എടവണ്ണയിലെ വിവാദ ക്വാറിക്ക് ഹൈക്കോടതിയുടെ സ്റ്റേ

എടവണ്ണ: പഞ്ചായത്തിലെ പത്തപ്പിരിയത്ത് സ്ഥിതി ചെയ്യുന്ന വിവാദ ക്വാറിക്ക് ഹൈക്കോടതിയുടെ സ്റ്റേ. പ്രദേശവാസിയായ നൗഷാദ് അലി സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് അറഞ്ഞിക്കല്‍, അല്‍മദീന ക്വാറികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.ഈ ക്വാറികളുമായി ബന്ധപ്പെട്ട ജനകീയ സമരത്തിനിടയിലാണ് അയ്യപ്പനെന്ന പട്ടികജാതിക്കാരന്‍ കിണറ്റില്‍ വീണ് മരിച്ചത്. മിച്ചഭൂമിയും പുറമ്പോക്ക് ഭൂമിയും കയ്യേറി പ്രവര്‍ത്തിക്കുന്ന ഈ ക്വാറികള്‍ക്കെതിരെ Read More …

ജെല്ലിക്കെട്ടിനൊപ്പം കാളപൂട്ടിനും അനുമതി; കര്‍ഷകര്‍ ആഹ്ലാദത്തില്‍

മലപ്പുറം: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് നിരോധനത്തിനൊപ്പം ഇല്ലാതായ കാള-പോത്ത് പൂട്ട് മല്‍സരങ്ങള്‍ക്കും ഇനി അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2014ല്‍ സുപ്രിംകോടതിയാണ് ജെല്ലിക്കെട്ട് നിരോധിച്ചത്. നിരോധനത്തിനെതിരേ തമിഴ്‌നാട്ടിലുയര്‍ന്ന പ്രതിഷേധത്തെതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ 1960ലെ മൃഗ പീഡന നിരോധന നിയമം ഭേദഗതി ചെയ്യുകയായിരുന്നു. ഇതോടെ കേരളത്തിന്റെ കാര്‍ഷിക ഉല്‍സവമായ കാള-പോത്ത് പൂട്ട് മല്‍സരങ്ങള്‍ക്കും ഇനി Read More …

നടക്കാവ് മാതൃക നൂറ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കൂടി

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളിനെ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും പഠന നിലവാരത്തിന്റെ കാര്യത്തിലും അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ച കോഴിക്കോട് ജില്ലയിലെ നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതൃക സംസ്ഥാനത്തെ നൂറ് സ്‌കൂളുകളില്‍ക്കൂടി നടപ്പാക്കും. മിഷന്‍ 100 എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഘട്ടംഘട്ടമായാണ് നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 14 റവന്യു ജില്ലകളിലെയും ഓരോ സ്‌കൂളിനെ അന്താരാഷ്ട്ര Read More …

മഞ്ചേരി ഇ.എസ്.ഐ ഡിസ്‌പെന്‍സറി അഡ്വ.എം ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

മലപ്പുറം:  കേരള സര്‍ക്കാാര്‍ ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് മഞ്ചേരി ഇ.എസ്.ഐ ഡിസ്‌പെന്‍സറി അഡ്വ.എം ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മഞ്ചേരി ഐ.ജി.ബി.ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ ഡോ.എം ബീനത്ത് അധ്യക്ഷയായി. കേരളത്തിലെ 141 ാം ഇ.എസ്.ഐ ഡിസ്‌പെന്‍സറിയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലയില്‍ നിലവില്‍ അഞ്ച് ഇ.എസ്.ഐ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  രാവിലെ എട്ടു മുതല്‍ Read More …

മദ്രസാധ്യാപകര്‍ക്ക് ക്ഷേമനിധി ആനുകൂല്യ വിതരണം നടത്തി

മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച മദ്രസാധ്യാപകര്‍ക്കുള്ള ക്ഷേമനിധി ആനുകൂല്യ വിതരണവും ന്യൂനപക്ഷ ക്ഷേമ പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് ഉദ്യോഗം നേടിയവരെ അനുമോദിക്കല്‍ ചടങ്ങും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം കോട്ടപ്പടി മുന്‍സിപ്പല്‍ ബസ്സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളില്‍ പഠിച്ച് Read More …

രാജ്യത്തിന്റെ ഐക്യത്തിന് സഹിഷ്ണുത അനിവാര്യം – പി ഉബൈദുള്ള എം.എല്‍.എ

മലപ്പുറം: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കുന്നതിന് യുവാക്കള്‍ക്ക് സഹിഷ്ണുത അനിവാര്യമാണെന്ന് പി. ഉബൈദുള്ള എം.എല്‍.എ പറഞ്ഞു.  ദേശീയ യുവജന വാരാഘോഷത്തോടനുബന്ധിച്ച്   ഐ.ടി അറ്റ് സ്‌കൂള്‍ ഹാളില്‍ നടത്തിയ സെമിനാറും ക്വിസ് മത്സരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.  നെഹ്‌റു യുവകേന്ദ്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വിദ്യാഭ്യാസ വകുപ്പ്, ഗാന്ധി ദര്‍ശന്‍ സമിതി എന്നിവര്‍ സംയുക്തമായാണ് പരിപാടി നടത്തിയത്. Read More …

വിധി നിര്‍ണ്ണയത്തിന് ലക്ഷങ്ങള്‍ കോഴ വാഗ്ദാനം

അരീക്കോട്: അരീക്കോട് നടന്ന റവന്യൂ മലപ്പുറം ജില്ലാകലോത്സവത്തില്‍ രണ്ട് ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന് വിഎസ് ഷാന്‍ എന്ന കണ്ണന്‍ തൃശൂര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കലോത്സവത്തിന്റെ കഷ്ടാവസ്ഥ കണ്ട് കുച്ചുപുടി വിധിനിര്‍ണ്ണയത്തിന് നില്‍ക്കാതെ താന്‍ മടങ്ങുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപുടി വിധിനിര്‍ണ്ണയത്തില്‍ ലക്ഷകണക്കിന് രൂപ കോഴയായി വിധികര്‍ത്താക്കള്‍ വാങ്ങിയിട്ടുണ്ട്. ഇതിന് സാക്ഷിപറയാന്‍ Read More …

മലപ്പുറം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത് 367 ജീവനുകള്‍

മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം 367. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. വാഹനങ്ങളുടെ പെരുക്കവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടങ്ങളുടെ പ്രധാനകാരണം. ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ളതാണ് 2015ലെ വാഹനാപകടങ്ങളുടെ കണക്ക്. 2865 വാഹാനാപകടങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷം മാത്രം ജില്ലയിലുണ്ടായത്. ബൈക്ക് അപകടമാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് 878 എണ്ണം. തൊട്ടുപിന്നില്‍ Read More …