സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ യാണ് ഇയാൾ രോഗലക്ഷണത്തോടെ ചികിത്സതേടി ആശുപത്രിയിൽ എത്തിയത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ രോഗികളാണ് കോഴിക്കോട് Read More …

അമീബിക് മസ്തിഷ്ക ജ്വരം; ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചു, ചികിത്സയിലുള്ള യുവാവിന്‍റെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട് : കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി ചെയ്യുന്ന യുവാവ് നീന്തൽ കുളത്തിൽ കുളിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം Read More …

വീട്ടിൽ നിന്ന് 30 പവനും നാലുലക്ഷം രൂപയും കാണാതായി; മരുമകൾ കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് അറസ്റ്റിൽ

ഇരിക്കൂർ (കണ്ണൂർ) ∙ കഴിഞ്ഞദിവസം 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കർണാടക സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു.ലോഡ്ജിൽവച്ചു ദർഷിതയും സിദ്ധരാജുവും തമ്മിൽ വാക്കേറ്റമുണ്ടായതായും Read More …

സ്വര്‍ണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് ₹ 80

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. രാജ്യാന്തര വിപണിയിലും വില അല്‍പ്പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വരുംദിവസങ്ങളില്‍ വില കൂടിയേക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഒക്ടോബര്‍ മുതല്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 73200 രൂപയായിരുന്നു. ഈ മാസം ഒന്നിനാണ് ഈ വില ഈടാക്കിയത്. എന്നാല്‍ പിന്നീട് വലിയ Read More …

മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യലിറ്റി അത്യാഹിത വിഭാഗം നാളെ തുറക്കും.

തീപിടിത്തത്തെ തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യലിറ്റി അത്യാഹിത വിഭാഗം നാളെ തുറക്കും. വാര്‍ഡുകള്‍ ഈ മാസം 24 ഓടെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയുടെതാണ് തീരുമാനം. കെട്ടിടത്തിന്റെ സുരക്ഷ വിലയിരുത്തിയ ശേഷമാണു നടപടി.

എടിഎം കൗണ്ടറിൽ വെച്ച് 16കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 45 കാരൻ പിടിയിൽ

കൊല്ലം മയ്യനാട് സ്വദേശി അനിരുദ്ധനെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം മടവൂർ ജംഗ്ഷനിൽ എടിഎമ്മിൽ പണം എടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടി. ആദ്യ എടിഎമ്മിൽ പണമില്ലാത്തതിനാൽ പ്രതി അനിരുദ്ധൻ പെൺകുട്ടിയെ സമീപിച്ച് അടുത്ത എടിഎമ്മിലേക്ക് കൊണ്ടുപോയി. തൊട്ടടുത്ത എടിഎമ്മിൽ പണം എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അതിക്രമം.

സർക്കാർ ഓഫീസിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് വനിതാ ജീവനക്കാരുടെ ചിത്രങ്ങൾ പകർത്തിയ പ്രതി പിടിയിൽ

പത്തനംതിട്ട അടൂർ ജില്ലാ നിർമ്മിതി കേന്ദ്ര ഓഫീസിൽ ആണ് സംഭവം. ഇതേ ഓഫീസിലെ ഡ്രൈവർ ഹരികൃഷ്ണ‌ൻ ആണ് പ്രതി. കഴിഞ്ഞ ദിവസം ഇയാളെ കയ്യോടെ പിടികൂടി മൊബൈൽ പരിശോധിച്ചപ്പോഴാണ് വനിതാ ജീവനക്കാരുടെ ചിത്രങ്ങൾ കണ്ടെത്തിയത്. വസ്ത്രം മാറാനെത്തിയ ജീവനക്കാരിക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മൊബൈൽ ക്യാമറയിൽ ഓഫീസിലെ വനിത ജീവനക്കാരികളുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. പിന്നാലെ ഒളിവിൽ Read More …

പ്രവാസി ക്ഷേമ ബോർഡ് അംഗത്വ ക്യാംപയിനും കുടിശ്ശിക നിവാരണവും നടത്തി

പ്രവാസി ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ അംഗത്വ ക്യാംപയിനും കുടിശ്ശിക നിവാരണവും നടത്തി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടി പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി. ലില്ലീസ് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധിയില്‍ പുതുതായി അംഗത്വം എടുക്കാനും അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ ഇളവ് ആനുകൂല്യത്തോടെ  പുതുക്കാനും പരിപാടിയിൽ അവസരമൊരുക്കിയിരുന്നു. ക്യാംപയിനില്‍ പങ്കെടുക്കാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് Read More …