ദര്‍ശിനി’ അന്താരാഷ്ട്ര ചലച്ചിത്രമേള 27 ന്

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലാ ചലച്ചിത്ര പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 27 മുതല്‍ 30 വരെ സര്‍വകാശാലാ കാംപസില്‍ ‘ദര്‍ശിനി’ അന്തര്‍ദേശീയ ചലച്ചിത്രമേള നടത്തുമെന്ന് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അറിയിച്ചു. 27 ന് രാവിലെ 10 ന് കാംപസില്‍ നടക്കുന്ന പരിപാടിയില്‍ ചലച്ചിത്ര സംവിധായകന്‍ ശ്യാമപ്രസാദ് മേള ഉദ്ഘാടനം ചെയ്യും. 30 ന് Read More …

ഉദ്ഘാടനത്തിനൊരുങ്ങി എട്ട് ടൂറിസം പദ്ധതികള്‍

മലപ്പു: മലപ്പുറം ജില്ലയിലെ ടൂറിസം രംഗത്തിന് കുതിപ്പേകാന്‍ എട്ട് പദ്ധതികള്‍ ഉദ്ഘാടനത്തിനൊരുങ്ങി. വണ്ടൂര്‍ ടൗണ്‍ സ്‌ക്വയര്‍, വാണിയമ്പലം ടൂറിസം പദ്ധതി, ഊരകം മമ്പീതി, ശാന്തിതീരം റിവര്‍സൈഡ് വാക് വേ, ബീയം കായല്‍, കോട്ടക്കുന്ന് സൈക്കിള്‍ ട്രാക്ക്, ചേറുമ്പ് ഇക്കോ വില്ലേജ് രണ്ടാം ഘട്ടം, മലപ്പുറം തൃപുരാന്തക ക്ഷേത്രം നടപ്പാത നിര്‍മാണം എന്നിവയാണ് ഉദ്ഘാടനത്തിനരൊങ്ങിയിട്ടുള്ളത്. ഉദ്ഘാടനത്തിനൊരുങ്ങിയ പദ്ധതികള്‍ Read More …

തൊഴിലുറപ്പ് പദ്ധതി 96,837 കുടുംബങ്ങള്‍ക്ക് തൊഴില്‍

മലപ്പുറം: 2015-16 ല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12,771 പ്രവൃത്തികള്‍ പുരോഗമിക്കുന്നതായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ഇ.അഹമ്മദ് എം.പി. യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗം വിലയിരുത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത 14,187 പ്രവൃത്തികളില്‍ 1,416 എണ്ണം പൂര്‍ത്തിയായി. 3,029 പേര്‍ 100 ദിനം പൂര്‍ത്തിയാക്കി. 96,837 Read More …

നാടന്‍ കലകളില്‍ പരിശീലനം: സ്‌റ്റൈപന്റിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തേക്ക് നാടന്‍ കലകളില്‍ പരിശീലനം നേടുന്നതിന് 10 മുതല്‍ 15 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കേരള ഫോക്‌ലോര്‍ അക്കാദമിയില്‍ നിന്ന് സ്‌റ്റൈപന്റ് നല്‍കും. 36,000 രൂപയില്‍ താഴെ കുടുംബ വാര്‍ഷികവരുമാനമുള്ള രക്ഷിതാക്കുളുടെ കുട്ടികള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. മുന്‍കാലങ്ങളില്‍ സ്‌റ്റൈപന്റ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ട. Read More …

മദ്ധ്യപ്രദേശ് ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ മാണിക്കല്‍ പഞ്ചായത്ത് സന്ദര്‍ശിച്ചു

തിരുവനന്തപുരം: മദ്ധ്യപ്രദേശ് ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ചു. ബോര്‍ഡിലെ ടാക്‌സോണമിസ്റ്റ് ഡോ. കാഷിറാം കാരംകാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രേംചന്ദ് ഭാണ്ട്‌വി, ഡോ. ജഗദീഷ് പ്രസാദ് റാവത്ത്, യഷ്‌വന്ത് സിംഗ്, നീലേഷ് കപൂര്‍ തുടങ്ങി ഉന്നതോദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരുമാണ് സംഘത്തിലുണ്ടായിരുന്നത്. കേരള സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ഭോപ്പാലിലെ തരിശുനിലങ്ങളില്‍ Read More …

സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: എന്‍.പി.ആര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് നിയമിച്ചിട്ടും ഉത്തരവ് കൈപ്പറ്റാത്ത അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഗണിതം) എ. നസീമിനെയാണ് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ സസ്‌പെന്‍ഡ് ചെയ്തത്. എന്‍.പി.ആര്‍ ജോലികള്‍ക്കുള്ള ഉത്തരവ് കൈപ്പറ്റാതെ ഓര്‍ഡര്‍ സ്വീകരിക്കാന്‍ താല്‍പര്യമിലെന്ന് നിരുത്തരവാദപരവും നിഷേധാത്മകവുമായ മറുപടി രേഖാമൂലം നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി

വിമോചനയാത്ര മലപ്പുറം ജില്ലയില്‍

മലപ്പുറം: വികസിത കേരളത്തിനായി എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാക്യവുമായി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്ര ഇന്ന് മലപ്പുറം ജില്ലയിലെത്തും. സ്വീകരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബിജെപി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകിട്ട് 5 മണിക്ക് ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യാത്രക്ക് ജില്ലാ Read More …

കുറ്റിപ്പുറം- പുതുപൊന്നാനി ദേശീയപാത ഗതാഗതത്തിന് സജജമായി

മലപ്പുറം: വികസന പുരോഗതിക്ക് സമാധാനവും സഹകരണ മനോഭാവവുമാണ് അത്യാവശ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന ഫണ്ടു പയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ദേശീയപാതയായ കുറ്റിപ്പുറം- പുതുപൊന്നാനി ദേശീയപാത ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചമ്രവട്ടം ജങ്ഷനില്‍ നടന്ന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് അധ്യക്ഷനായി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, Read More …