിൽ ഈ ടീം സന്ദർശനം നടത്തി സമഗ്രമായ സ്ക്രീനിംഗ് ക്യാമ്പുകൾ നടത്തുന്നു. അതിഥി തൊഴിലാളികൾക്ക് ഇടയിലെ മന്ത് ,മലമ്പനി, Read More …

കള്ളവോട്ട് ചേര്‍ക്കല്‍എഞ്ചിനീയറിങ് വിഭാഗം സൂപ്രണ്ടിനെതിരെ നടപടി

മലപ്പുറം: മലപ്പുറം മുനിസിപ്പാലിറ്റിയില്‍ കള്ളവോട്ട് ചേര്‍ക്കലിന് നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പ് ചുമതലക്കാരനായ എഞ്ചിനീയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെതിരെ നടപടി. കൃത്യമം പ്രാഥമികമായി കണ്ടത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. മലപ്പുറം നഗരസഭയില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ വ്യാജരേഖ ചമച്ച് വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ ജില്ല കലക്ടറും, ജില്ലാ പൊലീസ് മേധാവിയും റിപ്പോര്‍ട്ട് Read More …