ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

ഇത് ഇനി സബ്ജക്ട് കമ്മിറ്റിയിൽ കൂടി പോകേണ്ടതുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ പ്രകടന പത്രികയിലെ എൽഡിഎഫിന്റെ പ്രധാന വാഗ്‌ദാനമായിരുന്നു ഇത്.പതിവ് ലഭിച്ച ഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനും പതിച്ച് നൽകിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകുന്നതിനും ഭേദഗതി സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തികച്ചും ജനാധിപത്യപരമായാണ് Read More …

നബിദിനം: യുഎഇയിൽ സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചു

ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയിൽ സെപ്റ്റംബർ 5-ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഇത് വാരാന്ത്യ അവധിക്കൊപ്പം (ശനി, ഞായർ) മൂന്ന് ദിവസത്തെ നീണ്ട അവധിക്ക് വഴിയൊരുക്കും. ഹിജ്‌റ കലണ്ടറിലെ റബി അൽ അവ്വൽ 12-നാണ് പ്രവാചകന്റെ ജന്മദിനം. നേരത്തെ, സർക്കാർ ജീവനക്കാർക്കും സെപ്റ്റംബർ 5 പൊതു അവധിയായി Read More …

വിജിലിനെ സരോവാരത്ത് ചതുപ്പില്‍ കെട്ടിതാഴ്ത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കം വേലത്തിപ്പടിക്കല്‍ വിജിലിനെ സരോവാരത്ത് ചതുപ്പില്‍ കെട്ടിതാഴ്ത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സുഹൃത്തുക്കളായ നിജില്‍, ദീപേഷ് എന്നിവരെയാണ് കൊയിലാണ്ടി കോടതി 3 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് യുവാവ് മരിച്ചതെന്നാണ് സുഹൃത്തുക്കള്‍ കൂടിയായ പ്രതികളുടെ മൊഴി.

കല്ലുടുമ്പന്‍ കുടുംബ സംഗമം

മലപ്പുറം: കല്ലുടുമ്പന്‍/കല്ലുടുമ്പില്‍ കുടുംബ സംഗമം സെപ്തംബര്‍ 2ന് രാവിലെ 8.30 മുതല്‍ കോട്ടക്കടവ് അവോക്കി സെന്റ്രോ അറീന ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങള്‍, പി. അബ്ദുല്‍ ഹമീദ് Read More …

കൈകളിൽ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു; ഭിന്നശേഷിക്കാരിയുടെ പരാതിയിൽ അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്

വളാഞ്ചേരി: മലപ്പുറത്ത് ഭിന്നശേഷിക്കാരിയുടെ കൈ അധ്യാപിക പൊള്ളിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. അധ്യാപിക കൈകളിൽ ചൂടുവെള്ളം ഒഴിച്ചെന്നും വഴക്ക് പറഞ്ഞെന്നും കുട്ടി പരാതിയിൽ പറയുന്നു. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ പരാതി വ്യാജമാണെന്നും അങ്ങനെ ഉണ്ടായിട്ടില്ലെന്നും അധ്യാപിക പറയുന്നു. കുട്ടികൾ ഇടക്ക് സമാനമായ പരാതികൾ ഉന്നയിക്കാറുള്ളതാണെന്ന് മറ്റ് അധ്യാപകർ പറഞ്ഞു. 25കാരിയായ Read More …

പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് മാലിന്യക്കുമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് മാലിന്യക്കുമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാനക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന വീടുകളുടെ മുറ്റത്തോട് ചേര്‍ന്നാണ് മൃതദേഹം കണ്ടത്. കൊല്‍ക്കത്ത സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണെന്നാണ് പൊലീസിന്റെ സംശയം. ദമ്പതികള്‍ വീട് പൂട്ടി പോയ നിലയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

തിരൂർ റെയിൽവെ സ്റ്റേഷനിലെ ലിഫ്റ്റിൽ കുട്ടികളടക്കം ഏഴ് പേർ കുടുങ്ങി; പുറത്തിറക്കിയത് ഒരു മണിക്കൂർ പരിശ്രമിച്ച്

തിരൂർ : മലപ്പുറം തിരൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി. കുട്ടികളടക്കം 7 പേർ ലിഫ്റ്റിലുണ്ടായിരുന്നു. ഒരു മണിക്കൂറോളം ഇവർ ലിഫ്റ്റിനുള്ളിൽ കുടുങ്ങി. റെയിൽവെ പൊലീസ് ഉടനെ എത്തിയെങ്കിലും ലിഫ്റ്റ് തുറക്കാനായില്ല. തുടർന്ന് ടെക്നീഷ്യന്മാരെ വിളിച്ചു. തുടർന്ന് ലിഫ്റ്റ് പൊളിച്ചു പുറത്തിറക്കാനുള്ള ശ്രമം തുടങ്ങി. യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും നൽകി. ലിഫ്റ്റ് പൊളിക്കാനുള്ള ശ്രമത്തിനിടെ Read More …

കോഴിക്കോട് ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം, പരപ്പനങ്ങാടി സ്വദേശി പിടിയിൽ

കോഴിക്കോട് ⚫ കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം. സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിൻ പിടിയിലായി. ഇയാൾ ഒരു ഹോട്ടലിൽ ജീവനക്കാരനാണ്. ലാബ് തുറക്കാൻ എത്തിയ ജീവനക്കാരിയെ ഇയാൾ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. ബലാത്സംഗ ശ്രമത്തിനുശേഷം ഓടി രക്ഷപ്പെട്ട ഇയാളെ കുന്ദമംഗലത്ത് വച്ചാണ് പിടികൂടിയത്. യുവതിയെ കടന്നുപിടിക്കുന്നതിന്റെയും ഒടുവിൽ ലാബിൽ നിന്ന് Read More …